സുഗന്ധം വേണ്ട; വലിപ്പം നോക്കണം; ആർത്തവ സമയത്ത് പാഡുകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ
ആർത്തവം സ്ത്രീകളെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്ത ഒരു ശാരീരിക പ്രക്രിയയാണ്. അതുകൊണ്ടുതന്നെ പാഡും സ്ത്രീകളുടെ ജീവിതത്തിൽ നിന്നും മാറ്റാനാകാത്ത ഒരു വസ്തുവാണ്.
വളരെയധികം വൃത്തിയും വെടിപ്പും വേണ്ടുന്ന ദിനങ്ങളാണ് ആർത്തവ വേളകൾ. ശാരീരിക ശുചിത്വത്തിനോടൊപ്പം തന്നെ പാഡുകൾ തെരഞ്ഞെടുക്കുന്നതിലും നാം വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിട്ടുണ്ട്. എന്തൊക്കെ ആണെന്നല്ലേ ? നമുക്ക് നോക്കാം.
വാങ്ങുന്ന പാടിന്റെ ഗുണനിലവാരം ഉറപ്പാക്കുക. സാനിറ്ററി പാഡുകള്‍ വാങ്ങുമ്പോൾ ഈ കാര്യം കൃത്യമായി നോക്കണം. സ്ത്രീകള്‍ ഒരിക്കലും സാനിറ്ററി പാഡുകള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങരുത്.
ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ സുഗന്ധ പാഡുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാക്കുന്നുണ്ട്. എന്നാൽ ഇത് മേടിക്കുന്നതിന് മുന്നേ രണ്ടു വട്ടം ആലോചിക്കണം. കഴിവതും സുഗന്ധമുള്ള സാനിറ്ററി പാഡുകള്‍ വാങ്ങുന്നത് ഒഴിവാക്കുക.
അങ്ങനെയുള്ളവ ചര്‍മ്മ തിണര്‍പ്പിന് കാരണമാകുന്ന രാസവസ്തുക്കള്‍ അടങ്ങിയവയാണ് . അതുകൊണ്ട് സുഗന്ധമില്ലാത്ത പാഡുകള്‍ വാങ്ങുവാൻ ശ്രദ്ധിക്കുക . നിങ്ങള്‍ പാഡ് പെട്ടെന്ന് മാറ്റുന്നവരാണെങ്കില്‍, ദുര്‍ഗന്ധത്തിൽ നിന്നും സ്കൂട്ട് ആകാം .
പാഡുകള്‍ വാങ്ങുന്ന സമയം അവയുടെ വലിപ്പം ശ്രദ്ധിക്കണം . വളരെ പ്രധാനപ്പെട്ട കാര്യമാണ് . വലുപ്പം ശരിയല്ലെങ്കില്‍, ഫിറ്റിംഗില്‍ പ്രശ്നം നേരിടും. ആര്‍ത്തവം ആദ്യമായി വരുന്ന വേളയിൽ സാധാരണ വലുപ്പത്തിലുള്ള നാപ്കിന്‍ അല്ലെങ്കില്‍ ടാംപണ്‍ ഉപയോഗിക്കാവുന്നതാണ് .
നാപ്കിന്‍ വേഗത്തില്‍ നിറയുന്ന സാഹചര്യമുണ്ടെങ്കിൽ നീളമേറിയ പാഡ് ഉപയോഗിക്കുക. മണിക്കൂറുകള്‍ കഴിയുമ്പോൾ നാപ്കിനില്‍ കൂടുതല്‍ രക്തം ഇല്ലെന്ന് തോന്നിയാല്‍ സാധാരണ വലിപ്പത്തിലുള്ള പാഡ് അല്ലെങ്കില്‍ ടാംപോണ്‍ ഉപയോഗിക്കുക.
ആര്‍ത്തവ സമയത്ത് ഓരോ നാല് മുതല്‍ ആറ് മണിക്കൂറിലും സാനിറ്ററി പാഡുകള്‍ മാറ്റണം. ഒരേ പാഡ് ദീര്‍ഘനേരം ഉപയോഗിക്കുന്നത് അപകടകരമാണ്. അവയിൽ ചില പാഡുകള്‍ ഒറ്റത്തവണ ഉപയോഗത്തിനായി മാത്രം നിര്‍മ്മിച്ചതാണ് എന്ന കാര്യം മറക്കരുത്. ഇത് ദീര്‍ഘനേരം ഉപയോഗിച്ചാല്‍ ബാക്ടീരിയ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
സാനിറ്ററി പാഡുകള്‍ വാങ്ങുന്ന സമയം എളുപ്പത്തില്‍ നീക്കം ചെയ്യാവുന്ന പാഡുകള്‍ തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കണം. എളുപ്പത്തില്‍ നീക്കം ചെയ്യാത്ത സാനിറ്ററി പാഡുകള്‍ നമുക്ക് മാത്രമല്ല പരിസ്ഥിതിക്കും ദോഷമാണ് . സിന്തറ്റിക് പാഡുകള്‍ വാങ്ങുന്നത് ഒഴിവാക്കുക. പകരം ബയോഡിഗ്രേഡബിള്‍ പാഡുകള്‍ ഉപയോഗിക്കണം .
https://www.facebook.com/Malayalivartha