ദീർഘനേരം മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ അപകടങ്ങളാണ്; ഇതറിഞ്ഞില്ലെങ്കിൽ സംഭവിക്കുന്നത്!
ദീർഘനേരം മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ അപകടങ്ങളാണ്. കണ്ണ് ,കുറുക്ക്, കഴുത്ത് തുടങ്ങി പല ശാരീരിക അവയവങ്ങളെയും മൊബൈൽ ഫോണിന്റെ ദീർഘ നേരമുള്ള ഉപയോഗം ബാധിക്കും. സെല്‍ ഫോണുകള്‍ ഗുരുതരമായ രോഗങ്ങളിലേക്ക് നയിക്കുവാനുള്ള അപകടസാധ്യതയുണ്ട്. എങ്ങനെയെന്നല്ലേ വിശദമായി തന്നെ നോക്കാം.
വിവിധതരം രോഗാണുക്കളുടെയും ബാക്ടീരിയകളുടെയും കേന്ദ്രമാണ് സെല്‍ഫോണുകള്‍ .ഇവ നമ്മുടെ ചര്‍മ്മത്തിലേക്ക് നീങ്ങുകയും ചര്‍മ്മത്തിനും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യും. ചെവിയിലോ കവിളിലോ ഫോണ്‍ പിടിക്കുന്ന സമയം സൂക്ഷ്മാണുക്കള്‍ നിങ്ങളുടെ ചര്‍മ്മത്തിലേക്ക് കൈമാറ്റപ്പെടുന്നു. ചര്‍മ്മത്തിലെ പാടുകള്‍ക്കും മുഖക്കുരുവിനും ഇത് കാരണമാകുന്നു . ഫോണ്‍ പതിവായി വൃത്തിയാക്കുക.
കൈത്തണ്ടയ്ക്ക് പ്രശ്‌നമുണ്ടാക്കുന്നു. ഒരു ദിവസം 5-6 മണിക്കൂര്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുകയാണെങ്കില്‍ ഭാവിയില്‍ കൈത്തണ്ടകള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകും . കൈത്തണ്ട വേദന, മരവിപ്പ്, സൂചി കുത്തുന്ന പോലെ തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിക്കും . എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണുക.
സെല്‍ ഫോണിന്റെ നീല സ്‌ക്രീന്‍ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ കണ്ണിന് അപകടമാണ് . സെല്‍ ഫോണ്‍ സ്‌ക്രീനിലെ പ്രകാശം ഫോട്ടോറിസെപ്റ്റര്‍ തകരാറുകള്‍, തലവേദന, കാഴ്ച മങ്ങല്‍, വരണ്ട കണ്ണുകള്‍ എന്നിങ്ങനെയുള്ള അപകടങ്ങളിലേക്ക് നയിക്കും. കുറച്ച് നേരത്തെ ഉപയോഗത്തിനുശേഷം 20 മീറ്റര്‍ അകലെയുള്ള എന്തെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കുക. കണ്ണുകള്‍ക്ക് വിശ്രമം നല്‍കുക.. ഒരു നേത്ര പരിശോധന നടത്തുന്നത് നല്ലതാണ്.
ഒരാൾ 7-8 മണിക്കൂര്‍ ഉറങ്ങേണ്ടതുണ്ട്. രാത്രി വൈകി സെല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ഉറക്കമില്ലായ്മ നമ്മെ അലട്ടും . ഉറങ്ങാന്‍ പോകുന്ന സമയം പലരും സെല്‍ഫോണ്‍ ഉപയോഗിക്കുന്നു.
രാവിലെ എഴുന്നേറ്റാൽ ഉടന്‍ ഫോണ്‍ ഉപയോഗിക്കരുത്. ഉറങ്ങുന്നതിനു മുന്നേ സോഷ്യല്‍ മീഡിയയില്‍ സമയം ചെലവഴിക്കാതിരിക്കുക . ഭക്ഷണം കഴിക്കുന്ന സമയം ഫോണ്‍ കൈ കൊണ്ട് തൊടരുത്. ഉറങ്ങുന്നതിന് 3 മണിക്കൂര്‍ മുന്നേയെങ്കിലും സെല്‍ ഫോണുകള്‍ ഉപയോഗിക്കാതിരിക്കുക .
https://www.facebook.com/Malayalivartha