ശരീരഭാരം കുറയ്ക്കാന്‍ ആന്റിഓക്‌സിഡന്റുകള്‍ വേണം; അവ ഈ ഭക്ഷണങ്ങളിലുണ്ട്!, ഇവ ശീലമാക്കൂ
ശരീരഭാരം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് കൂടുതല്‍ പേരും. നമ്മള്‍ ദിവസവും കഴിക്കുന്ന ഭക്ഷണത്തില്‍ ശരീരത്തിനാവശ്യമായ എല്ലാം പോഷകങ്ങളും അടങ്ങിയിരിക്കണം. പോഷകങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനമാണ് ആന്റിഓക്‌സിഡന്റുകള്‍. കാരണം ആന്റിഓക്‌സിഡന്റുകള്‍ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ഗ്രീന്‍ ടീ
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന കാറ്റെച്ചിന്‍ എന്ന ആരോഗ്യകരമായ സംയുക്തം ഗ്രീന്‍ടീയില്‍ അടങ്ങിയിട്ടുണ്ട്. ക്യാന്‍സര്‍ പ്രതിരോധ ഗുണങ്ങളും ഇതിലുണ്ട്. മാത്രമല്ല, പൊട്ടാസ്യത്തിന്റെ അംശങ്ങളും ഉണ്ട്.
വെജിറ്റബില്‍ ജ്യൂസുകള്‍
വെജിറ്റബില്‍ ജ്യൂസുകള്‍ കൊഴുപ്പ് കുറയ്ക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ബീറ്റ്‌റൂട്ട്, കാരറ്റ്, തക്കാളി, പച്ച ഇലക്കറികള്‍ തുടങ്ങിയ പച്ചക്കറികള്‍ ധാതുക്കളും വിറ്റാമിനുകളും എത്തിക്കുന്നതിനും ജലാംശം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.
നട്‌സ്
കശുവണ്ടിയോ നിലക്കടലയോ ബദാമോ എന്തുമാകട്ടെ ഏകദേശം 20 ഗ്രാം അണ്ടിപ്പരിപ്പ് ദിവസവും കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള്‍ പറയുന്നു. ദിവസവും ഒരുപിടി നട്‌സ് കഴിക്കുന്നത് ഹൃദ്രോഗം, അര്‍ബുദം, അകാലമരണം ഇവയ്ക്കുള്ള സാധ്യതയെ കുറയ്ക്കും.
പര്‍പ്പിള്‍ കാബേജ്
പര്‍പ്പിള്‍ കാബേജില്‍ നല്ല വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു, അതില്‍ ഗര്‍ഭിണികള്‍ക്ക് അത്യാവശ്യമായ ഫോളേറ്റും ഉള്‍പ്പെടുന്നു. വിറ്റാമിന്‍ സിയും ഈ കാബേജില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആന്റി ഓക്‌സിഡന്റായി പ്രവര്‍ത്തിക്കുന്നു.
https://www.facebook.com/Malayalivartha