പൊണ്ണത്തടി ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതല്ല!; പൊണ്ണത്തടി കുറയ്ക്കാന്‍ ഇതാ ചില വഴികള്‍
പലരും നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്‌നമാണ് പൊണ്ണത്തടി. സൗന്ദര്യത്തിനും ആരോഗ്യത്തിനും ഏറെ ദോഷകരമായ പൊണ്ണത്തടി മൂലം പിസിഒഡി മുതല്‍ ഹൃദയ സ്തംഭനം വരെ സംഭവിക്കാം. കുറെ ഏറെ നാട്ടു മരുന്നുകള്‍ ഉണ്ടെങ്കിലും ഇവയോടൊപ്പം കൃത്യമായ വ്യായാമവും അതോടൊപ്പം ഫാസ്റ്റ് ഫുഡ് നിയന്ത്രണം ഉണ്ടെങ്കില്‍ മാത്രമേ ഫലം ഉണ്ടാകൂ. വീട്ടില്‍ തന്നെ ചെയ്തു നോക്കാവുന്ന ചില പൊടിക്കൈകളെ കുറിച്ച് നോക്കാം..
• രാവിലെ വെറും വയറ്റില്‍ ചെറുചൂട് വെള്ളത്തില്‍ ഒരു മുറി നാരങ്ങ പിഴിഞ്ഞതും തേനും ചേര്‍ത്തു കഴിക്കുക. ഇത് കഴിക്കുന്നതിനു അര മണിക്കൂര്‍ എങ്കിലും മുന്‍പ് ചെയ്യണം
• ഉണങ്ങിയ കുടംപുളി തലേന്ന് രാത്രി വെള്ളത്തില്‍ ഇട്ടു വയ്ക്കുക രാവിലെ ആ വെള്ളം മൂന്നില്‍ ഒന്നായി വറ്റിച്ചു എടുക്കുക അത് രാവിലെ ഭക്ഷണത്തിന് മുമ്ബും രാത്രി ഭക്ഷണത്തിനു ശേഷവും കുടിക്കുക.
• വെളുത്തുള്ളി തേനില്‍ ഇട്ടു വയ്ക്കുക രാവിലെ വെറും വയറ്റില്‍ കഴിക്കുക
• തലേന്ന് വെള്ളത്തില്‍ ഒരു കഷ്ണം ഇഞ്ചി ചതച്ചത് കക്കരിക്ക അരിഞ്ഞത് ഒരു മുറി നാരങ്ങ പിഴിഞ്ഞത് കുറച്ചു പുതിനില ഇട്ടു വയ്ക്കുക രാവിലെ വെറും വയറ്റില്‍ ആ വെള്ളം കുടിക്കുക
• ആപ്പിള്‍ സിടര്‍ വിനെഗര്‍ രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ് ചെറു ചൂടു വെള്ളത്തില്‍ കുടിക്കുക
• കറുകപട്ട പൊടിച്ചു കാപ്പിയില്‍ ചേര്‍ത്തു രാവിലെ കുടിക്കുക. കറുകപട്ട ചൂടു വെള്ളത്തില്‍ കുടിക്കുന്നതും നല്ലതാണു.
https://www.facebook.com/Malayalivartha