രോഗം ബാധിച്ചാൽ ഗുരുതരാവസ്ഥയിലേക്ക് പോകാതിരിക്കുക,മരണം ഒഴിവാക്കുവാക്കുക എന്നിവ മാത്രമല്ല കോവിഡ് ബാധിക്കാതെ നമ്മളെ സൂക്ഷിക്കാനും വാക്സിനു കഴിയും; പുതിയ പഠനം പുറത്ത്
കോവിഡിനെ കുറിച്ചുള്ള പഠനങ്ങൾ നിരന്തരം പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ ഏറ്റവും പുതിയ പഠനം വാക്സിനെടുത്തവരെ സംബന്ധിച്ച് സന്തോഷകരമായ റിപ്പോർട്ട് തന്നെയാണ്.
കൊവിഡ് വാക്സിൻ ഇപ്പോൾ എടുക്കുന്നതിന്റെ ലക്ഷ്യം രോഗം ബാധിച്ചാൽ ഗുരുതരാവസ്ഥയിലേക്ക് പോകാതിരിക്കുക മരണം ഒഴിവാക്കുവാക്കുക എന്നിവയല്ലേ. എന്നാൽ കോവിഡ് ബാധിക്കാതെ നമ്മളെ സൂക്ഷിക്കാനും കോവിഡ് വാക്സിനു കഴിയുമെന്നാണ് പുതിയ റിപ്പോർട്ട് .
കൂടാതെ പഠനം നടത്തിയവരിൽ വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവരിൽ 0.2 ശതമാനം പേർക്ക് മാത്രമാണ് വീണ്ടും കോവിഡ് ബാധിച്ചതെന്ന കണ്ടെത്തലും പുറത്തുവന്നിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാൽ രോഗവ്യാപനം തടയാൻ സാധിക്കും. ഈ പഠനം നടന്നത് കോവിഡ് ട്രാക്കിങ് ആപ്പിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു.
ഇപ്പോൾ കണ്ടെത്തിയ വിവരങ്ങൾ കൂടുതൽ വിശ്വസനീയം ആകണമെങ്കിൽപഠനങ്ങൾ ആവശ്യമാണെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അമേരിക്കയിൽ നിന്നും കിട്ടുന്ന വാക്സിനുകൾ കോവിഡിനെ തടയാൻ കഴിവുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
വാക്സിന്റെ രണ്ടു ഡോസുകളും എടുത്ത 176 മില്ല്യൺ അമേരിക്കക്കാരിൽ വെറും 14,000 പേർക്ക് മാത്രമാണ് ഗുരുതരമായ കോവിഡ് ബാധിച്ച് ആശുപത്രികളിലേക്ക് പോകേണ്ടി വന്നത്. രോഗം മറ്റുള്ളവരിലേക്ക് പകരുന്നതിൽ നിന്നും വാക്സിൻ തടയുന്നു .
കോവിഡ് വാക്സിൻ രണ്ടു ഡോസുകളും എടുത്തവർക്ക് രോഗം ബാധിച്ചാൽ ദീർഘകാലത്തേക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുള്ള സാധ്യതയും കുറവാണത്രേ . സെപ്റ്റംബർ ആദ്യം ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു .
എന്നാൽ കുട്ടികൾക്ക് വാക്സിൻ നൽകി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനേക്കാൾ നല്ലമാർഗം രോഗം ബാധിച്ചശേഷം സ്വയം ആർജ്ജിക്കുന്ന പ്രതിരോധ ശേഷിയാണെന്ന വെളിപ്പെടുത്തലും പുറത്തുവന്നു. കോവിഡ് ബാധിക്കുവാനുള്ള സാധ്യത തീരെ കുറവുള്ള കുട്ടികൾക്ക് വാക്സിൻ നൽകിയിട്ട് ഉപയോഗമില്ല.
യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയിലെ മൈക്രോബയോളജിസ്റ്റായ പ്രൊഫസർ ഡേവിഡ് ലിവ്മോർ ആൺ ഈ കാര്യം ചൂണ്ടിക്കാണിക്കുന്നത്.
വാക്സിൻ നൽകുന്ന പ്രതിരോധശേഷി ആറുമാസങ്ങൾക്ക് ശേഷം ദുർബലപ്പെടുമെന്ന പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്.
രോഗം ബാധിച്ച് സുഖപ്പെട്ടവർ നേടുന്ന പ്രതിരോധശേഷി ഒരു വർഷം വരെ നീണ്ടുനിൽക്കുമെന്നും കണ്ടെത്തി . അതായത്, രോഗം വന്ന് ഭേദമായ ഒരാളേക്കാൾ വാക്സിൻ എടുത്ത ഒരാൾക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്.
https://www.facebook.com/Malayalivartha