വര്‍ക്ക് ഫ്രം ഹോം കാലത്ത് നടുവേദനയും മറ്റ് ബുദ്ധിമുട്ടുകളും അലട്ടുന്നുണ്ടോ...!? ഇനി മുതല്‍ ഈ പത്ത് കാര്യങ്ങള്‍ ശ്രദ്ധിക്കൂ
കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് സ്ഥാപനങ്ങളാണ് വര്‍ക്ക് ഫ്രം ഹോം എന്ന രീതി സ്വീകരിച്ചത്. ഓഫീസില്‍ എത്തുന്നവരുടെ എണ്ണം കുറച്ച് രോഗവ്യാപന സാധ്യത കുറയ്ക്കുക എന്നതായിരുന്നു ലക്ഷ്യം. ഇത് ഫലപ്രാപ്തിയിലെത്തുകയും ചെയ്തു. എന്നാല്‍ ഓഫീസിലെ സൗകര്യങ്ങളില്ലാത്ത വീടുകളില്‍ ചിലര്‍ക്ക് ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. നടുവേദനയും മറ്റ് പ്രശ്‌നങ്ങളും ഇത്തരക്കാരില്‍ സംഭവിക്കാറുണ്ട്. ഈ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനിതാ ചില മാര്‍ഗങ്ങള്‍ പരീക്ഷിക്കാം.
1) കംപ്യൂട്ടര്‍ സ്‌ക്രീനിലേക്ക് കഴുത്ത് നേരെ പിടിച്ചുനോക്കുക ജോലി ചെയ്യുന്നയാള്‍ക്ക് അനുയോജ്യമായ തരത്തില്‍ കംപ്യൂട്ടര്‍ സ്‌ക്രീന്‍ സെറ്റ് ചെയ്ത് വയ്ക്കുക. സ്‌ക്രീനിന്റെ നിലയില്‍ നിന്ന് താഴേക്ക് നോട്ടം പോകരുത്. സ്‌ക്രീന്‍ വശങ്ങളിലോ മറ്റോ വെച്ച് കഴുത്ത് ചെരിച്ച് നോക്കാന്‍ ഇടയാക്കരുത്. ഉപയോഗിക്കുന്നയാളുടെ കണ്ണിന്റെ ഉയരത്തിലുള്ള മേശയില്ലെങ്കില്‍ ലാപ്‌ടോപ്പിന് താഴെ പുസ്തകങ്ങള്‍ കയറ്റിവെച്ച് ഉയരം ശരിയാക്കാം.
2) കംപ്യൂട്ടര്‍ സ്‌ക്രീനില്‍ നേരിട്ട് വെളിച്ചം വീഴരുത് സ്‌ക്രീനില്‍ നിന്നുള്ള ഗ്ലെയര്‍ മൂലം കണ്ണിന് സ്‌ട്രെയിന്‍ ഉണ്ടാകാതിരിക്കാന്‍ സ്‌ക്രീനില്‍ നേരിട്ട് വെളിച്ചം വീഴുന്നത് ഒഴിവാക്കണം. ജനാലയ്ക്ക് അഭിമുഖമായി ഇരുന്ന് ജോലി ചെയ്യരുത്. ഇത് വെളിച്ചം കണ്ണിലേക്ക് അടിച്ചുകയറാനും കംപ്യൂട്ടര്‍ സ്‌ക്രീനിലെ കാഴ്ചയ്ക്ക് മങ്ങലുണ്ടാകാനും ഇടയാക്കും.
3) പുസ്തകങ്ങള്‍ നോക്കുമ്‌ബോഴും കഴുത്ത് വളയ്ക്കരുത് ഐപാഡോ പുസ്തകങ്ങളോ എന്തുതന്നെയും ആയിക്കോട്ടെ അവയൊന്നും മേശയില്‍ വെച്ച് കഴുത്ത് വളച്ച് വായിക്കരുത്. അവ സ്‌ക്രീന്‍ വെച്ചിരിക്കുന്ന നിലയില്‍ തന്നെ വയ്ക്കുക. അതിനായി പ്രത്യേക സ്റ്റാന്‍ഡുകളും വെര്‍ട്ടിക്കല്‍ ഡോക്യുമെന്റ് ഹോള്‍ഡറുകളും ലഭ്യമാണ്.
4) കീബോര്‍ഡും മൗസും ഒരേ നിലയില്‍ തന്നെ വയ്ക്കുക സ്‌ക്രീനിന്റെ ഉയരം ശരിയാക്കാന്‍ ലാപ്‌ടോപ്പ് അല്പം മാറിയാണ് വയ്ക്കുന്നതെങ്കില്‍ ഒരു എക്‌സ്റ്റേണല്‍ കീബോര്‍ഡും മൗസും ഉപയോഗിക്കുക. ഇവ ഉപയോഗിക്കുമ്‌ബോള്‍ കൈകള്‍ ശരിയായ നിലയിലും നിവര്‍ന്നുമാണെന്ന് ഉറപ്പുവരുത്തുക. കൈയില്‍ നിന്നുള്ള നാഡികള്‍ കഴുത്തിലൂടെയും തോളിലൂടെയും കൈമുട്ടിലൂടെയും കൈയുടെ മണിബന്ധത്തിലൂടെയും കടന്നുപോകുന്നുണ്ട്. കൈകള്‍ ശരിയായ നിലയിലാണെങ്കില്‍ ഈ നാഡികള്‍ക്ക് ഞെരുക്കം സംഭവിക്കില്ല. എന്നാല്‍ ഇവിടെ സ്‌ട്രെയിന്‍ ഉണ്ടായാല്‍ കഴുത്തിനും തോളുകള്‍ക്കും സ്‌ട്രെയിന്‍ ഉണ്ടാകും.
5) മൃദുവായ റിസ്റ്റ് റെസ്റ്റ് ഉപയോഗിക്കരുത് കൈയുടെ മണിബന്ധത്തിന് ചുവടെ വയ്ക്കാന്‍ മൃദുവായ എന്തെങ്കിലും പാഡുകള്‍ വയ്ക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ഇതുമൂലം ഗുണമല്ല ദോഷമാണ് ഉണ്ടാവുക. ഇത് വിരലുകളിലെ ടെന്‍ഡനുകള്‍ക്കും മീഡിയന്‍ നാഡിക്കും ഞെരുക്കമുണ്ടാകാന്‍ ഇടയാകും. ഇത് കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം എന്ന രോഗാവസ്ഥ കൂടാന്‍ ഇടയാക്കും.
6) വോയ്‌സ് റെക്കഗ്‌നിഷന്‍ ഉപയോഗിക്കാം എപ്പോഴും ടൈപ്പ് ചെയ്യുന്നത് ഒഴിവാക്കി മെയിലുകള്‍ക്കും മറ്റും ഇടയ്ക്ക് വോയ്‌സ് റെക്കഗ്‌നിഷന്‍ ഉപയോഗിക്കാം. ഇത് കൈകള്‍ക്ക് ആശ്വാസം നല്‍കാന്‍ സഹായിക്കും.
7) കസേരയില്‍ നിവര്‍ന്നിരിക്കുക ജോലി ചെയ്യുമ്‌ബോള്‍ കസേരയില്‍ മുന്നിലേക്ക് വളഞ്ഞിരിക്കരുത്. നട്ടെല്ലിന് സപ്പോര്‍ട്ട് കിട്ടുന്ന തരത്തില്‍ വേണം ഇരിക്കാന്‍. മൗസും കീബോര്‍ഡും കൃത്യമായി ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലായിരിക്കണം ഇരിക്കേണ്ടത്. കസേരയ്ക്ക് ലോവര്‍ ബാക്ക് സപ്പോര്‍ട്ട് ഇല്ലെങ്കില്‍ ഒരു കുഷ്യനോ തുണി മടക്കിയതോ വെച്ച് ഇരിപ്പ് ശരിയാക്കണം.
8) ഇരിക്കുമ്‌ബോള്‍ കാലുകള്‍ നിലത്ത് തൊട്ടിരിക്കണം ഇരിക്കുമ്‌ബോള്‍ കാലുകള്‍ നിലത്ത് തൊട്ടിരിക്കുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ നിലത്ത് ഒരു ബോക്‌സ് വെച്ച് അതിനു മുകളില്‍ കാലുകള്‍ കയറ്റി വെച്ചിരിക്കാം. കസേരയുടെ മുകളിലോ കാലുകള്‍ക്ക് മേലയോ കാല്‍ കയറ്റിവെച്ചിരിക്കരുത്.
9) കിടക്കയില്‍ ഇരുന്ന് ജോലി ചെയ്യരുത് കിടക്കയില്‍ ഇരുന്ന് ജോലി ചെയ്യുമ്‌ബോള്‍ കാലുകള്‍ മടക്കിയിരിക്കാന്‍ സാധ്യത കൂടുതലാണ്. ഒപ്പം അങ്ങനെ മടക്കിയ കാലുകള്‍ക്ക് മുകളില്‍ ലാപ്‌ടോപ്പ് വയ്ക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ സ്‌ക്രീനും കണ്ണുകളും തമ്മിലുള്ള ആരോഗ്യകരമായ നില പാലിക്കാന്‍ സാധിക്കില്ല. കിടക്കയില്‍ ഇരിക്കുകയാണെങ്കില്‍ ലാപ്‌ടോപ്പ് വയ്ക്കാന്‍ സാധിക്കുന്ന ഒരു ചെറിയ ടേബിള്‍ കിടക്കയില്‍ വെച്ച് അതിനു മുകളില്‍ ലാപ്‌ടോപ്പ് വെച്ച് ജോലി ചെയ്താല്‍ മതി. അപ്പോള്‍ സ്‌ക്രീനും കണ്ണുകളും കഴുത്തും തമ്മിലുള്ള നില കൃത്യമാകാന്‍ സഹായിക്കും.
10) ദീര്‍ഘനേരം നിന്ന് കൊണ്ട് കംപ്യൂട്ടറില്‍ ജോലി ചെയ്യുന്നത്‌നല്ലതല്ല ഇരിപ്പ് അനാരോഗ്യകരമാണെന്നും നില്‍പ്പാണ് നല്ലതെന്നുമുള്ള ധാരണയില്‍ സ്റ്റാന്‍ഡിങ് ഡെസ്‌ക്കുകള്‍ വ്യാപകമായി. എന്നാല്‍ ഇരിക്കുന്നതിനേക്കാള്‍ സ്‌ട്രെയിന്‍ നില്‍ക്കുമ്‌ബോള്‍ ഉണ്ടാകും. കാലുകളിലേക്കും കാല്‍പ്പാദങ്ങളിലേക്കുമുള്ള രക്തചംക്രമണ വ്യവസ്ഥയിലാണ് സ്‌ട്രെയിന്‍ ഉണ്ടാവുക. ദീര്‍ഘനേരം നില്‍ക്കുന്നത് വെരിക്കോസിസ് വെയിനിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഫോണ്‍കോളിനും മറ്റുമായി എഴുന്നേറ്റ് നടക്കുന്നത് നല്ലതാണ്. 20-30 മിനിറ്റ് നിന്നാല്‍ പിന്നീട് ഒരു മിനിറ്റ് നടന്ന്, ശരീരമെല്ലാം ഒന്ന് സ്‌ട്രെച്ച് ചെയ്യുന്നത് ശരീരത്തിലെ പേശികള്‍ റിലാക്‌സാകാവും രക്തചംക്രമണം മെച്ചപ്പെടാനും സഹായിക്കും. ദീര്‍ഘനേരം നില്‍ക്കാതെ നോക്കണം.
https://www.facebook.com/Malayalivartha