മൂന്നാം ഡോസ് കോവിഡ് വാക്‌സിനേഷന് തുടക്കമിട്ട് ബ്രിട്ടന്‍; വരുന്ന ആഴ്ചകളില്‍ 30 മില്ല്യണ്‍ ബ്രിട്ടീഷുകാര്‍ക്ക് മൂന്നാം ഡോസ് ലഭിക്കും, ആറ് മാസം മുന്‍പ് രണ്ടാം വാക്സിനെടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നേടാന്‍ യോഗ്യത: വാക്സിൻ ലഭിക്കുന്നത്!! 50ന് മുകളിലുള്ളവര്‍ക്കും, ആരോഗ്യ പ്രശ്നങ്ങളുള്ള 16ന് മുകളില്‍ പ്രായമുള്ളവര്‍ക്കും, ആരോഗ്യ സോഷ്യല്‍ കെയര്‍ ജീവനക്കാര്‍ക്കും
മൂന്നാം ഡോസ് കോവിഡ് വാക്‌സിനേഷന് തുടക്കമിട്ട് ബ്രിട്ടന്‍. വരുന്ന ആഴ്ചകളില്‍ 30 മില്ല്യണ്‍ ബ്രിട്ടീഷുകാര്‍ക്ക് മൂന്നാം ഡോസ് ലഭിക്കും. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം പിന്നിടുമ്ബോഴാണ് ബൂസ്റ്റര്‍ നല്‍കിത്തുടങ്ങിയത്. കെയര്‍ ഹോമുകളില്‍ പ്രായമായവര്‍ക്ക് ബൂസ്റ്റര്‍ വാക്സിന്‍ നല്‍കുന്ന ആദ്യ പദ്ധതിയ്ക്കാണ് തുടക്കം കുറിച്ചതെന്ന് വെയില്‍സ് യൂണിവേഴ്സിറ്റി ഹെല്‍ത്ത് മേധാവി പറഞ്ഞു.
50ന് മുകളിലുള്ളവരെയും, മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവരെയും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാനായി നാളെ മുതല്‍ സന്ദേശങ്ങള്‍ വഴി ക്ഷണിച്ച് തുടങ്ങും. ആറ് മാസം മുന്‍പ് രണ്ടാം വാക്സിനെടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നേടാന്‍ യോഗ്യതയുണ്ട്. നാഷണല്‍ ബുക്കിംഗ് സര്‍വ്വീസ് ആരംഭിച്ചതോടെ ബൂസ്റ്റര്‍ നല്‍കുന്നത് എളുപ്പമാകുമെന്ന് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.
50ന് മുകളിലുള്ളവര്‍ക്കും, ആരോഗ്യ പ്രശ്നങ്ങളുള്ള 16ന് മുകളില്‍ പ്രായമുള്ളവര്‍ക്കും, ആരോഗ്യ സോഷ്യല്‍ കെയര്‍ ജീവനക്കാര്‍ക്കും ബൂസ്റ്റര്‍ വാക്സിന്‍ ലഭിക്കും.
https://www.facebook.com/Malayalivartha