ഫൈസര്‍ വാക്‌സിന്‍ പരീക്ഷണം കുട്ടികളില്‍ വിജയകരമെന്ന് റിപ്പോര്‍ട്ട്; നിയമപരമായ അംഗീകാരം ഉടന്‍ തേടുമെന്നും ഫൈസറിന്റെ നിര്‍മാതാക്കള്‍
ഫൈസര്‍ വാക്‌സിന്‍ പരീക്ഷണം കുട്ടികളില്‍ വിജയകരമായെന്ന് റിപ്പോർട്ട്.അഞ്ചിനും 11നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കിയുള്ള പരീക്ഷണമാണ് വിജയകരമായത്. നിയമപരമായ അംഗീകാരം ഉടന്‍ തേടുമെന്നും ഫൈസറിന്റെ നിര്‍മാതാക്കള്‍ അറിയിച്ചു.
അഞ്ചിനും പതിനൊന്നിനും ഇടയിലുള്ള കുട്ടികളില്‍ നടത്തിയ ട്രയലുകളില്‍ മികച്ച ഫലപ്രാപ്തിയാണ് ലഭിച്ചത്. കുട്ടികളില്‍ ഫൈസര്‍ സുരക്ഷിതമാണെന്നും ആന്റിബോഡിയുടെ പ്രതികരണങ്ങള്‍ അനുകൂലമാണെന്നും പരീക്ഷണത്തില്‍ തെളിഞ്ഞു. ഇത് സംബന്ധിച്ച വിവരങ്ങളടങ്ങിയ അപേക്ഷ സമര്‍പ്പിച്ച് ഔദ്യോഗിക അംഗീകാരം നേടിയെടുക്കുകയാണ് ലക്ഷ്യമെന്ന് ഫൈസര്‍ നിര്‍മാതാക്കള്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha