അന്ധര്‍ക്ക് വെളിച്ചമേകാന്‍ ബയോണിക് കണ്ണ്
ഫ്‌ളോറിഡയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ കാഴ്ച തിരിച്ചു കിട്ടിയപ്പോള്‍ അന്ധയായ യുവതിക്ക് വിശ്വസിക്കാനായില്ല. പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷം ബയോണിക് ഐ സംവിധാനത്തിന്റെ സഹായത്തോടെയാണ് ഇവര്‍ക്ക് കാഴ്ച തിരിച്ചുകിട്ടിയത്.
കാഴ്ചയെ നിയന്ത്രിക്കുന്ന റെറ്റിനയില്‍ ഘടിപ്പിക്കുന്ന പ്രത്യേക ഉപകരണമാണ് ബയോണിക് ഐ (ബയോണിക് കണ്ണ്). ബയോണിക് കണ്ണ് വെച്ചു പിടിപ്പിച്ച ഫ്‌ളോറിഡയിലെ ആദ്യ ശസ്ത്രക്രിയയാണ് വിജയകരമായി പൂര്‍ത്തിയായത്.
ജൈവ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് ബയോണിക് കണ്ണ് പ്രവര്‍ത്തിക്കുന്നത്. കണ്ണടയില്‍ ഘടിപ്പിച്ചിരിക്കുന്ന കുഞ്ഞന്‍ ക്യാമറയിലൂടെ ദൃശ്യങ്ങള്‍ ബയോണിക് കണ്ണിലെത്തുന്നു. ഈ ദൃശ്യങ്ങള്‍ വൈദ്യുത മിടിപ്പുകളായി മാറി റെറ്റിനയില്‍ ഉദ്ദീപനമുണ്ടാക്കി കാഴ്ച സൃഷ്ടിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha