കൊളസ്ട്രോണിനെ ഇനി ഭയക്കേണ്ട!! നിയന്ത്രിക്കാൻ ഡ്രാഗൺ ഫ്രൂട്ട് കഴിക്കൂ....
ധാരാളം ഗുണമേന്മയും അതുപോലെ കാഴ്ച്ചയ്ക്ക് ഭംഗിയുമുള്ള പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. ജീവകങ്ങളാല്‍ സമ്ബുഷ്ടമായതിനാല്‍ ഇവ വാര്‍ധക്യം അകറ്റും എന്നാണ് പറയപ്പെടുന്നത്.
ആന്റി ഓക്സിഡന്റ്, വിറ്റാമിന്‍ ,ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയിട്ടുളള ഇവയ്ക്ക് ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനുളള കഴിവുണ്ട്. ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ അടിയുന്നത് ഇവ തടയും. അതുവഴി ഹൃദയത്തിന്റെ ആരോഗ്യത്തിനും ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് നല്ലതാണ്.
പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒന്ന് ഡ്രാഗണ്‍ ഫ്രൂട്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ നിര്‍മാണത്തിനും ഡ്രാഗണ്‍ ഫ്രൂട്ട് ഉപയോഗിക്കുന്നു. കൂടാതെ പലതരം ജാം, ജ്യൂസ്, വൈന്‍ തുടങ്ങിയവയുണ്ടാക്കനും ഇവ ഉപയോഗിക്കുന്നു.
https://www.facebook.com/Malayalivartha