ശരീരത്തെ ബാധിക്കുന്ന ചൂടുകുരുക്കള്‍ക്ക് ഈ പൊടിക്കൈകള്‍ പരീക്ഷിക്കൂ...
വേനല്‍ക്കാലമായാല്‍ പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് ചൂടുകുരുക്കള്‍. അമിതമായ വിയര്‍പ്പിനും ക്ഷീണത്തിനുമൊപ്പം ചൂട് കുരുക്കളും ശരീരത്തെ കാര്യമായി ബാധിക്കാറുണ്ട്. പലരിലും ചൂട് കുരുക്കള്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ചിലര്‍ക്ക് അമിതമായ ചൊറിച്ചില്‍ അനുഭവപ്പെടുകയും തുറന്നു ചര്‍മ്മം പൊട്ടുകയും ചെയ്യും.
ചൂട് കുരുവിനു പരിഹാരമായി കുരുക്കള്‍ വന്ന ഭാഗത്ത് തണുത്ത വെള്ളത്തില്‍ മുക്കിയ തുണി വയ്ക്കാം. അല്ലെങ്കില്‍ ഈ ഭാഗത്ത് തൈര് പുരട്ടുക എന്നിവയാണ് ഏറ്റവും നല്ല പരിഹാരമാര്‍ഗ്ഗങ്ങള്‍. ധാരാളം പൗഡറുകളും മറ്റും ഇതിന് വിപണികളില്‍ ലഭ്യമാണെങ്കിലും അതിനെക്കാള്‍ കൂടുതല്‍ ചര്‍മ്മത്തിന് നല്ലത് വീട്ടിലിരുന്ന് ചെയ്യാവുന്ന പൊടിക്കൈകള്‍ തന്നെയാണ്.
അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതും തണുത്ത വെള്ളത്തില്‍ കുളിക്കുന്നതും ചൂടിനെ പ്രതിരോധിക്കാന്‍ കഴിയും. കൂടാതെ വെള്ളവും പഴവര്‍ഗങ്ങളും ധാരാളം കഴിക്കണം. ശരീരം തണുത്താല്‍ ചൂടുകുരുവും താനേ തണുക്കും. അതുകൊണ്ട് തണുപ്പുള്ള ഭക്ഷണങ്ങള്‍ പതിവായി കഴിക്കുക.
https://www.facebook.com/Malayalivartha