Widgets Magazine
25
Nov / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിടാതെ പിന്തുടര്‍ന്ന് യുഎസ്... അദാനിയ്‌ക്കെതിരെ പല രാജ്യങ്ങളും കുരുക്ക് മുറുക്കുന്നു; ശ്രീലങ്കയിലെ വായ്പ പുനരാലോചനയ്ക്ക് യുഎസ് സ്ഥാപനം; ബംഗ്ലദേശിലും അദാനിക്കെതിരെ അന്വേഷണം


ശുദ്ധികലശം വേണം... കെ സുരേന്ദ്രനെതിരെ പടയൊരുക്കം; എന്‍ഡിഎ വൈസ് ചെയര്‍മാനും രംഗത്ത്; കേരള ബിജെപി കടിഞ്ഞാണ്‍ ഇല്ലാത്ത കുതിര, ശുദ്ധികലശം വേണം


ഫോട്ടോഷൂട്ട് മുതല്‍ വോട്ടെണ്ണുന്നതിന് തലേദിവസം വരെ... പി. സരിനെ ഒരുക്കിയതിന് കൂലി ചോദിച്ചപ്പോൾ, മോഷണക്കുറ്റത്തിൽ തന്നെ കുടുക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായി ഹെയര്‍ സ്റ്റൈലിസ്റ്റ്...


ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇപ്പോൾ യുദ്ധവും പുകച്ചിലും..ബെന്യാമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി... രാജ്യത്ത് എത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് കാന‍ഡ.. കളി ഇസ്രയേലിനോട് വേണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്...


മേഘങ്ങളിൽ നിന്ന് മഴ പെയ്യുന്നതിന് പകരം മേഘങ്ങൾ ഭൂമിയിലേക്ക് പതിക്കുന്നു...അവിടെയുള്ള തൊഴിലാളികൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി...ആളുകൾ അടുത്തേക്ക് പോയി വീഡിയോ എടുക്കുന്ന ദൃശ്യങ്ങൾ വൈറൽ...

വ്യായാമം പോലെ തന്നെ വ്യായമ ശേഷമുള്ള ഭക്ഷണവും ആരോഗ്യത്തിന് ആവശ്യം, വ്യായാമ ശേഷം ഈ ഭക്ഷണങ്ങള്‍ ശീലിക്കുക..!

01 OCTOBER 2021 08:53 AM IST
മലയാളി വാര്‍ത്ത

More Stories...

ബാഡ്മിന്റണ്‍ താരമായ ബാലികയ്ക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പുതുജന്മം

98 കാരി ലക്ഷ്മിയമ്മയ്ക്ക് ഇനി വേദനയില്ലാതെ നടക്കാം...  നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഇടുപ്പെല്ല് ശസ്ത്രക്രിയ വിജയം

സംയുക്ത പഠന പ്രോജക്ട് വിജയത്തില്‍ മന്ത്രിക്ക് നന്ദി പറഞ്ഞ് യുകെ നഴ്‌സുമാരുടെ സംഘം...  മലയാളി നഴ്സുമാര്‍ ഒരുമിച്ചപ്പോള്‍ അപൂര്‍വ നേട്ടം

ശൈലി 2: രണ്ടാം ഘട്ടത്തില്‍ 50 ലക്ഷം പേരുടെ സ്‌ക്രീനിംഗ് നടത്തി...  മാനസികാരോഗ്യം, കാഴ്ച, കേള്‍വി, വയോജന ആരോഗ്യം എന്നിവ പ്രധാനം,  രോഗ നിര്‍ണയവും ചികിത്സയും ഉറപ്പാക്കി ആരോഗ്യ വകുപ്പ്

ഡിജിറ്റല്‍ ഹെല്‍ത്തായി കേരളം: 650 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത്.... 1.93 കോടി ജനങ്ങള്‍ സ്ഥിര യു.എച്ച്.ഐ.ഡി. രജിസ്‌ട്രേഷന്‍ എടുത്തു, ക്യൂ നില്‍ക്കാതെ ആശുപത്രി അപ്പോയ്മെന്റ് എടുക്കാന്‍ വളരെ എളുപ്പം

നമ്മുടെ ശരീരത്തിന് ആവശ്യമായ ഒന്നാണ് കൃത്യമായ വ്യായാമം. ഏത് പ്രായത്തിലുള്ളവര്‍ക്കും വ്യായാമം വേണം. എന്നാല്‍ വ്യായാമം പോലെ തന്നെ പ്രധാനമായ ഒന്നാണ് വ്യയാമത്തിന് ശേഷം നാം കഴിക്കാന്‍ തിരഞ്ഞെടുക്കുന്ന ഭക്ഷണങ്ങളും. ഓരോ തവണ നിങ്ങള്‍ ശരീരപേശികള്‍ ഉപയോഗിച്ച് വ്യായാമത്തില്‍ ഏര്‍പ്പെടുമ്പോഴും നിങ്ങളുടെ ശരീരത്തില്‍ നിന്ന് ഊര്‍ജ്ജവും പേശികളുടെ കരുത്തും ചോര്‍ന്നു പോകുന്നുണ്ട്. അതുകൊണ്ടുതന്നെ ശരീരത്തിന്റെ ഊര്‍ജ്ജവും പേശികളുടെ ബലവും വീണ്ടെടുക്കുന്നതിനായി ഇത് കഴിഞ്ഞ് കഴിക്കുന്ന ഭക്ഷണങ്ങള്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.

വ്യായാമത്തിന് ശേഷം നിങ്ങള്‍ കഴിക്കുന്നതെന്തും ശരീരം വേഗത്തില്‍ ആഗിരണം ചെയ്‌തെടുത്ത് പേശികള്‍ക്ക് ആവശ്യമായത് നല്‍കും. ഉചിതമായ അളവിലുള്ള പോഷകാഹാരങ്ങള്‍ നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക പുനസ്ഥാപിക്കല്‍ ഘട്ടത്തെ വേഗത്തിലാക്കുകയും അടുത്ത ദിവസം അതേ വ്യായാമങ്ങള്‍ ചെയ്യുമ്‌ബോളുള്ള പേശികളുടെ വേദനയുടെ കാഠിന്യം കുറയ്ക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ നിങ്ങളുടെ വര്‍ക്കൗട്ട് കഴിഞ്ഞ് കഴിക്കുന്ന ഭക്ഷണങ്ങളില്‍ എപ്പോഴും ശ്രദ്ധാലുവായിരിക്കണം.

പലരും ജിമ്മില്‍ പോയി കഠിനമായ വ്യായാമങ്ങളും മറ്റും ചെയ്ത ശേഷം പ്രോട്ടീന്‍ ബാറുകളെയും ഷെയ്ക്കുകളെയും മാത്രമാണ് കഴിക്കാന്‍ ആശ്രയിക്കുന്നത്. ഇത് നിങ്ങളുടെ ശരീരത്തിന് നല്ലതല്ല. ശാരീരിക വ്യായാമത്തിനു ശേഷം കഴിക്കാന്‍ ഏറ്റവും നല്ലത് പ്രോട്ടീന്‍ പോഷകങ്ങള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ആണ്. ഇത്തരം ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം..

മുട്ട

പ്രോട്ടീന്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന ഭക്ഷ്യ വിഭവങ്ങളിലൊന്നാണ് മുട്ട. പ്രോട്ടീനുകള്‍ നിങ്ങളുടെ പേശികളിലെ നഷ്ടപ്പെട്ട കരുത്ത് വേഗത്തില്‍ തിരികെ കൊണ്ടുവരും. നിങ്ങളുടെ വ്യായാമത്തിന് ശേഷം കുറഞ്ഞത് മൂന്ന് മുട്ടകള്‍ വരെ കഴിക്കുക. പേശികളുടെ വീണ്ടെടുക്കല്‍ പ്രക്രിയ ത്വരിതപ്പെടുത്താന്‍ ഇതുവഴി നിങ്ങള്‍ക്ക് കഴിയും. മുട്ടകളില്‍ പ്രോട്ടീന്‍ കൂടാതെ വിറ്റാമിന്‍ എ, ഡി, ഇ, ബി 12, ബി 6, കെ തുടങ്ങിയ വിറ്റാമിനുകളും നിറഞ്ഞിരിക്കുന്നു. ഇതും നിങ്ങളുടെ ഫിറ്റ്‌നസ് യാത്രയില്‍ ഏറ്റവും ഗുണം ചെയ്യുന്നതാണ്.

കോട്ടേജ് ചീസ് അല്ലെങ്കില്‍ പനീര്‍

ഇനി അടുത്ത കോട്ടേജ് ചീസ് അല്ലെങ്കില്‍ പനീര്‍ ആണ്. ഇതില്‍ രണ്ട് തരം പ്രോട്ടീനുകള്‍ അടങ്ങിയിരിക്കുന്നു. - വേ പ്രോട്ടീന്‍, കെയ്‌സിന്‍ എന്നിവയാണ് അവ രണ്ടും. വ്യായാമത്തിന് ശേഷം പേശി ബലം വേഗത്തില്‍ തിരികെ കൊണ്ടുവരുന്നതിനുള്ള കഴിവുകള്‍ക്ക് പ്രസിദ്ധമാണ് ഇതില്‍ ആദ്യത്തേത്. മറുവശത്ത്, നിങ്ങള്‍ ഉറങ്ങുമ്പോള്‍ പോലും ശരീരത്തിന്റെ വീണ്ടെടുക്കല്‍ ഉറപ്പാക്കുന്ന സാവധാനത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രോട്ടീനാണ് രണ്ടാമത്തേത്.

അത്തരം പോഷകഗുണങ്ങള്‍ രണ്ടും അടങ്ങിയ കോട്ടേജ് ചീസ് ഒരു മികച്ച പ്രീ അല്ലെങ്കില്‍ പോസ്റ്റ് വര്‍ക്കൗട്ട് ലഘുഭക്ഷണമായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ ഭക്ഷണം രുചികരമാക്കാന്‍ നിങ്ങള്‍ക്ക് ഇത് ധാന്യങ്ങളോടൊപ്പം ചേര്‍ത്ത് അല്ലെങ്കില്‍ ടോസ്റ്റുമായോ വറുത്ത പച്ചക്കറികളുമായോ ഒക്കെ ചേര്‍ത്ത് കഴിക്കാം.

സാല്‍മണ്‍ ഫിഷ്

ജിമ്മില്‍ പോകുന്ന ആളുകളുടെ പ്രിയ ഭക്ഷണമാണ് സാല്‍മണ്‍ ഫിഷ്. പ്രോട്ടീന്റെ ഉയര്‍ന്ന ഉറവിടമായ ഈ മത്സ്യം സാല്‍മണ്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, വിറ്റാമിന്‍ ബി, പൊട്ടാസ്യം, സെലിനിയം എന്നിവയുടെ സ്രോതസ്സു കൂടിയാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ഒമേഗ -3 ശരീരത്തിലെ വീക്കം കുറയ്ക്കുകയും കൂടാതെ, വ്യായാമത്തിലൂടെ നഷ്ടപ്പെട്ട ഇലക്ട്രോലൈറ്റുകളെ മാറ്റിസ്ഥാപിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതിലെ സമ്ബന്നമായ പൊട്ടാസ്യം ഉള്ളടക്കം വ്യായാമത്തിന് ശേഷം പേശികള്‍ നന്നാക്കാനും പുനര്‍നിര്‍മ്മിക്കാനും സഹായിക്കുന്നു. പ്രോട്ടീന്റെ മികച്ച ഉറവിടമായ സാല്‍മണ്‍ നിങ്ങളുടെ വര്‍ക്കൗട്ട് സെഷന് ശേഷം കഴിക്കാനുള്ള ഭക്ഷണങ്ങളിലെ ഒരു മികച്ച തിരഞ്ഞെടുപ്പാണ്.

നട്‌സ്

ബദാം, അണ്ടിപ്പരിപ്പ്, വാല്‍നട്ട് തുടങ്ങിയവ ഉള്‍പ്പെടുന്ന നട്‌സുകള്‍ അവശ്യ പോഷകങ്ങളും മൈക്രോ ന്യൂട്രിയന്റുകളും കൊണ്ട് നിറഞ്ഞിരിക്കുന്നവയാണ്. അതുകൊണ്ടുതന്നെ വ്യായാമത്തിന് ശേഷമുള്ള സമയങ്ങളില്‍ കഴിക്കാന്‍ ഉത്തമമായതാണ് ഇവയൊക്കെ. നട്‌സുകള്‍ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകളും ഫൈബറും ആരോഗ്യകരമായ കൊഴുപ്പുകളുമെല്ലാം നല്‍കും. നിങ്ങളുടെ വ്യായാമത്തിന് ശേഷം രുചികരമായ ഷെയ്ക്കുകളും മറ്റും ഉണ്ടാക്കാന്‍ ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് മത്തങ്ങ, സൂര്യകാന്തി അല്ലെങ്കില്‍ ചിയ പോലുള്ള വിത്തുകള്‍ ചേര്‍ക്കാം.

ക്വിനോവ

ക്വിനോവ എന്ന ധാന്യ ഭക്ഷണം വര്‍ക്കൗട്ട് പ്രിയര്‍ക്ക് വേണ്ടിയുള്ളതാണ്. വ്യായാമത്തിന് ശേഷം ശരീരത്തിന് ആവശ്യകമായ രണ്ട് ഘടകങ്ങളായ കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു ക്വിനോവ. ഈ ധാന്യം പ്രോട്ടീന്റെ ഒരു സസ്യ അധിഷ്ഠിത സ്രോതസ്സാണ്. ഉയര്‍ന്ന പോഷകഗുണങ്ങള്‍ ഈ ധാന്യത്തില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഗ്ലൂട്ടന്‍ രഹിതവുമാണ് എന്നതാണ്. കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ളതിനാല്‍ പ്രമേഹമുള്ളവര്‍ക്ക് ഇത് ഏറ്റവും അനുയോജ്യമാണ്.

ക്വിനോവയില്‍ ഉയര്‍ന്ന ഫൈബര്‍ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതിന് അനുയോജ്യമായ ഒരു ഭക്ഷണം കൂടിയാണ്. നിങ്ങള്‍ കഴിക്കുന്ന മറ്റേതൊരു ഭക്ഷണത്തില്‍ നിന്നും അതിലടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ ഘടകങ്ങളെ ശരീരത്തിന് കൂടുതലായി നല്‍കാനും ഇത് സഹായിക്കും. നിങ്ങള്‍ക്ക് ഇത് മത്സ്യം, ചിക്കന്‍, പഴങ്ങള്‍ അല്ലെങ്കില്‍ പച്ചക്കറികള്‍ക്കൊപ്പം ചേര്‍ത്ത് കഴിക്കാം.

വാഴപ്പഴം

വാഴപ്പഴത്തില്‍ ഉയര്‍ന്ന അളവില്‍ ഫൈബറും കുറഞ്ഞ കലോറിയും അടങ്ങിയിരിക്കുന്നു. ഇത് നല്ല കാര്‍ബോഹൈഡ്രേറ്റുകളുടെ ഉറവിടമാണ്. ഇത് കഴിച്ചശേഷം വര്‍ക്കൗട്ടുകള്‍ ചെയ്യുന്നത് നിങ്ങളുടെ കഠിനമായ വ്യായാമ സെഷനുകള്‍ അനായാസം മുന്നോട്ടുകൊണ്ടു പോകാന്‍ ആവശ്യമായ ഊര്‍ജ്ജം നല്‍കാന്‍ സഹായം ചെയ്യും. കഴിയുന്നതും വര്‍ക്ക്ഔട്ടിന് മുന്‍പ് പഴങ്ങള്‍ കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്. വര്‍ക്കൗട്ടുകള്‍ കഴിഞ്ഞ ശേഷം പഴം അധികം കഴിക്കാന്‍ ശുപാര്‍ശ ചെയ്യപ്പെടുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് കൊയിലാണ്ടി- ഉള്ള്യേരി റോഡില്‍ കണയങ്കോട്ട് ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം....  (7 minutes ago)

സംസ്ഥാനത്ത് ജയില്‍ ചപ്പാത്തിയുടെ വിലയില്‍ വര്‍ദ്ധനവ്...  (15 minutes ago)

കെ സുരേന്ദ്രൻ രാജിയിലേക്ക്..!!പകരക്കാരിയായി ശോഭ വരുന്നു..!  (21 minutes ago)

കണ്ണൂര്‍ വളപട്ടണത്ത് വന്‍ കവര്‍ച്ച....ഒരു കോടി രൂപയും 300 പവനും മോഷണം പോയി  (26 minutes ago)

പരിമിതിയെ മറികടക്കാന്‍ 'വര്‍ക്ക് നിയര്‍ ഹോം' സംവിധാനത്തിലൂടെ സാധിക്കും; കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍  (31 minutes ago)

മധ്യ ബെയ്‌റൂട്ടിൽ ഇസ്രായേൽ സേന ആക്രമണം നടത്തി; 29 പേർ മരിച്ചു  (32 minutes ago)

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപപ്പെട്ട ന്യുനമർദ്ദം ശക്തികൂടിയ ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (37 minutes ago)

കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രതികളായ രണ്ട് പേര്‍ പിടിയില്‍...  (48 minutes ago)

മാര്‍ട്ടിന്‍ അന്തോണി സ്വാമിയെ സുഹൃത്ത് കുളത്തില്‍ എറിഞ്ഞാണ് കൊന്നതെന്ന് പോലീസ് കണ്ടെത്തല്‍... പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ യുവാവിനെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്...  (55 minutes ago)

വിടാതെ പിന്തുടര്‍ന്ന് യുഎസ്... അദാനിയ്‌ക്കെതിരെ പല രാജ്യങ്ങളും കുരുക്ക് മുറുക്കുന്നു; ശ്രീലങ്കയിലെ വായ്പ പുനരാലോചനയ്ക്ക് യുഎസ് സ്ഥാപനം; ബംഗ്ലദേശിലും അദാനിക്കെതിരെ അന്വേഷണം  (1 hour ago)

കളിക്കാന്‍ വന്നവര്‍ കളി പഠിച്ചു... മഹാരാഷ്ട്ര മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്നു നിലവിലെ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെ; സസ്പെന്‍സ് തുടര്‍ന്ന് മഹാരാഷ്ട്ര; ഇന്ന് സത്യപ്രതിജ്ഞയ്ക്ക്  (1 hour ago)

ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്‌കെ) ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്നു രാവിലെ 10 മുതല്‍ ആരംഭിക്കും  (1 hour ago)

ഉജ്ജ്വലമായ തിരിച്ചുവരവ്... ചെന്നൈയിന്‍ എഫ്സിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്  (1 hour ago)

ശുദ്ധികലശം വേണം... കെ സുരേന്ദ്രനെതിരെ പടയൊരുക്കം; എന്‍ഡിഎ വൈസ് ചെയര്‍മാനും രംഗത്ത്; കേരള ബിജെപി കടിഞ്ഞാണ്‍ ഇല്ലാത്ത കുതിര, ശുദ്ധികലശം വേണം  (2 hours ago)

പത്തനംതിട്ട ജില്ലയില്‍ ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്....  (2 hours ago)

Malayali Vartha Recommends