ഇന്ത്യന്‍ നിര്‍മിത കോവിഷീല്‍ഡ് വാക്സിന് അംഗീകാരം നല്‍കി ഓസ്ട്രേലിയ
ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ നിര്‍മിത വാക്സിനായ കോവിഷീല്‍ഡിന് അംഗീകാരം. കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടാകില്ലെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസന്‍ പറഞ്ഞു.
ചൈനയുടെ സിനോവാക് വാക്സിനും കോവിഷീല്‍ഡിനൊപ്പം അംഗീകാരം ലഭിച്ചു. ഫൈസര്‍, അസ്ട്രാസെനക, മോഡേണ, ജാന്‍സെന്‍ എന്നീ വാക്സിനുകള്‍ക്കു നേരത്തേ തന്നെ ഓസ്ട്രേലിയ അംഗീകാരം നല്‍കിയിരുന്നു. അംഗീകൃത വാക്സീന്‍ സ്വീകരിച്ച് ഓസ്ട്രേലിയയില്‍ എത്തുന്ന യാത്രക്കാര്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ പ്രവേശിക്കേണ്ട, ഹോം ക്വാറന്റൈന്‍ മതിയാകും.
ഇതോടെ ഉപരിപഠനത്തിനായി ഓസ്ട്രേലിയയിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ വലിയ ആശ്വാസമാകും.
https://www.facebook.com/Malayalivartha