കുട്ടികള്‍ക്ക് കൊവാക്‌സിന്‍ നല്‍കാന്‍ അനുമതി തേടി ഭാരത് ബയോടെക്; പരീക്ഷണ വിവരങ്ങള്‍ ഡ്രഗ്‌സ് ആന്‍ഡ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് കൈമാറി
ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കൊവാക്‌സിന്‍ കുട്ടികള്‍ക്ക് നല്‍കാന്‍ അനുമതി തേടി ഭാരത് ബയോടെക്. 2 മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച പരീക്ഷണ വിവരങ്ങള്‍ ഡ്രഗ്‌സ് ആന്‍ഡ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക്(ഡിസിജിഐ) കൈമാറിയെന്ന് ഭാരത് ബയോടെക് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കൃഷ്ണ എല്ല വ്യക്തമാക്കി.
രാജ്യത്ത് അടിയന്തരാനുമതി ലഭിച്ച വാക്‌സിനുകളില്‍ ഒന്നാണ് കൊവാക്‌സിന്‍. ഭാരത് ബയോടെക്ക് 77.8 ശതമാനം ഫലപ്രാപ്തിയാണ് വാക്‌സിന് ഉറപ്പു തരുന്നത്. കമ്പനിയുടെ ഹൈദരാബാദിലെ പ്ലാന്റിലാണ് കൊവാക്‌സിന്‍ ഉത്പാദിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചാല്‍, കൊറോണ പ്രതിരോധത്തിനായി ഈ അംഗീകാരം ലഭിക്കുന്ന സമ്പൂര്‍ണ ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിനാകും ഇത്.
https://www.facebook.com/Malayalivartha