അസിഡിറ്റിയെ പമ്പ കടത്താന്‍ ഉണക്ക മുന്തിരി മതി, ഇങ്ങനെ ഉപയോഗിച്ചു നോക്കൂ...
ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഉണക്ക മുന്തിരി. ദിവസവും ഉണക്ക മുന്തിരിയിട്ട വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു. ദഹന പ്രക്രിയയെ സുഗമമാക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്ക മുന്തിരി വെള്ളം.
എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്ബിന്റെ അളവ് നിലനിര്‍ത്താനും ഉണക്ക മുന്തിരി സഹായിക്കും. ഉണക്കമുന്തിരിയിലെ നാരുകള്‍ ദഹനേന്ദ്രിയത്തില്‍ നിന്ന് വിഷപദാര്‍ത്ഥങ്ങളെയും ദോഷകരമായ വസ്തുക്കളെയും പുറം തള്ളാന്‍ സഹായിക്കുന്നു.
ഉണക്കമുന്തിരിയിലെ പൊട്ടാസ്യം ശരീരത്തിലെ ഉപ്പിന്റെ അളവ് സന്തുലിതമാക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. ഉണക്കമുന്തിരിയില്‍ നല്ല അളവില്‍ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ അസിഡിറ്റി കുറയ്ക്കുന്നതിനും വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും സഹായിക്കും.
https://www.facebook.com/Malayalivartha