ചര്‍മ്മത്തിലെ കരുവാളിപ്പ് മാറ്റാന്‍ വീട്ടിലും ഉണ്ട് മരുന്ന്; ഇതാ ഒരു കിടിലൻ പൊടികൈ
വെയിലില്‍ പോയിട്ട് വന്നാല്‍ മുഖം കരുവാളിക്കുന്നതു സ്വാഭാവികമാണ്. ഇത് മാറ്റാനായി ചില വീട്ടു വൈദ്യങ്ങള്‍ പരിചയപ്പെടാം. ബേക്കിംഗ് സോഡ, തൈര് എന്നിവ മുഖത്തെ കരുവാളിപ്പു മാറ്റാന്‍ ഏറെ നല്ലതാണ്. അര ടീസ്പൂണ്‍ ബേക്കിംഗ്സോഡ രണ്ടു ടീസ്പൂണ്‍ തൈരുമായി കലര്‍ത്തുക. ഇത് മുഖത്തു പുരട്ടുക. 10-15 മിനിറ്റു കഴിയുമ്ബോള്‍ ഇതു കഴുകിക്കളയാം.
ചന്ദനപൗഡര്‍ മുഖത്തെ കരുവാളിപ്പു മാറ്റാന്‍ ഉത്തമമാണ് . അല്പം ചന്ദനപ്പൊടി വെള്ളത്തില്‍ കലര്‍ത്തി മിശ്രിതമാക്കുക. ഇത് മുഖത്തു പുരട്ടി 15 മിനിറ്റു കഴിയുമ്ബോള്‍ നനഞ്ഞ തുണി കൊണ്ടു തുടയ്ക്കാം. ഇതിനു ശേഷം അല്പം പനിനീരും മുഖത്തു പുരട്ടാം. ഇതും കരുവാളിപ്പ് എളുപ്പം മാറ്റാന്‍ സഹായിക്കും. ചന്ദനം പാലില്‍ അരച്ചു കലക്കി തേയ്ക്കുന്നതും ഗുണം ചെയ്യും.അര ടീസ്പൂണ്‍ ബദാം ഓയില്‍, ഒരു വൈററമിന്‍ ഇ ക്യാപ്സൂള്‍ പൊട്ടിച്ച് ഇതിലെ ഓയില്‍ എന്നിവ കലര്‍ത്തുക. ഇതു മുഖത്തു പുരട്ടി പതുക്കെ മസാജ് ചെയ്യുക. പിന്നീട് അല്പം ചെറുപപയര്‍ പൊടി പുരട്ടി കഴുകുക. ഇത് മുഖത്തിന് നിറം നല്‍കും. കരുവാളിപ്പു മാറ്റും. ശേഷം അല്പം മോയിസ്ചറൈസര്‍ പുരട്ടാം.
https://www.facebook.com/Malayalivartha