നിങ്ങൾ ദിവസവും കാരറ്റ് കഴിക്കാറുണ്ടോ?? എന്നാലിതിൻറെ ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാമോ... ഇല്ലെങ്കിൽ ഇതൊന്ന് വായിക്കുമോ!
നമ്മള്‍ എല്ലാവരും കാരറ്റ് കഴിക്കാറുണ്ടെങ്കിലും അതിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല. കാരറ്റിനു നിറം നല്‍കുന്ന കരോട്ടിനും ആന്റിഓക്സിഡന്റുകളുമാണ് കാരറ്റിനെ കൂടുതല്‍ ഗുണമുള്ളതാക്കുന്നത്. കാരറ്റിലെ ആന്റിഓക്സിഡന്റുകള്‍ ചീത്തകൊളസ്ട്രോള്‍ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
കാരറ്റ് ദിവസേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധത്തിന്റെ പ്രശ്നം പരിഹരിക്കാന്‍ സഹായിക്കും. ആരോഗ്യകരമായ കൊളസ്ട്രോള്‍ നിലനിര്‍ത്താനും ഹൃദ്രോഗങ്ങള്‍ തടയാനും കാരറ്റ് സഹായിക്കുന്നു. കാരറ്റിലെ കരോട്ടിനും ആന്റിഓക്സിഡന്റുകളും അര്‍ബുദത്തെയും പ്രതിരോധിക്കുന്നുണ്ട്. പ്രത്യേകിച്ച് സ്തനാര്‍ബുദം, ബ്ലാഡര്‍ കാന്‍സര്‍ എന്നിവ. കാരറ്റ് കൂടുതല്‍ ഉപയോഗിക്കുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദം ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് പഠനം പറയുന്നു.
https://www.facebook.com/Malayalivartha