താരന് പരിഹരിക്കാന്‍
മഴക്കാലം കഴിയുന്നതോടെ പലതരം സൗന്ദര്യ പ്രശ്‌നങ്ങളും തലപൊക്കാം. അവയില്‍ പ്രധാനമാണ് താരന്‍. താരന്‍ മാറ്റുന്നതിന് പലവിധ മാര്‍ഗങ്ങള്‍ ഇന്നു പ്രചാരത്തിലുണ്ട്. അലോപ്പതിയിലും ആയുര്‍വേദത്തിലും ഹോമിയോയിലുമൊക്കെ താരന് മരുന്നുണ്ട്. എന്നാല്‍ താരന്‍ പൂര്‍ണമായും ഭേദപ്പെടുത്താന്‍ ഈ മരുന്നുകള്‍ക്ക് സാധിക്കുന്നില്ല. താരനെ പൂര്‍ണമായി നിയന്ത്രിക്കാന്‍ ചിട്ടയായ ജീവിതശൈലിയ്‌ക്കൊപ്പം ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ മതി.
വേപ്പും ബീറ്റ്‌റൂട്ടും തേങ്ങാപ്പാലും വെളിച്ചെണ്ണയും
വേപ്പില ജ്യൂസ് കാല്‍കപ്പ്, തേങ്ങാപ്പാല്‍ ആവശ്യത്തിന്, ബീറ്റ്‌റൂട്ട് ജ്യൂസ്
ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ
മേല്‍!്പ്പറഞ്ഞ എല്ലാം ചേര്‍ത്ത് ലഭിക്കുന്ന മിശ്രിതം തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. 20 മിനുട്ടിനുശേഷം ഹെര്‍ബല്‍ ഷാംപൂ, കണ്ടീഷണര്‍ എന്നിവ ഉപയോഗിച്ചു കഴുകി കളയുക. ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്യുക. രണ്ടുമാസം കൊണ്ടുതന്നെ വ്യത്യാസം അനുഭവപ്പെടും. ആറുമാസത്തോളം തുടര്‍ച്ചയായി ചെയ്താല്‍ താരനെ പൂര്‍ണമായും ഇല്ലാതാക്കാനാകും.
ആസ്പിരിന്‍ ഒറ്റമൂലി
ഹൃദ്രോഗികള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ആസ്പിരിന്‍ ഗുളികയില്‍ താരനെ ചെറുക്കുന്ന ഘടകങ്ങളുണ്ട്. ആസ്പിരിനിലുള്ള സാലിസിലിക് ആസിഡ് മിക്ക ഷാംപൂവിലും ഉപയോഗിക്കുന്ന ഘടകമാണ്.
രണ്ട് ആസ്പിരിന്‍ ഗുളിക, ഷാംപൂ
ഗുളിക പൊടിച്ച് ഷാംപൂവിലേക്ക് ചേര്‍ക്കുക. അഞ്ചുമിനിട്ടിനുശേഷം തല കഴുകി, ആസ്പിരിന്‍ ചേര്‍ത്ത ഷാംപൂ തലയില്‍ തേച്ചുപിടിപ്പിക്കുക. അതിനുശേഷം ആസ്പിരിന്‍ ചേര്‍ക്കാത്ത ഷാംപൂ ഉപയോഗിച്ചു കഴുകി കളയുക.
നാരങ്ങാ ജ്യൂസ്
നാലു നാരങ്ങാ മിക്‌സിയില്‍ ഇട്ട് ജ്യൂസായി അടിച്ചെടുക്കുക. ഇത് തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിച്ചശേഷം 10-15 മിനിട്ടു കാത്തിരിക്കുക. അതിനുശേഷം വെള്ളം ഉപയോഗിച്ചു കഴുകിക്കളയുക. ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്യുക .അധികം വൈകാതെ താരന്‍ കുറഞ്ഞുതുടങ്ങും. താരന്‍ പൂര്‍ണമായും ഇല്ലാതാകുന്നതുവരെ ഇങ്ങനെ ചെയ്യുക
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha