ഈ അഞ്ച് കാര്യങ്ങള്‍ ചെയ്ത് നോക്കൂ.., മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം
പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് മലബന്ധം. വയറ്റില്‍ നിന്നും വേണ്ട പോലെ ശോധനയില്ലെങ്കില്‍ വയറിനും ശരീരത്തിനും ആകെ അസ്വസ്ഥത തോന്നുമെന്നു മാത്രമല്ല, ശാരീരിക പ്രവര്‍ത്തനങ്ങള്‍ ആകെ തകിടം മറിയുകയും ചെയ്യും. വെള്ളം കുടിക്കാതിരിക്കുന്നതും സമ്മര്‍ദ്ദവുമെല്ലാം മലബന്ധത്തിന് കാരണമാകാറുണ്ട്. മലബന്ധ പ്രശ്‌നം ഉള്ളവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍...
വെള്ളം കുടിക്കുക
കൂടുതല്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. നിര്‍ജ്ജലീകരണം ശരീരത്തില്‍ സംഭവിച്ചാല്‍ അത് മലബന്ധം പോലുള്ള പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു. ദിവസവും 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കേണ്ടത് അത്യാവശ്യമാണ്. മലബന്ധ പ്രശ്‌നമുള്ളവര്‍ ദിവസവും ഇടവിട്ട് വെള്ളം കുടിച്ചാല്‍ മലബന്ധമെന്ന വില്ലനെ ഇല്ലാതാക്കി ദഹന പ്രശ്നങ്ങള്‍ അകറ്റാനാകും.
വ്യായാമം ചെയ്യുക
ക്യത്യമായി വ്യായാമം ചെയ്യുന്നവര്‍ക്ക് മലബന്ധം ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കുറവാണ്. ദിവസവും നടക്കുന്നതും ചെറിയ വ്യായാമങ്ങള്‍ ചെയ്യുന്നതും എന്തുകൊണ്ടും മലബന്ധത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
ജീരക വെള്ളം
ജീരക വെള്ളം കുടിക്കുന്നതും നല്ലതാണ്. ഇത് പെട്ടെന്ന് തന്നെ മലബന്ധം പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. രാവിലെ ഒരു ഗ്ലാസ്സ് ചൂട് ജീരകവെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
ഫൈബര്‍ അടങ്ങിയ ആഹാരം
നാരുകള്‍ അഥവാ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ് എന്നതിലുപരി ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, ഇലകള്‍, കൂണുകള്‍, തവിടുകളയാത്ത ധാന്യങ്ങള്‍, നട്‌സ്, ഓട്‌സ് തുടങ്ങിയവയില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.
ഉണക്കമുന്തിരി
ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയ ഉണക്ക മുന്തിരി മലബന്ധത്തിന് മികച്ചൊരു പ്രതിവിധിയാണ്. കറുത്ത ഉണക്ക മുന്തിരി വെള്ളത്തിലിട്ട് കുതിര്‍ത്ത് രാവിലെ ഈ വെളളം കുടിക്കുന്നത് മലബന്ധം പ്രശ്‌നം കുറയ്ക്കുന്നതിന് സഹായിക്കുന്നു.
https://www.facebook.com/Malayalivartha