ചുമയ്ക്കു ഒറ്റമൂലിയായി വെളുത്തുള്ളി
കാലാവസ്ഥ മാറുന്നതിനനുസരിച്ച് പലരും പനി, ജലധേഷം , ചുമ , കഫക്കെട്ട് തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളില്‍ പ്രയാസമനുഭവിക്കുന്നത് സര്‍വ്വ സാധാരണമായ ഒരു കാഴ്ച്ചയാണ്. കാലാധിഷ്ടിതവും സാധാരണമായി അപകടകാരിയല്ലാത്തതുമായ ഇത്തരം രോഗങ്ങള്‍ക്ക് പരിഹാരമായി നിരവധി ഒറ്റമൂലി മരുന്നുകള്‍ നമുക്ക് ചുറ്റുമുണ്ടെന്നുള്ളത് ഏവര്‍ക്കുമറിയാമെങ്കിലും അവ ഏതൊക്കെയാണെന്നും എങ്ങനെ അവ ഉപയോഗിക്കണമെന്നും പലര്‍ക്കും അറിയില്ല.
അത്തരത്തില്‍ പല രോഗങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ഒരു ഒറ്റമൂലിയാണ് വെളുത്തുള്ളി. കാലാധിഷ്ടിതമായ പല രോഗങ്ങള്‍ക്കും പരിഹാരമാണ് വെളുത്തുള്ളി. വെളുത്തുള്ളിയുടെ അത്തരത്തിലുള്ള ചില ഗുണങ്ങള്‍ പരിചപ്പെടാം.
പ്രാതലിനു ശേഷം, ഒരു അല്ലി വെളുത്തുള്ളി ചവയ്ക്കാതെ വിഴുങ്ങുക. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും നിങ്ങളെ കാലാധിഷ്ടിത രോഗങ്ങളെ പ്രതിരോധിക്കാന്‍ സജ്ജമാക്കുകയും ചെയ്യും.
കുറച്ച് അല്ലികള്‍ അരിഞ്ഞ് നെയ്യില്‍ വഴറ്റുക, അത് നിങ്ങളുടെ ആഹാരത്തില്‍ ചേര്‍ത്ത് കഴിക്കുക ഇത് നിങ്ങളുടെ ആഹാരം രുചികരം ആക്കുക മാത്രമല്ല നിങ്ങളുടെ ദഹനത്തിന് ഏറെ ഗുണം ചെയ്യും.
അല്‍പ്പം എള്ളെണ്ണ ചൂടാക്കി അതില്‍ കുറച്ച് വെളുത്തുള്ളി അല്ലികള്‍ ഇട്ട് ഇളക്കുക. ചുമയും, ജലദേഷവുമുള്ളപ്പോള്‍ നിങ്ങളുടെ നെഞ്ചിലും കാലടിയിലും പുരട്ടുക. ഇത് ശ്വാസ തടസവത്തിനും ജലദോഷത്തിനും ആശ്വാസം നല്‍കും.
ഒരു വെളുത്തുള്ളി അല്ലി ചുട്ടെടുക്കുക. അത് ഒരു സ്പൂണ്ഡ തേനില്‍ ചേര്‍ത്ത് ഉറങ്ങുന്നതിന് മുന്‍പ് കഴിക്കുക. ഇത് ചുമയ്ക്ക് നല്ല ആശ്വാസം നല്‍കും
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha