ഇതുവരെയും ഗർഭിണി ആയിലെന്ന് കരുതി വിഷമിക്കുന്ന ദമ്പതികൾ ഇക്കാര്യങ്ങൾ ശീലമാക്കൂ!! ഇങ്ങനെ ശ്രമിച്ചാല്‍ ഗര്‍ഭധാരണം രണ്ട് മാസം കൊണ്ട് ഈസി
ഗർഭധാരണം നടക്കാത്തതിൽ വിഷമിക്കുന്ന നിരവധി ദമ്പതികളുണ്ട്. ഇതിൽ ഏറ്റവും വലിയ കാരണം മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണക്രമവുമാണ്. ഒരുപക്ഷെ, ഈ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും ആരോഗ്യമുള്ള കുഞ്ഞിന് ഗര്‍ഭം നല്‍കുന്നതിനും നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.
അമ്മയുടെ ആരോഗ്യം നല്ല രീതിയില്‍ ആയാൽ മാത്രമേ,കുഞ്ഞിനും ആരോഗ്യം ലഭിക്കുകയുള്ളൂ. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. വിവാഹ ശേഷം ഉടനേ തന്നെ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവര്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിനും പ്രാധാന്യം നല്‍കണം.
ആദ്യം തന്നെ നിങ്ങള്‍ നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കാണുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. നിങ്ങള്‍ ഗര്‍ഭിണിയാകാന്‍ ശ്രമിക്കുന്നതിനുമുമപ് ആദ്യം നിങ്ങളുടെ ഗൈനക്കോളജിസ്റ്റിനെ കാണുക. നിലവിലുള്ള മെഡിക്കല്‍ പ്രശ്‌നങ്ങളും നിങ്ങളുടെ കുഞ്ഞിന് കൈമാറാന്‍ കഴിയുന്ന ഏതെങ്കിലും ജനിതക അവസ്ഥകളും മിക്കവാറും ശ്രദ്ധിക്കേണ്ടതാണ്.
ഇത്തരത്തിലുള്ള കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. നിങ്ങളുടെ ലൈഫ്‌സ്‌റ്റൈലിനെക്കുറിച്ച് ഡോക്ടറുമായി സംസാരിക്കേണ്ടതാണ്. ആരോഗ്യകരമായ ഗര്‍ഭധാരണം ഉറപ്പാക്കുന്നതിന് വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് അവര്‍ക്ക് ചില ടിപ്പുകള്‍ നല്‍കാന്‍ കഴിയും. പ്രത്യുല്‍പാദനത്തെക്കുറിച്ചും ഗര്‍ഭിണിയാകുന്നതിനെക്കുറിച്ചും നിങ്ങളുടെ എല്ലാ വിധത്തിലുള്ള സംശയങ്ങളും ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
ഓവുലേഷന്‍ ദിനങ്ങള്‍ ശ്രദ്ധിക്കുകയാണ് ആദ്യ പടി. കാരണം കൃത്യമായ ഓവുലേഷന്‍ ആണെങ്കില്‍ വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഗര്‍ഭാരണം സംഭവിക്കുന്നുണ്ട്. വേഗത്തിലും സ്വാഭാവികമായും ഗര്‍ഭിണിയാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ ആര്‍ത്തവചക്രത്തെക്കുറിച്ച് നന്നായി അറിഞ്ഞിരിക്കേണ്ടതാണ്.
എല്ലാ മാസവും നിങ്ങളുടെ ശരീരം ബീജസങ്കലനത്തിനായി ഒരു അണ്ഡത്ത തയ്യാറാക്കുന്നു. ഓവുലേഷന്‍ കൃത്യമായി മനസ്സിലാക്കിയാല്‍ ഗര്‍ഭധാരണവും വേഗത്തിലാക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ എങ്ങനെ ഓവുലേഷന് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നു എന്ന് പലര്‍ക്കും അറിയില്ല.
നിങ്ങളില്‍ ഓവുലേഷന്‍ നടക്കുന്നുണ്ട് എന്നുണ്ടെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. ഓരോ ദിവസവും രാവിലെ നിങ്ങളുടെ താപനില അളക്കുന്നതിലൂടെ നിങ്ങളുടെ അണ്ഡോത്പാദനം ട്രാക്കുചെയ്യുന്നതിന് സാധിക്കുന്നുണ്ട്. താപനിലയില്‍ വര്‍ദ്ധനവ് കണ്ടാല്‍, അണ്ഡോത്പാദനം സംഭവിച്ചു എന്നാണ് ഇിനര്‍ത്ഥം.
അണ്ഡോത്പാദന പ്രെഡിക്ഷന്‍ കിറ്റ് പോലുള്ള അണ്ഡോത്പാദന പരിശോധനകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് സൈക്കിള്‍ ട്രാക്കുചെയ്യാനും കഴിയും. നിങ്ങളുടെ സൈക്കിളിന്റെ ഘട്ടം നിര്‍ണ്ണയിക്കാന്‍ നിങ്ങള്‍ പരിശോധിക്കുന്ന സ്ട്രിപ്പുകള്‍ ഈ കിറ്റില്‍ അടങ്ങിയിരിക്കുന്നു. സ്ട്രിപ്പുകള്‍ ല്യൂട്ടിനൈസിംഗ് ഹോര്‍മോണ്‍ കണ്ടെത്തുന്നു, ഇത് നിങ്ങള്‍ അണ്ഡോത്പാദനത്തിന് തൊട്ടുമുമ്പ് വര്‍ദ്ധിക്കുന്നത് കൊണ്ടാണ് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്.
നിങ്ങളുടെ ശരീരം ആരോഗ്യകമായ അവസ്ഥയില്‍ നിലനിര്‍ത്തുന്നതിനുള്ള മറ്റൊരു മാര്‍ഗം ആരോഗ്യകരമായ രീതിയില്‍ വ്യായാമം ചെയ്യുക എന്നതാണ്. ഗര്‍ഭധാരണത്തിന്റെയും പ്രസവത്തിന്റെയും കാഠിന്യത്തെ നേരിടാന്‍ നിങ്ങളുടെ ശരീരം തയ്യാറാണെ്‌ന് ഇത്തരത്തിലുള്ള വ്യായാമത്തിലൂടെ ഉറപ്പാക്കാന്‍ സാധിക്കുന്നുണ്ട്. ആരോഗ്യകരമായ ശരീരം ആരോഗ്യകരമായ ഗര്‍ഭധാരണത്തിന്റെ ഒരു പ്രധാന ഭാഗമാണ്. അമിതഭാരം പലപ്പോഴും നിങ്ങളിലെ ഗര്‍ഭിണിയാകാനുള്ള സാധ്യത കുറയ്ക്കുന്നു, കാരണം ഇത് അണ്ഡോത്പാദനത്തെ തടസ്സപ്പെടുത്തുന്നു.
ശരീരഭാരം വളരെയധികം കുറവുള്ളതും പ്രത്യുത്്പാദന ശേഷിയെ ബാധിക്കുന്നുണ്ട്. ശരീരത്തിലെ കൊഴുപ്പിന്റെ അളവ് വളരെ കുറവായതിനാല്‍ ഹോര്‍മോണ്‍ മാറ്റങ്ങളെ തടസ്സപ്പെടുത്തുന്നു. അതുകൊണ്ട് പെട്ടെന്ന് തന്നെ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവര്‍ ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം.
https://www.facebook.com/Malayalivartha