കണ്ണിനെ നോക്കാം പൊന്നു പോലെ..., കണ്ണിന്റെ ആരോഗ്യത്തിനും ചില കാര്യങ്ങള്‍ ചെയ്‌തേ മതിയാകൂ
നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഏറെ ശ്രദ്ധ വേണ്ടുന്നതുമായ അവയവങ്ങളിലൊന്നാണ് കണ്ണ്. കണ്ണിന്റെ ആരോഗ്യം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. കണ്ണിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
* കാരറ്റ് കഴിക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന്‍ കാഴ്ച്ചശക്തി വര്‍ദ്ധിപ്പിക്കാനും നേത്രരോഗങ്ങള്‍ അകറ്റാനും സഹായിക്കും.
* ദിവസവും കണ്ണിന് മുകളില്‍ ഐസ് ക്യൂബ് വയ്ക്കുന്നത് കണ്ണിന് കുളിര്‍മ്മ കിട്ടുന്നതിന് സഹായകമാണ്. കമ്ബ്യൂട്ടറിന് മുന്നില്‍ അധികനേരം ഇരിക്കുന്നവര്‍ ഐസ് ക്യൂബ് ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്.
* ദിവസവും കണ്ണിന് മുകളില്‍ ചെറിയ കഷ്ണം വെള്ളരിക്ക വയ്ക്കുന്നത് കണ്ണിന് കുളിര്‍മ കിട്ടാന്‍ സഹായിക്കും.
* കണ്ണിന് മുകളില്‍ രണ്ട് കൈകള്‍ വച്ച് അല്‍പ നേരം അടച്ച് വയ്ക്കുന്നത് കണ്ണുകള്‍ക്ക് റിലാക്സേഷന്‍ ലഭിക്കാന്‍ സഹായിക്കുന്നു.
https://www.facebook.com/Malayalivartha