നിങ്ങള്‍ കുഞ്ഞുങ്ങളെ ഡയപ്പര്‍ ധരിപ്പിക്കാറുണ്ടോ...!, എന്നാല്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണേ, ഇല്ലെങ്കില്‍ കുഞ്ഞുങ്ങളെ കാത്തിരിക്കുന്ന പ്രശ്‌നങ്ങള്‍ ഇതൊക്കെയാണ്
മിക്കവരും ഇന്ന് കുഞ്ഞുങ്ങള്‍ക്ക് ഡയപ്പര്‍ ഉപയോഗിക്കാറുള്ളവരാണ്. ദിവസവും അഞ്ചോ ആറോ ഡയപ്പറുകള്‍ വരെ മാറി മാറി ഉപയോഗിക്കാറുണ്ട്. എന്നാല്‍ മണിക്കൂറോളം ഡയപ്പറുകള്‍ വയ്ക്കുന്നത് കുഞ്ഞുങ്ങള്‍ക്ക് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഡയപ്പറുകള്‍ കുഞ്ഞുങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.
ഡയപ്പര്‍ വൃത്തിയായും നനവില്ലാതെയുമാണ് വച്ചതെന്ന് ഉറപ്പാക്കുക. ഡയപ്പര്‍ വളരെ ഇറുകിയ അവസ്ഥയിലാകാനും പാടില്ല. കുട്ടികള്‍ ഇറുകിയ ഡയപ്പറുകളാണ് ധരിക്കുന്നതെങ്കില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
കുഞ്ഞുങ്ങള്‍ക്ക് ഡയപ്പറുകള്‍ ഉപയോഗിക്കുന്നവര്‍ കൃത്യമായ ഇടവേളകളില്‍ ഡയപ്പര്‍ മാറ്റുക. കുഞ്ഞ് മലമൂത്ര വിസര്‍ജ്ജനം നടത്തി ഏറെ നേരം കഴിഞ്ഞ് ഡയപ്പര്‍ അഴിച്ചു മാറ്റുന്ന രീതി നല്ലതല്ല. ഇത് അലര്‍ജ്ജി അടക്കമുള്ള അസുഖങ്ങള്‍ വരുത്താന്‍ ഇടയാക്കും. അത് കൊണ്ട് തന്നെ ഡയപ്പറുകള്‍ കൃത്യമായ ഇടവേളകളില്‍ മാറ്റാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
ചെറുചൂടുവെള്ളമുപയോഗിച്ച് കഴുകിയശേഷം ചര്‍മം ഈര്‍പ്പരഹിതമാക്കി വെക്കുന്നത് ഫംഗസ് ബാധ തടയുന്നതിനും ഡയപ്പര്‍ റാഷ് പ്രതിരോധിക്കുന്നതിനും അനുയോജ്യമാണ്. കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍ വീര്യംകുറഞ്ഞ സോപ്പുകളോ സോപ്പ് രഹിതമായ ക്ലെന്‍സറുകളോ ഉപയോഗിക്കാം. ഉപയോഗിക്കുന്ന ബ്രാന്‍ഡ് നിങ്ങളുടെ കുട്ടികളില്‍ അലര്‍ജ്ജി ഉണ്ടാക്കുന്നുണ്ടെങ്കില്‍ അത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
https://www.facebook.com/Malayalivartha