പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശ്വാസകോശാര്‍ബുദം തടയാനും ഗ്രാമ്പു.., ദിവസവും ഗ്രാമ്പു കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം
ആഹാരത്തില്‍ രുചിയ്ക്കും മണത്തിനും വേണ്ടി ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പു. എന്നാല്‍ ഇിതനു പുറമേ നിരവധി ആരോഗ്യ ഗുണങ്ങളും ഗ്രാമ്പു നല്‍കുന്നുണ്ട്. ഏറ്റവും ഫലപ്രദമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ഗ്രാമ്പു. ഗ്രാമ്പുവിന്റെ ചില ആരോഗ്യ ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
* ഗ്രാമ്പുവിലെ ആന്റി ഇന്‍ഫമേറ്ററി ഘടകങ്ങള്‍ മോണയിലെ പഴുപ്പ് നീക്കും, പല്ലുവേദന, മോണവേദന, ബാക്ടീരിയകള്‍ കാരണമായി, വായിലുണ്ടാകുന്ന അണുബാധ എന്നിവയ്ക്കും ഔഷധമാണ്.
* ദിവസവും നാലോ അഞ്ചോ ഗ്രാമ്പു കഴിക്കുന്നത് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു. ശ്വാസകോശാര്‍ബുദം തടയാന്‍ ഗ്രാമ്പുവിലെ സംയുക്തങ്ങള്‍ സഹായിക്കുന്നു.
* പ്രമേഹമുള്‍പ്പെടെയുള്ള നിരവധി രോഗങ്ങള്‍ക്കുള്ള പാരമ്പര്യ ഔഷധമായി ഗ്രാമ്പു ഉപയോഗിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
* ഗ്രാമ്പുവില്‍ യൂജെനോള്‍ എന്ന സംയുക്തം ഉണ്ട്. ഇത് ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഉള്ളതാണ്. ജലദോഷം, പനി എന്നിവയ്ക്കുള്ള ഔഷധമാണ് ഗ്രാമ്പു. ശ്വാസകോശത്തിലെ അണുബാധകള്‍ തടയാന്‍ ഗ്രാമ്പുവിന് പ്രത്യേക കഴിവുണ്ട്.
* വൈറസുകള്‍, ബാക്റ്റീരിയകള്‍ വിവിധ ഇനം ഫംഗസുകള്‍ മുതലായവയ്ക്കെതിരെ ഗ്രാമ്പു പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രാമ്പു ഇട്ട് തിളപ്പിച്ചാറിയ വെള്ളം കുടിച്ചാല്‍ ഗ്യാസ് ട്രബിള്‍ വളരെ പെട്ടെന്നു തന്നെ ശമിക്കും.
* ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഗ്രാമ്പു. ഇത് ദഹനേന്ദ്രീയത്തെ മൊത്തമായും ഉത്തേജിപ്പിക്കുന്നു. ശ്വസന പ്രക്രിയയെ പോഷിപ്പിക്കുന്നതിലും ഗ്രാമ്പു ഉത്തമമാണ്.
https://www.facebook.com/Malayalivartha