പുകവലി ആയുസിനെ മാത്രമല്ല.., ഉറക്കത്തെയും കവര്‍ന്നെടുക്കും!, ഗവേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍
പലര്‍ക്കും മാറ്റാന്‍ കഴിയാത്ത ഒരു ദുശീലമാണ് പുകവലി. പുകവലി ആയുസ് മാത്രമല്ല, ഉറക്കവും കുറയ്ക്കുന്നുവെന്നാണ് ഇപ്പോള്‍ പഠനങ്ങള്‍ തെളിയിക്കുന്നത്. ഓരോ സിഗററ്റും 1.2 മിനിട്ട് വീതം ഉറക്കം കുറയ്ക്കുന്നുവെന്നാണ് ഫ്‌ലോറിഡ യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണം തെളിയിക്കുന്നത്.
പുകവലിക്കാരില്‍ 11.9 ശതമാനമാളുകള്‍ ഉറക്കത്തിലേക്കു വീഴാന്‍ കൂടുതല്‍ സമയമെടുക്കുന്നു. 10.6 ശതമാനം ഉറക്കത്തി നിടയില്‍ എണീക്കുന്നു. 9.5 ശതമാനം രാവിലെ വളരെ നേരത്തെ ഉറക്കംവിട്ട് എണീക്കുന്നു. എന്നാല്‍ പുകവലിക്കാത്തവരില്‍ മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ താരതമ്യേന കുറവാണ്. പുകവലി നിര്‍ത്തിയവരിലാകട്ടെ നല്ല മാറ്റം കാണുന്നുമുണ്ട് എന്നാണ് വിദഗ്ദര്‍ പറയുന്നത്.
പുകവലിയും ഉറക്കവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ആദ്യമായാണ് ഒരു പഠനം നടന്നത്. ദേശവ്യാപകമായി വിപുലമായ തോതിലാണ് പഠനം നടത്തിയതും. ഉറക്കക്കുറവാണ് പലപ്പോഴും വിഷാദം, പ്രമേഹം, രക്താതി സമ്മര്‍ദ്ദം എന്നിവയ്ക്കു കാരണമാകുന്നത്.
പുകവലി മൂലമുണ്ടാകുന്ന ക്യാന്‍സര്‍, കാര്‍ഡിയോവാസ്‌കുലര്‍ രോഗങ്ങള്‍ തുടങ്ങിയവയേക്കാള്‍ ഉറക്കക്കുറവുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങളായിരിക്കും പുകവ ലിക്കാരെ നേരത്തെ മരണത്തിലേക്കു വലിച്ചിഴച്ചുകൊണ്ടു പോകുന്നതെന്ന സൂചനയാണു ഗവേഷണം നല്‍കുന്നത്. പുകവലി ഉയര്‍ത്തുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പലതാണ്.
https://www.facebook.com/Malayalivartha