അമിത മദ്യപാനം മൂലമുള്ള കരള്‍ രോഗം, ആദ്യകാല ലക്ഷ്ണങ്ങള്‍ ഇതൊക്കെയാണ്! സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട
അമിത മദ്യപാനം കരളിന്റെ ആരോഗ്യത്തിന് ദോഷകരമാണ്. മദ്യപാനം കരളിന് കേടുവരുത്തുക മാത്രമല്ല, നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അമിത മദ്യപാനം മൂലമുണ്ടാകുന്ന കരള്‍ തകരാറിനെ മദ്യവുമായി ബന്ധപ്പെട്ട കരള്‍ രോഗം അഥവാ ആല്‍ക്കഹോള്‍ റിലേറ്റഡ് ലിവര്‍ ഡിസീസ് (ARLD) എന്ന് വിളിക്കുന്നു.
ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം, ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ്, ആല്‍ക്കഹോളിക് സിറോസിസ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കരള്‍ പ്രശ്‌നങ്ങള്‍ക്ക് എആര്‍എല്‍ഡി കാരണമാകും. അമിത മദ്യപാനം മൂലമുണ്ടാകുന്ന കരള്‍ തകരാറിന്റെ ചില ആദ്യകാല ലക്ഷണങ്ങള്‍ ഏതൊക്കെയാണ് എന്ന് പരിശോധിക്കാം.
അമിതമായ മദ്യപാനം നിങ്ങളുടെ വിശപ്പ് ഇല്ലാതാക്കുകയും ഓക്കാനം ഉണ്ടാക്കുകയും ഊര്‍ജ്ജസ്വലത കുറയ്ക്കുകയും ചെയ്യും. ശരീരത്തിലെ ശരിയായ പോഷകങ്ങളുടെയും ധാതുക്കളുടെയും അഭാവം മൂലം കരള്‍ കോശങ്ങളുടെ നാശത്തിന് ഇത് കാരണമായേക്കാം. അമിതമായ മദ്യപാനം നിങ്ങളുടെ വിശപ്പ് ഇല്ലാതാക്കുകയും ഓക്കാനം ഉണ്ടാക്കുകയും ഊര്‍ജ്ജസ്വലത കുറയ്ക്കുകയും ചെയ്യും. ശരീരത്തിലെ ശരിയായ പോഷകങ്ങളുടെയും ധാതുക്കളുടെയും അഭാവം മൂലം കരള്‍ കോശങ്ങളുടെ നാശത്തിന് ഇത് കാരണമായേക്കാം.
ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ് പോലെയുള്ള എ ആര്‍ എല്‍ ഡി പലപ്പോഴും വയറുവേദനയും അസ്വസ്ഥതയും, ചെറിയ പനി, അസ്വസ്ഥത എന്നിവയ്‌ക്കൊപ്പം ഓക്കാനം, ഛര്‍ദ്ദി എന്നിവയ്ക്കും കാരണമാകുന്നു. അമിതമായ മദ്യപാനം വിശപ്പ് കുറയാന്‍ കാരണമാകുമെന്നതിനാല്‍, ഇത് നല്ല രീതിയില്‍ ശരീരഭാരം കുറയാനും ഇടയാക്കും. മദ്യത്തില്‍ നിന്നുള്ള കരള്‍ തകരാറിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണിത്. ശരീരഭാരത്തിലും രൂപത്തിലുമുള്ള ഗണ്യമായ മാറ്റം അപകടകരവും ആശങ്കാജനകവുമാണ്.
വര്‍ഷങ്ങളോളം തുടര്‍ച്ചയായി മദ്യപിക്കുന്നത് നിങ്ങളുടെ കരളില്‍ എരിച്ചിനും കരള്‍ വീക്കത്തിനും കാരണമാകുന്നു. എആര്‍എല്‍ഡിയുടെ ഒരു സാധാരണ ലക്ഷണം കരള്‍ വീക്കം ആണ്. അമിതമായ മദ്യപാനം മൂലം കരള്‍ തകരാറുള്ള ആളുകളില്‍ ഇത് വളരെ സാധാരണമാണ്. സാധാരണഗതിയില്‍ സ്വയം സുഖപ്പെടാന്‍ കഴിയുകയെന്ന അസാധാരണമായ പ്രത്യേകതയുള്ള അവയവമാണ് കരള്‍. എന്നാല്‍ സിറോസിസ് ബാധിച്ചാല്‍, കരളിനു കേടായ കോശങ്ങളെ മാറ്റാനോ ഭേദപ്പെടുത്താനോ കഴിയാതെ വരുന്നു. സിറോസിസ് മൂലം കരളിലെ കോശസമൂഹങ്ങള്‍ക്കു കേടുവന്നാല്‍ പിന്നീട് ആരോഗ്യമുള്ള കോശങ്ങളെപ്പോലെ അവ പ്രവര്‍ത്തിക്കുകയില്ല.
അണുബാധകള്‍ക്കെതിരെ പോരാടാനോ രക്തം ശുദ്ധീകരിക്കുവാനോ, ഊര്‍ജം സംഭരിച്ചുവയ്ക്കാനോ, ദോഷകരമായ വസ്തുക്കളെ നിര്‍വീര്യമാക്കാനോ കരളിന് കഴിയാതെ വരുന്നു. കരളിലൂടെയുള്ള രക്തത്തിന്റെ ഒഴുക്കിനെ കേടുവന്ന കലകള്‍ തടസ്സപ്പെടുത്തുന്നു. തകരാറുകള്‍ കൂടുന്തോറും കരളിന്റെ പ്രവര്‍ത്തനക്ഷമത കുറഞ്ഞുകൊണ്ടേയിരിക്കും. സിറോസിസിന്റെ ആരംഭഘട്ടത്തില്‍ കരള്‍ വലുതാകുകയും പിന്നീട് ചുരുങ്ങുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha