തുടര്‍ച്ചയായി ക്ഷീണം തോന്നാറുണ്ടോ..., എങ്കില്‍ നിങ്ങള്‍ സൂക്ഷിക്കണം, ക്ഷീണം തോന്നുന്നത് ഈ കാരണത്താല്‍ ആണ്
ക്ഷീണം തോന്നുക എന്നത് സര്‍വ സാധാരണമാണ്. ജോലി ഭാരം മൂലമോ മറ്റ് കാരണങ്ങളാലോ ക്ഷീണം തോന്നാറുണ്ട്. എന്നാല്‍ തുടര്‍ച്ചയായി ക്ഷീണം തോന്നാറുണ്ടെങ്കില്‍ അത് ശ്രദ്ധിക്കേണ്ടത് തന്നെയാണ്. ദൈനംദിന പ്രവൃത്തികളില്‍ നിന്നും നിങ്ങളെ തടയുന്ന രീതിയില്‍ ക്ഷീണം അനുഭവപ്പെടുകയാണെങ്കില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് ഡോക്ടറെ കണ്ട് വേണ്ട ചികിത്സകള്‍ ചെയ്യേണ്ടതാണ്.
ഉറക്കം നമ്മുടെ ജീവിതത്തില്‍ അനിവാര്യം ആണെങ്കില്‍പ്പോലും ജോലി ചെയ്യുമ്‌ബോഴോ, ആഹാരം കഴിക്കുമ്‌ബോഴോ ഒക്കെയും ക്ഷീണം അനുഭവിക്കുന്നെങ്കില്‍ ശ്രദ്ധിക്കണം.
അതേസമയം, നല്ലയുറക്കം ലഭിക്കാതെ വന്നാല്‍ അമിതക്ഷീണം ഉണ്ടാകാം. ദിവസവും എട്ടു മണിക്കൂര്‍ എങ്കിലും ഉറക്കം ലഭിക്കാതെ വന്നാല്‍ ക്ഷീണം പതിവാകാം. ക്ഷീണം ബാധിക്കാന്‍ പല കാരണങ്ങള്‍ ഉണ്ടെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
പ്രമേഹം, ഹൃദ്രോഗം, തൈറോയ്ഡ്, കരള്‍രോഗങ്ങള്‍, ഉറക്കക്കുറവ്, മദ്യപാനം, വ്യായാമം ഇല്ലായ്മ, ഉറക്ക കുറവ്, നിര്‍ജലീകരണം, വിഷാദം, ജങ്ക് ഫുഡിന്റെ ഉപയോഗം എന്നിവയാണ് ക്ഷീണത്തിനും തളര്‍ച്ചക്കും പ്രധാനമായും ഇടയാക്കുക. ശരീരത്തില്‍ ജലാംശവും ലവണാംശവും കുറയുന്നതും പോഷകരഹിത ഭക്ഷണശീലങ്ങള്‍ പതിവാകുന്നതും ക്ഷീണത്തിനും തളര്‍ച്ചയ്ക്കും വഴിവയ്ക്കും.
https://www.facebook.com/Malayalivartha