രാത്രി കുളിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ, ദോഷമാണോ..!; അറിയാം രാത്രി കുളിയെ കുറിച്ച് അറിയേണ്ടതെല്ലാം
പലരും രാത്രിയില്‍ കുളിക്കുന്നവരാണ് ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാറുണ്ടെന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാല്‍ രാത്രിയില്‍ ചെറുചൂടുവെള്ളത്തില്‍ കുളിച്ചാലുള്ള ഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല.
മാനസികമായ ആരോഗ്യത്തിന് രാത്രിയിലെ കുളി ഏറെ നല്ലതാണെന്നാണ് 'ടെക്‌സാസ് യൂണിവേഴ്‌സിറ്റി' യിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.
പകല്‍ മുഴുവന്‍ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന അഴുക്കുകളെ നീക്കം ചെയ്യുക മാത്രമല്ല, സമ്മര്‍ദ്ദം കുറയ്ക്കാനും രാത്രിയിലെ കുളി സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. രാത്രിയില്‍ സുഖ നിദ്ര ലഭിക്കുന്നതിനും ഇത് ഗുണകരമാണ്.
ഇതിനായി ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പായി കുളിക്കണമെന്നാണ് ഗവേഷകര്‍ പറയുന്നത്. രാത്രിയില്‍ കുളിക്കുന്നത് ശരീരത്തിന്റെ ഊഷ്മാവ് നിയന്ത്രിച്ച് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നുണ്ട്.
കിടക്കുന്നതിന് മുമ്ബ് കുളിക്കുന്നത് ചര്‍മ്മ സംരക്ഷണത്തിന് ഏറെ നല്ലതാണ്. രാത്രിയില്‍ കുളിക്കുന്നത് മുഖത്തെ ചുളിവുകള്‍ തടയുന്നതിനും കണ്ണില്‍ അണുബാധ വരാതിരിക്കുന്നതിനും സഹായിക്കുമെന്നും പഠനത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha