പിസിഒഡിയെ പ്രതിരോധിക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കാം...
പിസിഒഡി അഥവാ പോളിസിസ്റ്റിക് ഓവേറിയന്‍ ഡിസീസ് സ്ത്രീകള്‍ക്ക് ഏറെ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. അണ്ഡാശയങ്ങളെ ബാധിക്കുന്ന പിസിഒഡി വന്‍ തോതില്‍ ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്കൊപ്പം വന്ധ്യതയ്ക്കും സാധ്യത ഉണ്ടാക്കുന്നു എന്നതാണ് ഈ രോഗാവസ്ഥയിലെ ഏറ്റവും ആശങ്കാജനകമായ കാര്യം. ജനിതക പാരമ്ബര്യ കാരണങ്ങളാല്‍ പിസിഒഡി വരാം. തെറ്റായ ആഹാര ശീലങ്ങളും ജീവിതരീതികളും പിസിഒഡിയിലേക്ക് നയിക്കുന്നുവെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ചില ഹോര്‍മോണ്‍ രോഗങ്ങളുടെ ലക്ഷണമായും പിസിഒഡി ഉണ്ടാവാം. ആര്‍ത്തവത്തിലുണ്ടാവുന്ന ക്രമക്കേടുകളാണ് പിസിഒഡിയുടെ പ്രാഥമികവും പ്രധാനപ്പെട്ടതുമായ ലക്ഷണം. പിഡിഒഡി പ്രതിരോധിക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്. നട്‌സുകള്‍, ഫ്‌ളാക്‌സ് സീഡുകള്‍, എള്ള് തുടങ്ങിയ ഭക്ഷണങ്ങളില്‍ ആരോഗ്യകരമായ കൊഴുപ്പുകളുടെ മികച്ച ഉറവിടമാണ്. ഇത് പിസിഒഡിയെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. ഉലുവ, കറുവാപ്പട്ട, മഞ്ഞള്‍, പുതിന, തുളസി, ഇഞ്ചി, ഗ്രാമ്ബൂ തുടങ്ങിയവ ഇന്‍സുലിന്‍ അളവ് നിയന്ത്രിക്കുന്നതിനും സ്ത്രീകളിലെ പിസിഒഡിയുടെ വിവിധ ലക്ഷണങ്ങളെ ചെറുക്കുന്നതിനും സഹായകമാണ്.മധുരക്കിഴങ്ങ്, ചേന, കടല, ചോളം തുടങ്ങിയ അന്നജം അടങ്ങിയ പച്ചക്കറികളുടെ ഉപയോഗം പിസിഒഡിയെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.
https://www.facebook.com/Malayalivartha