പക്ഷാഘാതം എങ്ങനെ തിരിച്ചറിയാം...ലഭ്യമായ ചികിത്സകള്‍ എന്തെല്ലാം,എങ്ങനെ പ്രതിരോധിക്കാം..തുടങ്ങി അറിയേണ്ടതെല്ലാം..സമയത്തിന്റെ പ്രാധാന്യമാണ് ഈ വർഷത്തെ സ്‌ട്രോക്ക് ദിന സന്ദേശത്തിന്റെ കാതൽ..സ്‌ട്രോക്ക് ചികിത്സയിൽ ഓരോ മിനിട്ടും പ്രധാനപ്പെട്ടതാണ്
മനുഷ്യരുടെ മരണകാരണങ്ങളില്‍ ഒന്നാം സ്ഥാനം ഹൃദ്രോഗത്തിനും രണ്ടാം സ്ഥാനം ക്യാന്‍സറിനും മൂന്നാം സ്ഥാനം സ്ട്രോക്കിനുമാണ്..'സ്‌ട്രോക്കിന്റെ ചികിത്സ സമയത്തെ ആശ്രയിച്ചുള്ളതാണ്- എത്രയും വേഗം ചികിത്സ ലഭിക്കുന്നുവോ അത്രെയും മെച്ചപ്പെട്ട ഫലം രോഗിക്ക് ലഭിക്കുന്നു. രക്തക്കുഴലുകളില്‍ രക്തം കട്ടപിടിച്ചുണ്ടാകുന്ന പക്ഷാഘാതങ്ങളില്‍ ക്ലോട്ട് അലിയിച്ചു കളയാനുള്ള മരുന്ന് ഇഞ്ചക്ഷനായി നല്‍കുക എന്നതാണ് അടിയന്തിര ചികിത്സ
ഈ ചികിത്സാരീതിയെ ത്രോം ബോലൈസിസ് എന്നാണു പറയുന്നത് . ഈ ചികിത്സ ഫലപ്രദമായി ചെയ്യാൻ സാധിക്കുന്നതു സ്ട്രോക്ക് വന്ന് ആദ്യത്തെ നാലര മണിക്കൂറിനുള്ളിലാണ്. ഇതാണു ഗോൾഡൻ അവർ (സുവര്‍ണ മണിക്കൂറുകൾ) എന്നു പറയുന്നത്.
. എന്താണ് പക്ഷാഘാതം, അത് എങ്ങനെ തിരിച്ചറിയാം, എന്തൊക്കെ ചികിത്സകൾ ലഭ്യമാണ്, എങ്ങനെ പ്രതിരോധിക്കാം എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്‌ടിക്കുന്നതിനാണ് എല്ലാ വർഷവും ഒക്ടോബർ 29 ലോക പക്ഷാഘാതദിനമായി ആചരിക്കുന്നത്
സമയത്തിന്റെ പ്രാധാന്യമാണ് ഈ വർഷത്തെ സ്‌ട്രോക്ക് ദിന സന്ദേശത്തിന്റെ കാതൽ..സ്‌ട്രോക്ക് ചികിത്സായിൽ ഓരോ മിനിട്ടും പ്രധാനപ്പെട്ടതാണ് .
വായ് കോട്ടം, കൈയ്ക്കോ കാലിനോ തളര്‍ച്ച, സംസാരത്തിന് കുഴച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഒരാളില്‍ കണ്ടാല്‍ സ്ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. മസ്തിഷ്‌ക്കത്തിലേക്കുള്ള രക്തധമനികളില്‍ രക്തം കട്ട പിടിക്കുകയോ (Thrombosis) രക്തസ്രാവം (Haemorrhage) ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് പക്ഷാഘാതം അഥവാ സ്ട്രോക്ക്. രക്താതിമര്‍ദ്ദത്തിന്റെയോ അല്ലെങ്കില്‍ മറ്റ് ജീവിതശൈലീ രോഗങ്ങളുടെയോ പരിണിത ഫലമായിട്ടാണ് സ്ട്രോക്ക് ഉണ്ടാകുന്നത്.
തലച്ചോറിലേയ്‌ക്ക് പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറ് കാരണം തലച്ചോറിന്റെ പ്രവർത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്‌ട്രോക്ക് എന്ന് പറയുന്നത്..സാധാരണയായി 55 വയസ് കഴിഞ്ഞവരിലാണ് ഈ അവസ്ഥ കൂടുതലായും കണ്ടുവരുന്നത്
തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോഴാണ് പക്ഷാഘാതം സംഭവിക്കുന്നത്. പക്ഷാഘാതം പൊതുവെ രണ്ടുതരത്തിൽ കാണപ്പെടുന്നു.
. രക്തധമനികളില്‍ രക്തം കട്ടിപിടിക്കുന്ന അവസ്ഥയാണ് ഇസ്കീമിക് സ്ട്രോക് (Ischemic Stroke) എന്ന് പറയുന്നത്. ഇത് രക്ത ചംക്രമണത്തെ തടസ്സപ്പെടുത്തുകയും തലച്ചോറിലെ കോശങ്ങള്‍ക്ക് നാശം വരുത്തുകയും ചെയ്യുന്നു. ഇസ്ക്കീമിക് സ്ട്രോക്ക് ആണ് ഏറ്റവും സാധാരണയായി കണ്ടുവരുന്നത്.
രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളില്‍ നിറയുകയും തകരാറുണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയെ ഹെമറാജിക് സ്ട്രോക് (Hemorrhagic Stroke) എന്ന് പറയുന്നു.ഇസ്കീമിക് സ്ട്രോക്കിനെക്കാൾ മാരകമാണ് ഹെമറാജിക് സ്ട്രോക്ക്.
സ്ട്രോക്കിന്റെ രോഗ ലക്ഷണങ്ങള്‍ ആരംഭിച്ച് നാലര മണിക്കൂറിനുള്ളില്‍ ചികിത്സാ കേന്ദ്രത്തില്‍ എത്തിചേര്‍ന്നെങ്കില്‍ മാത്രമേ ഫലപ്രദമായ ചികിത്സ നല്‍കുവാന്‍ സാധിക്കുകയുള്ളൂ. 'സമയം അമൂല്യം' (Precious time) എന്നതാണ് ഈ വര്‍ഷത്തെ സ്ട്രോക്ക് ദിന സന്ദേശം. സ്ട്രോക്കിന്റെ ലക്ഷണങ്ങളുണ്ടായാല്‍ സമയബന്ധിതമായി ചികിത്സ നല്‍കുന്നതിലൂടെ വൈകല്യങ്ങള്‍ ഒഴിവാക്കുന്നതിനും ജീവന്‍ രക്ഷിക്കുന്നതിനും സാധിക്കുന്നുവെന്ന സന്ദേശം എല്ലാവരിലും എത്തിക്കുകയെന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്.
സ്ട്രോക്ക് ചികിസയിൽ ഉപയോഗിക്കുന്ന ഒരു കോഡ് ആണ് BE FAST..സാധാരണക്കാർക്ക് വളരെ പെട്ടെന്നു തിരിച്ചറിയാന്‍ ഉപകരിക്കുന്ന ഒരു പ്രയോഗമാണ് ഇത് . ഇംഗ്ലീഷ് ഭാഷയിലുള്ള B-E-F-A-S-T എന്ന അക്ഷരങ്ങള്‍ ചേർത്താണ് ഉണ്ടായിരിക്കുത്.
B എന്ന അക്ഷരം സൂചിപ്പിക്കുന്നതു വ്യക്തിക്ക് balance നു ബുദ്ധിമുട്ട് ഉണ്ടോ എന്നാണ്.E എന്ന അക്ഷരം സൂചിപ്പിക്കുന്നതു കാഴ്ച ശക്തിക്കു എന്തെങ്കിലും തകാരാറുണ്ടോ എന്നാണ് . F എന്ന അക്ഷരം സൂചിപ്പിക്കുന്നതു മുഖത്തെ പേശികൾ ചലിപ്പിക്കുക അല്ലെങ്കിൽ മുഖത്തെ പേശികള്‍ക്ക് വരുന്ന ബലക്കുറവ്, ചുണ്ട് ഒരു വശത്തേക്ക് കോടിപ്പോകുകയാണെങ്കിൽ അതു സ്ട്രോക്കിന്‍റെ ആരംഭമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
Aഎന്നാൽ Arm. അതായത് കൈക്കു ശക്തി കുറവുണ്ടോന്ന് സൂചിപ്പിക്കുന്ന വാക്കാണ് A. രണ്ടു കൈയും ഉയർത്തിപ്പിടിക്കാൻ കഴിയുമോ എന്നു നോക്കണം. ബലക്കുറവ് ഉണ്ടെങ്കിൽ ഒരു കൈ ഉയർത്താൻ ബുദ്ധിമുട്ടുണ്ടാകുകയോ അല്ലെങ്കിൽ ഉയർത്തിയ കൈ താഴെ വീണു പോകുകയോ ചെയ്യും..
S എന്നു പറയുന്നത് Speech. അതായത് സംസാരിക്കാന്‍ എന്തെങ്കിലും പ്രയാസമുണ്ടോ എന്നാണ് ഉദ്ദേശിക്കുന്നത്. സംസാരിക്കുമ്പോൾ നാക്കു കുഴഞ്ഞു പോകുക അല്ലെങ്കിൽ വേണ്ട രീതിയിൽ ഉച്ചരിക്കാൻ പറ്റാതെ വരിക അല്ലെങ്കിൽ മറ്റുള്ളവർ പറയുന്നതു മനസ്സിലാക്കാൻ പറ്റാതെ വരിക ഇതൊക്കെയും സ്ട്രോക്കിന്റെ ആരംഭലക്ഷണത്തിൽ ഉണ്ടാകുന്ന രോഗലക്ഷണമാണ്.
T എന്ന അക്ഷരം കൊണ്ട് ഉദ്ദേശിക്കുന്നത് Time to call ഡോക്ടർ എന്നാണ് .അതായത് മേൽപറഞ്ഞ രോഗലക്ഷണങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ആംബുലൻസ് വിളിക്കുക. എന്നുള്ളതാണ്. അല്ലെങ്കിൽ അത്യാഹിത വിഭാഗത്തെ നമ്പർ വിളിക്കുക എന്നുള്ളതാണ്. ഈ FAST എന്ന പദം പാശ്ചാത്യ രാജ്യങ്ങളിൽ വളരെ പ്രസിദ്ധമായിട്ടുള്ളതാണ്. സാധാരണക്കാർക്കു പോലും ഇത് ഉപയോഗിച്ച് വളരെ വേഗം കണ്ടെത്താനായി കഴിയും
എത്തരത്തിലുള്ള ചികിത്സയാണ് ആവശ്യം ഉള്ളതെന്നത് നിങ്ങൾക്ക് ഉണ്ടാകുന്ന പക്ഷാഘാതത്തിന്റെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു.
തലച്ചോറിലെ ഇസ്കെമിക് സ്ട്രോക്കും രക്തസ്രാവവും തമ്മിൽ വേർതിരിച്ചറിയാൻ ഒരു സിടി സ്കാൻ ആവശ്യമാണ്. രക്തക്കുഴലുകളും ഹൃദയവും പരിശോധിക്കാൻ മറ്റ് പരിശോധനകളും ആവശ്യമായി വന്നേക്കാം.
രക്തം കട്ടപിടിച്ചുണ്ടാകുന്ന സ്ട്രോക്കുകളിൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങി നാലര മണിക്കൂറിനുള്ളിൽ തന്നെ രക്തം കട്ടപിടിച്ചത് മാറ്റാനുള്ള മരുന്ന് നൽകേണ്ടതാണ്. ഇതിനു ത്രോംബോലൈറ്റിക് (thrombolytic) തെറാപ്പി എന്നാണ് പറയുന്നത്. ഈ ചികിത്സ വഴി സ്ട്രോക്ക് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ഗണ്യമായ കുറവ് ഉണ്ടാകും. അതിനാൽ എത്രയും പെട്ടന്ന് രോഗിയെ അടുത്തുള്ള സ്ട്രോക്ക് യൂണിറ്റിൽ എത്തിക്കേണ്ടതാണ്. 24 മണിക്കൂറും ന്യൂറോളജിസ്റ്റ്, ന്യൂറോസർജൻ, സി.ടി. / എം.ആർ.ഐ. എടുക്കാനുള്ള സൗകര്യം, ഐ.സി.യു. സൗകര്യം എന്നിവയാണ് സ്ട്രോക്ക് യൂണിറ്റിനു ഉണ്ടായിരിക്കേണ്ട കുറഞ്ഞ സൗകര്യങ്ങൾ.
സ്‌ട്രോക്ക് ഒരു ജീവിത ശൈലി രോഗമാണ്..പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്‌ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങളാണ്.അമിത രക്തസമ്മർദ്ദമുള്ളവരിൽ സ്‌ട്രോക്കിനുള്ള സാദ്ധ്യത വളരെ കൂടുതലാണ്..പ്രമേഹം, ഉയർന്ന കൊളസ്‌ട്രോളിന്റെ അളവ് എന്നിയുള്ളവരിലും സ്‌ട്രോക്ക് ഉണ്ടാകാം
ഹാർട്ട് അറ്റാക്ക് വന്നവരിൽ, ഹൃദയ വാൽവ് സംബന്ധമായ തകരാറുകളുള്ളവരിൽ, ഹൃദയമിടിപ്പ് ക്രമം അല്ലാത്തവർ ഇവരിലൊക്കെ സ്‌ട്രോക്കിനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ചെറുപ്പക്കാരിൽ അമിത വണ്ണം, രക്തസമ്മർദ്ദം, മാനസികസമ്മർദ്ദം, ഗർഭനിരോധന ഗുളികകൾ സ്ഥിരമായി ഉപയോഗിക്കുന്നത് എന്നിവയും സ്‌ട്രോക്കിനു കാരണമാകാറുണ്ട്
ചില രോഗികളിൽ സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ വന്ന് ഒരു മണിക്കൂറിനുള്ളിൽ തന്നെ അത് പൂർണ്ണമായി മാറിയതായി കാണാറുണ്ട് . ഇതിനെ ടി ഐ എ അഥവാ ട്രാൻസിയന്റ് ഇഷിമിക് അറ്റാക്ക് എന്നാണ് പറയുന്നത് . ഇതിന്റെ അപകടം രോഗി വിദഗ്ധ ചികിത്സ തേടില്ല എന്നതാണ് . ടി ഐ എ അഥവാ ട്രാൻസിയന്റ് ഇഷിമിക് അറ്റാക്ക് ഭാവിയിൽ സ്ട്രോക്ക് വരാനുള്ള സാധ്യത തന്നെയാണ് സൂചിപ്പിക്കന്നത് . അതുകൊണ്ട് ലക്ഷണങ്ങൾ ഭേദമായാലും ഉടനെ തന്നെ ഒരു ന്യൂറോളജിസ്റ്റിനെ കണ്ട് വേണ്ട ചികിത്സ തേടേണ്ടതാണ്
രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ, സ്റ്റാറ്റിൻ എന്ന കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള മരുന്നുകൾ, രക്തം കട്ടപിടിക്കുന്നത് തടയുന്ന ആസ്പിരിൻ, രക്തം നേർപ്പിക്കുന്നതിനുള്ള മറ്റ് മരുന്നുകൾ എന്നിവ ഉൾപ്പെടെ നിങ്ങൾക്ക് ഡോക്റ്റർ നിർദ്ദേശിക്കുന്ന മരുന്നുകൾ പതിവായി കഴിക്കുന്നതിലൂടെ പക്ഷാഘാതം തടയാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ സഹായിക്കുന്ന മരുന്നുകളും പക്ഷാഘാതം തടയാൻ വളരെയധികംസഹായകരമാണ്.
വ്യായാമം, പുകവലി നിർത്തൽ, പഴങ്ങൾ, പച്ചക്കറികൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവയാൽ സമ്പന്നമായ ഭക്ഷണക്രമം തുടങ്ങി ജീവിതശൈലിയിൽ വരുത്തുന്ന ഗുണപരമായ മാറ്റങ്ങളും സ്ട്രോക്കുകൾ തടയുന്നതിന് വളരെയധികം സഹായിക്കുന്നു. ഡോക്‌ടറുടെ നിർദ്ദേശപ്രകാരം പ്രതിദിനം അഞ്ച് ഗ്രാം അല്ലെങ്കിൽ ഒരു ടീസ്‌പൂൺ എന്ന നിലയിൽ ഒരാളുടെ ഉപ്പ് ഉപഭോഗം കുറയ്ക്കുന്നതും സ്ട്രോക്ക് തടയാൻ സഹായിക്കും.
ശരീരഭാരം കുറയ്ക്കുന്നതും, മദ്യത്തിന്റെ അളവ് സുരക്ഷിതമായ പരിധിയിലേക്ക് പരിമിതപ്പെടുത്തുന്നതും രോഗം തടയാൻ സഹായിക്കും. ഓറൽ പുകയില, സിഗരറ്റ് , ബീഡി എന്നിവ അടങ്ങുന്ന എല്ലാതരം പുകയില ഉത്പന്നങ്ങളും ഉപേക്ഷിക്കുന്നതാണ് നല്ലത്
https://www.facebook.com/Malayalivartha