രുചിയില്‍ മാത്രമല്ല.., ആരോഗ്യത്തിലും കേമന്‍ തന്നെ!; ഷുഗറിനെയും കൊളസ്‌ട്രോളിനെയും പമ്പ കടത്തും...ഏലയ്ക്ക വെള്ളം ഇങ്ങനെ തയ്യാറാക്കി കുടിക്കൂ
രുചി മാത്രമല്ല, ആരോഗ്യവും വര്‍ദ്ധിപ്പിക്കാന്‍ വളരെ ഉത്തമമാണ് ഏലക്ക. ഏലക്ക പല വിഭവങ്ങളിലും മറ്റുമായി ചേര്‍ത്ത് നമ്മള്‍ ഉപയോഗിക്കാറുണ്ടെങ്കിലും കൂടുതല്‍ നല്ലത് അതിന്റെ വെള്ളം കുടിക്കുന്നത് ആണ്. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുകയും വിവിധ രോഗങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകള്‍, റൈബോഫ്‌ലേവിന്‍, നിയാസിന്‍, വിറ്റാമിന്‍-സി, ധാതുക്കള്‍, ഇരുമ്ബ്, മാംഗനീസ്, കാല്‍സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ എല്ലാ അവശ്യ ഘടകങ്ങളും ഏലയ്ക്കയില്‍ അടങ്ങിയിരിക്കുന്നു.
ഏലയ്ക്ക വെള്ളം എങ്ങനെ തയ്യാറാക്കാം
ആദ്യം ഒരു ലിറ്റര്‍ വെള്ളം എടുക്കുക. 5 മുതല്‍ 6 വരെ ഏലയ്ക്ക എടുത്ത് തൊലി കളഞ്ഞശേഷം രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. രാവിലെ എഴുന്നേറ്റ് ഈ വെള്ളം തിളപ്പിക്കുക. വെള്ളം 3/4 ഭാഗമാകുമ്‌ബോള്‍ ഗ്യാസ് ഓഫ് ചെയ്യുക. ശേഷം ഇത് അരിച്ചെടുത്ത് ദിവസത്തില്‍ മൂന്ന് നാല് തവണ കുടിക്കുക.
ഏലയ്ക്ക വെള്ളം പ്രമേഹ രോഗികള്‍ക്ക് ഏറെ ഗുണകരമാണ്. ഇത് കുടിക്കുന്നതിലൂടെ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലായിരിക്കും.
ഏലയ്ക്ക വെള്ളത്തിന്റെ സ്ഥിരമായ ഉപയോഗം ദഹനവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാക്കുന്നു. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഏലയ്ക്ക വെള്ളം കുടിക്കണം.
ഏലയ്ക്ക വെള്ളത്തില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ അധിക കൊഴുപ്പ് നീക്കം ചെയ്ത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
ഏലയ്ക്ക വെള്ളം ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും അതുവഴി ഹൃദ്രോഗങ്ങളെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കുന്നു.
https://www.facebook.com/Malayalivartha