കാന്‍സറിനെ പ്രതിരോധിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും മള്‍ബറി
ഇന്ത്യന്‍ മള്‍ബറി, ബീച്ച് മള്‍ബറി എന്നെല്ലാം അറിയപ്പെടുന്ന ഔഷധസസ്യമാണ് നോനി. സര്‍വ്വരോഗസംഹാരിയെന്ന് സധൈര്യം പരിചയപ്പെടുത്താവുന്ന പച്ച മരുന്നുകളിലൊന്നാണ് ഈ സസ്യം. നാല്പതോളം ഔഷധക്കൂട്ടുകളിലെ ചേരുവയാണിത്. വേരും ഇലകളും പൂവും പഴവുമെല്ലാം ഔഷധഗുണങ്ങളുള്ളവയാണ്. സ്വാഭാവിക ആരോഗ്യം വീണ്ടെടുക്കുന്നതിന് നോനിയുടെ പഴച്ചാറ് അതിവിശിഷ്ടമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കാന്‍സറിനെ പ്രതിരോധിക്കാനും കൊളസ്‌ട്രോള്‍ കുറക്കാനും പുകവലിമൂലമുള്ള ദൂഷ്യഫലങ്ങളൊഴിവാക്കാനും ഇവക്കാവും.
പനി മാറുന്നതിന് ഇതിന്റെ വേരുപയോഗിക്കുന്നു. ഇലച്ചാറു പിഴിഞ്ഞ് പുരട്ടുന്നതോടെ വേദനക്കും കുറവുവരും. അള്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവിന് പുറമെ തൊണ്ടവേദന, മോണവീക്കം, ക്രമരഹിതമായ ആര്‍ത്തവം, വയറിളക്കം, മഞ്ഞപ്പിത്തം, മലേറിയ, മൂത്രക്കടച്ചില്‍, പ്രമേഹം, കരള്‍ രോഗങ്ങള്‍, ചുമ, തൊലിപ്പുറത്തെ പാട്, ആസ്തമ, വിഷാദരോഗം, ഗ്രന്ഥിവീക്കം, പക്ഷാഘാതം തുടങ്ങിയവക്കെല്ലാം പ്രതിവിധിയാണ് നോനി.
മൂത്തുപഴുത്ത കായ്കളുടെ കുരുനീക്കി ചാറെടുത്ത് തനിച്ചും മറ്റു പഴച്ചാറുകള്‍ക്കൊപ്പവും സേവിക്കാം. പഴത്തിന്റെ കുരുനീക്കി പള്‍പ്പെടുത്ത് പുളിപ്പിച്ച് ദീര്‍ഘകാല ഉപയോഗത്തിനായി സൂക്ഷിക്കാം.
നിത്യഹരിത കുറ്റിച്ചെടിയായ നോനി തനിവിളയായും കൃഷിചെയ്യാം. തനിവിളയാക്കുമ്പോള്‍ പരമാവധി 20 അടിവരെ ഉയരം വെക്കും ഇടവിളയാകുമ്പോള്‍ 812 അടിയില്‍ കൂടാറില്ല. പതിവെക്കല്‍ രീതിയിലാണ് നടീല്‍ വസ്തുക്കളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉല്പാദനം. ആദ്യമാസങ്ങളില്‍ വളര്‍ച്ച പതുക്കെയാവും. ചെടിയുടെ ചുവട്ടില്‍ നിന്ന് അല്പം മാറ്റി പൂതയിട്ടുകൊടുക്കണം. ജൈവ, രാസക്കൃഷി പിന്തുടരാം. ഫോസ്ഫറസിന്റെ സാന്നിധ്യമുണ്ടെങ്കില്‍ പൂവിടലും ഫലലഭ്യതയും ഏറും. ഇലകളിലൂടെയുള്ള വളപ്രയോഗത്തെ നല്ലവണ്ണം പ്രയോജനപ്പെടുത്തുന്ന ചെടിയാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha