ടെന്‍ഷനടിക്കുമ്പോള്‍ വയറുവേദനയും ടോയ്‌ലെറ്റില്‍ പോകാനും തോന്നാറുണ്ടോ...!, കാരണം ഇതാണ്
ടെന്‍ഷനടിക്കാത്തവരായി ആരുമുണ്ടാകില്ല. പരീക്ഷയ്ക്ക് പോകുമ്പോള്‍, ഒരു ഇന്റര്‍വ്യൂവിനായി കാത്തിരിക്കുമ്പോള്‍ അങ്ങനെ തുടങ്ങി ചെറിയ ചെറിയ കാര്യങ്ങളില്‍ വരെ ടെന്‍ഷനടിക്കുന്നവരാണ് പലരും. ഈ സന്ദര്‍ഭങ്ങളില്‍ വയറുവേദന കലശലാവുകയും ടോയ്ലറ്റില്‍ പോവാന്‍ തോന്നുകയും കൂടി ചെയ്യുന്ന സന്ദര്‍ഭങ്ങളും പലര്‍ക്കു ഉണ്ടാകാറുണ്ട്.
ഈ ഒരു സവിശേഷ ബന്ധം നമ്മുടെ പാരസിമ്ബതെറ്റിക്, സിമ്ബതെറ്റിക് നാഡീവ്യൂഹങ്ങളുടെ വളരെ സാധാരണമായ ഒരു ഭാഗമാണ് എന്നും, അതാണ് തലച്ചോറിനെ ചെറുകുടലുമായി ബന്ധിപ്പിക്കുന്നത് എന്നും പഠനം പറയുന്നു. നമ്മുടെ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ടു കിടക്കുന്ന ചില നാഡിസഞ്ചയങ്ങള്‍ ടെന്‍ഷന്‍ അനുഭവപ്പെടുമ്‌ബോള്‍ വളരെ പെട്ടെന്ന് ചുരുങ്ങുകയും തത്ഫലമായി നമുക്ക് മലവിസര്‍ജനം നടത്താനുള്ള ത്വര അനുഭവപ്പെടുകയുമാണ് ചെയ്യുക.
വലിയൊരു സദസ്സിനു മുന്നില്‍ പ്രസംഗിക്കേണ്ടി വരിക, അല്ലെങ്കില്‍ ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്യേണ്ടി വരിക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ഒക്കെ ഉണ്ടാകുന്ന സഭാകമ്ബവും ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ നമ്മുടെ വയറ്റില്‍ നിന്നുമുണ്ടാവാന്‍ കാരണമാവാറുണ്ട്.
പലര്‍ക്കും, എത്ര തവണ ടോയ്ലെറ്റില്‍ പോയി വന്നാലും, ഇനിയും പോകാന്‍ ബാക്കിയുണ്ട് എന്നൊരു തോന്നല്‍ വരെ ഉണ്ടാവാം. ഇങ്ങനെ എന്ത് പ്രധാന കാര്യങ്ങള്‍ക്ക് ഇറങ്ങിപ്പുറപ്പെട്ടാലും, വഴി മുടക്കി നില്‍ക്കുന്ന ഈ ശാരീരികപ്രതിഭാസം പലപ്പോഴും മാനഹാനി, ധനനഷ്ടം എന്നിവയ്ക്കും കാരണമാവാറുണ്ട്.
ആദ്യം ചികിത്സിക്കേണ്ടത് നമ്മുടെ കടുത്ത ഉത്കണ്ഠകളെയാണ്. സുദീര്‍ഘമായ ശ്വാസ നിശ്വാസങ്ങള്‍ എടുക്കുക. സാവകാശത്തില്‍ ശ്വാസം അകത്തേക്കെടുത്ത് പുറത്തേക്ക് വിടുക. പുറത്ത് തുറസ്സായ ഇടങ്ങളില്‍ കാറ്റും വെളിച്ചവുമില്ല സ്ഥലത്ത് ഇറങ്ങി നടക്കുക. ഇതൊക്കെയാണ് ടെന്‍ഷന്‍ റിലീസ് ചെയ്യാനുള്ള വഴികള്‍.
https://www.facebook.com/Malayalivartha