കോവിഡിന് കാരണമാകുന്ന വൈറസ് മനുഷ്യ മസ്തിഷ്‌ക കോശങ്ങളെ ബാധിക്കുമോ...!? ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്.., കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ
നമ്മള്‍ കുറച്ച് നാളുകളായി കോവിഡിന്റെ പിടിയിലാണ്. ഇപ്പോഴിതാ കോവിഡ് 19 ന്റെ പുതിയ പഠനത്തില്‍ നിന്നും കോവിഡ് -19 മനുഷ്യരുടെ മസ്തിഷ്‌ക കോശങ്ങളെ ബാധിക്കില്ലെന്ന് ഒരു അന്താരാഷ്ട്ര ഗവേഷക സംഘത്തിന്റെ പുതിയ പഠനത്തില്‍ തെളിഞ്ഞു. കോവിഡിന് കാരണമാകുന്ന SARS-CoV-2 എന്ന വൈറസ് മനുഷ്യ മസ്തിഷ്‌ക കോശങ്ങളെ ബാധിക്കില്ലെന്നാണ് പഠനത്തില്‍ കണ്ടെത്തിയതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
'സെല്‍' ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത് - നേരത്തെ കരുതിയിരുന്നതുപോലെ, വൈറസ് ബാധിക്കുന്നത് ഗന്ധ സംവേദനങ്ങള്‍ നടത്തുന്നതിന് സഹായിക്കുന്ന ഘ്രാണ സെന്‍സറി ന്യൂറോണുകളെ അല്ല എന്നാണ്. മൂക്കിന്റെ മുകള്‍ ഭാഗത്തെ പാളിയിലെ ന്യൂറോണുകളെ കോവിഡ് വൈറസ് ബാധിക്കുന്നുവെന്ന മുന്‍ ഗവേഷണങ്ങളെ ഈ പഠനം വെല്ലുവിളിക്കുന്നതായും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഒഎസ്എന്നുകള്‍ അടങ്ങിയിരിക്കുന്ന ഓള്‍ഫാക്ടറി മ്യൂക്കോസ എന്ന് വിളിക്കപ്പെടുന്ന ഈ പാളിയിലാണ് ശ്വസിക്കുമ്‌ബോള്‍ കോവിഡ് വൈറസ് ആദ്യം ഇറങ്ങുന്നത്. കോവിഡ് -19 രോഗികളില്‍ പകുതിപേരില്‍ മാത്രമേ മണം അറിയാന്‍ സാധിക്കാത്ത സ്ഥിതി ഉണ്ടാകുന്നുള്ളൂ. അതില്‍ തന്നെ പത്തില്‍ ഓരാള്‍ക്കെ ഗന്ധം നഷ്ടപ്പെടുന്ന സ്ഥിതി ദീര്‍ഘകാലത്തേയ്ക്ക് അല്ലെങ്കില്‍ എന്നെന്നേക്കുമായി നിലനില്‍ക്കുകയുള്ളൂ. എന്നാല്‍ സസ്റ്റെന്റക്യുലര്‍ കോശങ്ങളെ മാത്രമാണ് കോവിഡ് വൈറസ് ബാധിക്കുന്നതെങ്കില്‍ ഗന്ധം ലഭിക്കാത്ത സ്ഥിതി വളരെക്കാലം നീണ്ടുനില്‍ക്കില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഫ്രാങ്ക്ഫര്‍ട്ടിലെ ന്യൂറോജെനെറ്റിക്‌സിനായുള്ള മാക്‌സ് പ്ലാങ്ക് റിസര്‍ച്ച് യൂണിറ്റിന്റെ ഡയറക്ടര്‍ പീറ്റര്‍ മൊംബെര്‍ട്‌സ് പറയുന്നതനുസരിച്ച്, ഒഎസ്എന്നുകള്‍ തകരാറിലാകുന്നതിന്റെ ഫലമായിരിക്കാം ഇങ്ങനെ ( ഘ്രാണ വൈകല്യം) സംഭവിക്കുന്നത്.
പഠനത്തിനായി, കോവിഡ് -19 രോഗികളുടെ മരണം നടന്ന് ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ മ്യൂക്കോസില്‍ നിന്നും ബള്‍ബില്‍ നിന്നും കോശം എടുക്കുന്നതിനായി ഗവേഷകര്‍, മൃതദേഹങ്ങളുടെ തലയോട്ടിയില്‍ ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ കോവിഡുമായി ബന്ധപ്പെട്ട ഗന്ധം നഷ്ടപ്പെടുന്ന ആളുകള്‍ക്ക് അവരുടെ തലച്ചോറില്‍ വൈറസ് ബാധിച്ചിട്ടില്ലെന്നും ഭാവിയില്‍ കോശങ്ങളെ ലക്ഷ്യമിട്ടുള്ള ചികിത്സകള്‍ അവരുടെ അവസ്ഥ ലഘൂകരിക്കാനോ സുഖപ്പെടുത്താനോ സഹായിക്കുമെന്നും പഠനത്തില്‍ തെളിഞ്ഞു.
യു കെയിലെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജന്‍സി കോവിഡിനെതിരായ മോള്‍നുപിരാവിര്‍ എന്ന ആന്റിവൈറല്‍ ഗുളികയ്ക്ക് വ്യാഴാഴ്ച അംഗീകാരം നല്‍കിയിരുന്നു. കോവിഡ് 19 പരിശോധനാഫലം പോസിറ്റീവ് ആയാല്‍, രോഗലക്ഷണങ്ങള്‍ ആരംഭിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ മോള്‍നുപിരാവിര്‍ ഉപയോഗിക്കാന്‍ എംഎച്ച്ആര്‍എ ശുപാര്‍ശ ചെയ്യുന്നു. ക്ലിനിക്കല്‍ ട്രയല്‍ ഡാറ്റയെ അടിസ്ഥാനമാക്കി, അണുബാധയുടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ മോള്‍നുപിരാവിര്‍ ഉപയോഗിക്കുന്നത് ഫലപ്രദമാണെന്നും എംഎച്ച്ആര്‍എ പറഞ്ഞു.
https://www.facebook.com/Malayalivartha