ഇനി മുതല്‍ കറിവേപ്പില എടുത്ത് കളയല്ലേ..., രുചിയില്‍ മാത്രമല്ല ആരോഗ്യത്തിലും മുന്നിലാണ്; കറവേപ്പിലയുടെ ഈ ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിഞ്ഞിരിക്കൂ
നമ്മുടെ വീടിന്റെ തൊടിയില്‍ സാധാരണയായി കണ്ടു വരുന്ന ഒന്നാണ് കറിവേപ്പില. രുചിയ്ക്ക് മാത്രമല്ല ആരോഗ്യ ഗുണത്തിലും മുന്നിലാണ് കറിവേപ്പില. ഇതിന്റെ ഗുണങ്ങള്‍ എന്താണെന്ന് അറിയാമോ.
ഇപ്പോഴിതാ 2010ലെ ഒരു പഠനം പ്രകാരം കറിവേപ്പില സത്ത് ശരീരഭാരം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും. ഈ ഔഷധസസ്യങ്ങളില്‍ കാര്‍ബസോള്‍ ആല്‍ക്കലോയിഡുകളുടെ ധാരാളമുള്ളതാണ് ഇതിന് കാരണം.
കറിവേപ്പില പതിവായി കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പ്രമേഹത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. കറിവേപ്പിലയില്‍ ആന്റിഓക്സിഡന്റുകളാല്‍ ധാരാളമായി ഉണ്ട്. ഇത് സ്റ്റാര്‍ച്ച് ഗ്ലൂക്കോസായി മാറുന്നത് തടയുകയും, അങ്ങനെ പ്രമേഹത്തിന്റെ അളവ് നിയന്ത്രിക്കും.
ഗര്‍ഭിണികളിലെ ഛര്‍ദ്ദി, ഓക്കാനം എന്നീ ലക്ഷണങ്ങള്‍ ഒഴിവാക്കാന്‍ കറിവേപ്പില സഹായിക്കും. ദഹനക്കേട്, വയറിളക്കം, മലബന്ധം തുടങ്ങിയ ദഹന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കറിവേപ്പില സഹായിക്കും
https://www.facebook.com/Malayalivartha