കൊഴുപ്പ് കുറയ്ക്കാന്‍ ഒരു കഷണം ഇഞ്ചി മതി, അതുമാത്രമല്ല, മറ്റ് ഗുണങ്ങളെ കൂടി അറിഞ്ഞിരിക്കൂ
നമ്മുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്താറുള്ള ഒന്നാണ് ഇഞ്ചി. പല രോഗങ്ങള്‍ക്കും പരിഹാരം നല്‍കുന്ന ഒറ്റമൂലി കൂടിയാണ് ഇഞ്ചി. ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും അനുയോജ്യമാണ് ഇഞ്ചി.
ദിവസവും ഒരു കഷണം ഇഞ്ചി കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറക്കും. കൊളസ്‌ട്രോള്‍, തുമ്മല്‍, ക്ഷീണം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ഇഞ്ചി പരിഹാരമാണ്.
രാവിലെ വെറും വയറ്റില്‍ ഇഞ്ചി കഴിച്ചാല്‍ 40 കലോറിയോളം കൊഴുപ്പ് കുറയും. മൂക്കടപ്പ്, തലകറക്കം എന്നിവയകറ്റാന്‍ ഇഞ്ചി കഴിച്ചാല്‍ മതി. മാനസിക പിരിമുറുക്കം കുറയ്ക്കാനും മൈഗ്രേയിന്‍ ഇല്ലാതാക്കാനും ഇഞ്ചിക്ക് സാധിക്കും.
പതിവായി ഇഞ്ചി കഴിക്കുകയാണെങ്കില്‍, അത് പോഷകങ്ങളെ നന്നായി ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. വിശപ്പ് നിയന്ത്രിക്കാനുള്ള ചില ഘടകങ്ങള്‍ ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്.
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാന ഘടകമാണ് 'ജിഞ്ചറോള്‍'. ഇത് നമ്മുടെ ശരീരത്തില്‍ വേഗത്തില്‍ ആഗിരണം ചെയ്യപ്പെടുകയും മാത്രമല്ല ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ' ദ സയിന്‍സ് ഓഫ് ഫുഡ് അഗ്രിക്കള്‍ച്ചര്‍' ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളത്തില്‍ അല്‍പം നാരങ്ങനീരും തേനും ചേര്‍ത്ത് കുടിക്കുക. വയറിന് ചുറ്റും അടിഞ്ഞുകൂടിയ കൊഴുപ്പ് കുറയ്ക്കാനും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഉത്തമമാണ്.
https://www.facebook.com/Malayalivartha