വാക്സിനുകളുടെ ശക്തി ക്ഷയിക്കുന്നുവോ; ഇനി ബൂസ്റ്റർ ഡോസ് എടുത്തേ മതിയാകൂ; കോവിഡ് വ്യാപനം വീണ്ടും ആശങ്കയാകുമ്പോൾ വിദഗ്ധരുടെ അഭിപ്രായം ഇങ്ങനെ
കോവിഡ് പിടിയിലമർന്ന ലോകത്തിന് ജീവശ്വാസം പോലെയായിരുന്നു വാക്സിന്റെ കണ്ടുപിടിത്തം. ഭൂരിഭാഗം ജനങ്ങൾക്കും ഒരു ഡോസ് വാക്സിൻ എങ്കിലും നല്കാൻ കഴിഞ്ഞത് രാജ്യത്തിന്റെ നേട്ടമായാണ് കണക്കാക്കുന്നത്. എന്നാൽ വാക്സിന് മുന്നിലും മുട്ടുമടക്കില്ല എന്ന് വെല്ലുവിളിച്ചാണ് ഓരോ ദിവസവും കൊറോണ വൈറസും ശക്തി പ്രാപിക്കുന്നത് എന്നാണ് സൂചന. അതുകൊണ്ട് തന്നെ വാക്സിൻ എടുത്തു ഇനി കൊറോണയെ പേടിക്കണ്ട എന്ന് പറഞ്ഞ് ആശ്വസിച്ചിട്ട് കാര്യമില്ല. അത്തരത്തിലുള്ളതാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ദിവസം കഴിയും തോറും രണ്ടാം വാക്സിനും ഫലരഹിതമാകുന്നു എന്നുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഡബിൾ വാക്സിൻ എടുത്ത പ്രായമായവരിൽ വീണ്ടും കോവിഡ് മരണ സാധ്യതകൾ ഏറുന്നു എന്നതാണ് ആശങ്ക ഇരട്ടിയാക്കുന്നത്. അതുകൊണ്ട് തന്നെ ബൂസ്റ്റർ ഡോസ് എടുത്തേ മതിയാകൂ എന്നാണ് വിദഗ്ദർ ചൂണ്ടി കാണിക്കുന്നത്.
പ്രായമായവരും അപകടസാധ്യത കൂടിയ വിഭാഗത്തിൽ പെടുന്നവരുമായവർ വാക്സിന്റെ രണ്ടു ഡോസുകൾ എടുത്തിട്ടും കോവിഡിന് കീഴടങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. നാളുകൾ കഴിയുന്തോറും രണ്ടാം ഡോസിന്റെ ശക്തിയും ക്ഷയിച്ചു വരുന്നു എന്നാണ് ചീഫ് മെഡിക്കൽ ഓഫീസർ പറയുന്നത്. അതുകൊണ്ടു തന്നെ ബൂസ്റ്റർ ഡോസിന് അർഹതയുള്ളവർ എല്ലാം തന്നെ അത് എടുക്കണമെന്ന ആവശ്യവും വിദഗ്ധർ മുന്നോട്ട് വയ്ക്കുന്നു. ആഘോഷ കാലങ്ങൾ കോവിഡ് വ്യാപനത്തിന്റെ തോത് വർധിപ്പിക്കാനാണ് സാധ്യത.
അതുകൊണ്ട് തന്നെ ക്രിസ്ത്മസ് കാലത്ത് കോവിഡിന്റെ മറ്റൊരു അധി വ്യാപനം ഒഴിവാക്കുവാനായി പ്രായമുള്ളവരും അപകട സാധ്യതയുള്ള വിഭാഗത്തിൽ ഉൾപ്പെടുന്നവരും കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് എടുക്കണമെന്നാണ് മുന്നറിയിപ്പ്. വാക്സിന്റെ രണ്ടു ഡോസുകളുടെയും പ്രതിരോധ ശേഷി കുറഞ്ഞുവരുന്നതിനാൽ രണ്ട് ഡോസുകൾ എടുത്തവരും രോഗം മൂർച്ഛിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുകയും മരണമടയുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായതിനെ തുടർന്നാണ് മുന്നറിയിപ്പ് നൽകുന്നത്. രണ്ടാം ഡോസ് എടുത്ത് അഞ്ചോ ആറോ മാസങ്ങൾ കഴിയുമ്പോൾ തന്നെ അതിന്റെ പ്രഭാവം കുറഞ്ഞുവരുമെന്ന് നേരത്തേ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്നായിരുന്നു സർക്കാർ ബൂസ്റ്റർ ഡോസ് പദ്ധതി നടപ്പിലാക്കിയത്.
വാക്സിന്റെ രണ്ട് ഡോസുകൾ എടുത്തവർക്ക് തങ്ങൾ സുരക്ഷിതരാണെന്ന തെറ്റിദ്ധാരണ ഉണ്ടെന്നും അതാണ് ബൂസ്റ്റർ ഡോസ് വാക്സിൻ പദ്ധതി പ്രതീക്ഷിച്ച വേഗതയിൽ നടക്കാത്തതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു . നമ്മുടെ ചുറ്റുപാടുകളിൽ ഇപ്പോഴും വലിയ അളവിൽ തന്നെ വൈറസ് നിലവിലുണ്ട്. അതിനാൽ മൂന്നാം ഡോസ് അത്യാവശ്യമാണ്. ശൈത്യകാലം പൊതുവെ പകർച്ച വ്യാധികൾ അതിന്റെ പൂർവാധികം ശക്തി കൈവരിക്കാറാണ് പതിവ്. അതുകൊണ്ട് തന്നെ ഇന്നത്തെ കാലത്തെ പ്രധാന വില്ലനായ കോവിഡിനെതിരെ കുറച്ചധികം മുൻ കരുതൽ എടുക്കേണ്ടത് അത്യാവശ്യമാണ്. സാധാരണഗതിയില്‍ രണ്ട് ഡോസിലധികം വാക്‌സിന്‍ കൊവിഡിനെതിരെ നല്‍കുന്നില്ലായിരുന്നു.
എന്നാല്‍ പ്രതിരോധശേഷി തീരെ കുറഞ്ഞവര്‍ക്ക് മൂന്നാമതായി ഒരു 'ബൂസ്റ്റര്‍ ഡോസ്' വാക്‌സിന് കൂടി ഇന്ന് പല രാജ്യങ്ങളും നല്‍കുന്നുണ്ട്. ഇതോടെ രണ്ട് ഡോസ് വാക്‌സിന്‍ പര്യാപ്തമല്ലേ, മൂന്നാമത്തെ ഡോസ് കൂടി നിര്‍ബന്ധമാണോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള 'ഡെല്‍റ്റ' വൈറസ് വകഭേദം ആഗോളതലത്തില്‍ തന്നെ ഭീഷണിയായി പടരുന്നതിനിടെയായിരുന്നു 'ബൂസ്റ്റര്‍ ഡോസ്' ചര്‍ച്ചയായത്.
'വരാനിരിക്കുന്ന സമയത്തില്‍ ഒരുപക്ഷേ കാര്യമായ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ബൂസ്റ്റര്‍ ഡോസ് സഹായകമായിരിക്കും. എന്നാല്‍ എല്ലാവരും നിര്‍ബന്ധമായും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന നിലപാട് ശരിയുമല്ല. അങ്ങനെ തുടങ്ങിയാല്‍ അത് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാം. എന്നാണ് - യുഎസില്‍ നിന്നുള്ള കൊവിഡ് വിദഗ്ധനും വൈറ്റ് ഹൗസ് ചീഫ് മെഡിക്കല്‍ അഡൈ്വസറും കൂടിയായ ആന്തണി ഫൗച്ചി പറഞ്ഞത്. അതേസമയം ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള വിദഗ്ധര്‍ മൂന്നാം ഡോസ് വാക്‌സിനെ കുറിച്ച് കാര്യമായ പ്രതികരണങ്ങളൊന്നും നടത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്.
ചര്‍ച്ചകള്‍ ഇത്തരത്തില്‍ പുരോഗമിക്കവേ ചില രാജ്യങ്ങള്‍ മൂന്നാം ഡോസ് ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഫ്രാന്‍സ്, ഇസ്രയേല്‍, ഹംഗറി എന്നീ രാജ്യങ്ങളാണ് ഈ ഘട്ടത്തില്‍ തെരഞ്ഞെടുത്തവര്‍ക്ക് മൂന്നാം ഡോസ് പ്രഖ്യാപിച്ചിരിക്കുന്നത്. പല ഘടകങ്ങള്‍ മൂലം പ്രതിരോധ ശേഷി ദുര്‍ബലമായവര്‍ക്കാണ് പ്രഥമപരിഗണന. അതുപോലെ പ്രായമായവര്‍ക്കും ഒരുപക്ഷേ മൂന്നാം ഡോസ് നല്‍കുന്ന കാര്യത്തില്‍ പല രാജ്യങ്ങളിലും ഉടന്‍ തീരുമാനമുണ്ടായേക്കാം.
ലോകത്തിന്റെ പലഭാഗത്തും കോവിഡിന്റെ പുതിയ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. അതായത്, വെെറസ് ബാധ പെട്ടെന്നൊന്നും അവസാനിക്കില്ല എന്നതിന്റെ സൂചന തന്നെയാണ് ഇത്. പലതരം കോവിഡ് വാക്സിനുകൾ ഇപ്പോൾ ലഭ്യമാണ്. പരമാവധി ആളുകൾക്ക് വാക്സിൻ കവറേജ് നൽകുക എന്നതാണ് ഇപ്പോൾ ഓരോ രാജ്യവും ലക്ഷ്യമിടുന്നത്. നിശ്ചിത ഇടവേളകൾക്കിടയിൽ രണ്ടു ഡോസ് വാക്സിനാണ് സ്വീകരിക്കേണ്ടത്. എന്നാൽ വാക്സിന്റെ പ്രതിരോധം എത്രനാൾ നീണ്ടുനിൽക്കുമെന്നതാണ് ഇപ്പോഴത്തെ ആശങ്ക.
രോഗാണുവിനെതിരെ ശരീരത്തിന് രോഗപ്രതിരോധം നൽകുക എന്നതാണ് കോവിഡ് വാക്സിൻ ചെയ്യുന്നത്. ഇത് അണുബാധ വ്യാപിക്കാതിരിക്കാനും രോഗഭീഷണിയെ തടയാൻ സഹായിക്കുകയും ചെയ്യും. എന്നാൽ ഇത് പുതിയ വെെറസ് ആയതിനാലും പുതിയ വാക്സിനുകൾ ആയതിനാലും എത്ര കാലം വരെ വാക്സിനുകൾക്ക് ശരീരത്തിന് രോഗപ്രതിരോധം നൽകാൻ സാധിക്കുമെന്നതിന് കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. എങ്കിലും നിരീക്ഷണങ്ങൾ തെളിയിക്കുന്നത് കോവിഡിനെതിരെ സ്വാഭാവിക ന്യൂട്രിലെെസിങ് ആന്റിബോഡികൾ ആറ്-ഏഴ് മാസത്തോളം ഉണ്ടാകും എന്നാണ്. ഈ കാലയളവ് തന്നെയായിരിക്കും വാക്സിനും ലഭിക്കുക.
നിലവിൽ സ്വീകരിക്കുന്ന ഒന്നോ രണ്ടോ ഡോസ് വാക്സിൻ കൊണ്ട് എക്കാലത്തേക്കും കോവിഡിനെ പിടിച്ചുകെട്ടാം എന്നൊന്നും ആരോഗ്യവിദഗ്ധർ കരുതുന്നില്ല. മറ്റ് വെെറൽ വാക്സിനുകളെ പോലെ ഈ വാക്സിനും കൃത്യമായ അപ്ഡേഷനും ബൂസ്റ്റർ ഡോസുകളും വേണ്ടിവരും. ചിലപ്പോൾ വർഷാവർഷം വാർഷിക ബൂസ്റ്ററുകൾ വേണ്ടിവരും എന്ന് തന്നെയാണ് വിലയിരുത്തൽ. കൊറോണ വെെറസിന് ജനിതകവ്യതിയാനങ്ങൾ ഉണ്ടാകുന്നുവെന്നതിനാൽ കൂടുതൽ ഡോസ് വാക്സിനുകൾ വേണ്ടിവരാനും സാധ്യതയുണ്ട്.
നിലവിൽ ഫെെസർ- ബയോൺടെക് പോലുള്ള കമ്പനികൾ ബൂസ്റ്റർ ഡോസിന്റെ കാര്യക്ഷമത പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ജനിതകവ്യതിയാനം സംഭവിച്ച ഭൂരിഭാഗം കോവിഡ് വെെറസുകൾക്കെതിരെയും ഫലപ്രാപ്തി ലഭിക്കുന്ന ഒറ്റ ഡോസ് വാക്സിന്റെ കാര്യക്ഷമത പരിശോധനകളിലാണ് ജോൺസൺ ആൻഡ് ജോൺസൻ കമ്പനി. കോവിഡ് ബാധിക്കാൻ ഉയർന്ന സാധ്യതയും അപകടഘടകങ്ങളും ഉള്ളവർക്ക് ബൂസ്റ്റർ ഡോസ് വാക്സിനുകൾ വേണ്ടിവരും. അമ്പതിന് മുകളിലുള്ളവരും വിവിധ രോഗങ്ങളുള്ളവരും കുട്ടികളുമൊക്കെ രോഗസാധ്യത കൂടുതലുള്ള വിഭാഗത്തിൽപ്പെടുന്നു. ഇവർക്ക് കൃത്യമായ പരിശോധനകളും വിദഗ്ധ ഉപദേശങ്ങളും വേണ്ടിവരും. വാക്സിൻ സ്വീകരിച്ചവരിൽ എന്തെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടെങ്കിൽ മാത്രം അധിക ഡോസ് വാക്സിൻ വേണ്ടിവരുകയുള്ളൂ.
https://www.facebook.com/Malayalivartha