ഉറക്ക കുറവ് മുതല്‍ ശരീരവാസനയ്ക്ക് വരെ.., നിങ്ങളെ അലട്ടുന്ന ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം; ഫലപ്രദമായ ഈ 15 നാട്ടറിവുകളും ഒറ്റമൂലികളും അറിഞ്ഞിരിക്കൂ!
നമുക്ക് ഉണ്ടാകുന്ന ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നത് അമ്മുമ്മമാരുടെയും അമ്മമാരുടെയുമെല്ലാം നാട്ടറിവുകളും ഒറ്റമൂലികളും. നമുക്ക് അറിയാവുന്നതിനേക്കാളുപരി ഫലപ്രദമായ നാട്ടറിവുകളും ഒറ്റമൂലികളും എന്തെല്ലാമാണെന്ന് നോക്കാം.
* രാത്രി ഉറക്കകുറവുണ്ടെങ്കില്‍ മൂന്നു ചുവന്നഉള്ളി ഉറങ്ങുന്നതിന് മുമ്പ് ചവച്ച് ഇറക്കുക.
* ഉലുവയും ഗോതമ്പും കഞ്ഞി വച്ച് കഴിച്ചാല്‍ ശരീരകാന്തി കിട്ടുന്നതാണ്.
* ദിവസവും രാവിലെ ഗ്രീന്‍ ടീയില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ഉന്മേഷം ലഭിക്കുകയും ശരീരഭാരം കുറയുന്നതുമാണ്.
* കുളിക്കുന്ന വെള്ളത്തില്‍ രാമച്ചം ഇട്ട് തിളപ്പിച്ചാല്‍ ശരീരത്തിന് വാസനയും കുളിര്‍മയും ലഭിക്കും.
* പച്ച മഞ്ഞളും വേപ്പിലയും അരച്ചു മുഖത്തു പുരട്ടുന്നത് മുഖക്കുരുവിന് നല്ല മരുന്നാണ്.
* കാല്‍ മുട്ടിലെ നീര് കുറയുന്നതിന് മുരിങ്ങയിലയും ഉപ്പും സമം ചേര്‍ത്ത് അരച്ച് നീരുള്ള ഭാഗത്ത് വച്ച് കെട്ടുക.
* കൊളസ്ട്രോള്‍ കൊണ്ടുള്ള പ്രശ്നങ്ങള്‍ക്ക് ദിവസവും ഭക്ഷണത്തിനോട് ഒപ്പമോ അതിന്ശേഷമോ നാലോ അഞ്ചോ അലി വെള്ളുത്തുള്ളി ചതച്ച് കഴിക്കുക.
* തുളസിയിലയും ഗ്രാമ്പും പച്ചമഞ്ഞളും ചേര്‍ത്ത് അരച്ച് പല്ലുവേദനയുള്ള ഭാഗത്ത് പുരട്ടിയാല്‍ രോഗത്തിന് ശമനം ലഭിക്കുന്നതാണ്.
* കുളിക്കുന്ന വെള്ളത്തില്‍ നാരങ്ങനീര് ചേര്‍ത്ത് കുളിച്ചാല്‍ ശരീരത്തിന് ഉന്മേഷവും വാസനയും ലഭിക്കും
* ബീറ്റ്റൂട്ട് ചെറിയ കഷ്ണം കൊണ്ട് വളരെ പതുക്കെ ചുണ്ടുകളില്‍ ഉരസുക ഇത് നിത്യേന ചെയ്താല്‍ ചുണ്ടുകള്‍ക്ക് നല്ല നിറം കിട്ടും.
* കക്കോട്ടിക്ക് ഗ്രാമ്പും പനിനീരില്‍ ഉരച്ച് പുരട്ടുന്നത് അതി ഉത്തമം.
* പുരികം കട്ടി വയ്ക്കുവാന്‍ ദിവസവും രാത്രിയില്‍ ആവണക്കെണ്ണ പുരട്ടി കിടന്നാല്‍ മതി.
* കണ്ണിനു താഴെ കറുത്ത നിറം മാറുവാന്‍ വെള്ളരിക്ക് നീരും തേനും ചേര്‍ത്ത് പുരട്ടുന്നത് നന്ന്.
* വായ്നാറ്റത്തിന് ഏലക്കായോ, ഗ്രാമ്പുവോ വായില്‍ ഇട്ടുകൊണ്ടിരിക്കുക.
* കാട മുട്ട, വാട്ടികഴിക്കുന്നത് ആസ്മയുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉത്തമം.
https://www.facebook.com/Malayalivartha