നിങ്ങള്‍ നടക്കുന്ന രീതിയും ഉറക്കമില്ലായ്മയെ സ്വാധീനിക്കുന്നു!? ഉറമില്ലായ്മയും നടത്തവും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് അറിയാം
ജീവിതത്തിലെ തിരക്കുകളും സമ്മര്‍ദ്ദവും ജീവിത ശൈലികളുമാണ് പലപ്പോഴും ഉറക്കക്കുറവിന് കാരണമാകുന്നത്. ശരീരത്തിന് ആവശ്യത്തിന് വിശ്രമം ലഭിക്കാതെ വരുമ്‌ബോള്‍ അത് ശാരീരികവും മാനസികവുമായ അനാരോഗ്യത്തിനു കാരണമാകും.
ഉറക്കക്കുറവ്, തലവേദന, കടുത്ത ക്ഷീണം, ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍ കുറയുക, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവയ്ക്കു കാരണമാകും. ഗുരുതരമായ ഉറക്കക്കുറവ്, ഹൃദയാഘാതം, പൊണ്ണത്തടി, പക്ഷാഘാതം തുടങ്ങിയവയ്ക്കും കാരണമാകും. ഇതു മാത്രമല്ല നടക്കുന്ന രീതിയെപ്പോലും ഉറക്കമില്ലായ്മ ബാധിക്കും.
പ്രായം, ശരീരഭാരം, ശാരീരിക പരിമിതി ശരീരത്തിന്റെ നില തുടങ്ങി നിരവധി ഘടകങ്ങള്‍ നടത്തരീതിയെ ബാധിക്കാം. ഒരു വ്യക്തിയുടെ ആരോഗ്യം, മാനസികനില ഇതൊക്കെ കണക്കാക്കാനുള്ള ഒരു ടൂള്‍ ആണ് നടത്ത രീതി.
ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍, ക്ലിനിഷ്യന്‍സ്, പട്ടാളക്കാര്‍ തുടങ്ങി ഉറക്കം കുറയുന്ന ആള്‍ക്കാര്‍ ഉറക്കത്തിനായി കൃത്യമായ സമയം കണ്ടെത്തണം. ഇത് നടത്ത രീതിയില്‍ സ്വാധീനമുണ്ടാക്കും. രാത്രി ഉറക്കം കുറയുന്നവരും ഉറക്കമില്ലാത്തവരും മറ്റ് സമയം കണ്ടെത്തി കൃത്യമായി ഉറങ്ങണം .
https://www.facebook.com/Malayalivartha