നമ്മുടെ ഹൃദയം നമ്മോട് പിണങ്ങാതിരിക്കാന്‍ ഒരേ ഒരു വഴിയേ ഉള്ളൂ... നല്ല രീതിയിലല്ലാത്ത ഉറക്കം ഹൃദയത്തെ സാരമായിത്തന്നെ ബാധിക്കുന്നു; ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ നല്ലത് മതിയായ ഉറക്കമാണ്
മനുഷ്യശരീരത്തെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതില്‍ പ്രധാനി ഉറക്കക്കുറവാണ്. നല്ല ഉറക്കം നല്ല ആരോഗ്യമുള്ള മനുഷ്യനാക്കുന്നു. 8000 പുരുഷന്മാരെയും സ്ത്രീകളെയും പങ്കെടുപ്പിച്ച് നടത്തിയ ഗവേഷണത്തില്‍ ഉറക്കക്കുറവ് ഏറ്റവും കൂടുതല്‍ സ്ത്രീകളിലാണെന്നാണ് കണ്ടെത്തല്‍. ആളികള്‍ രാത്രിയില്‍ ഉണരുന്നതിന് ഒട്ടേറെ കാരണങ്ങളാണ് ഉള്ളത്. ഇത് തലച്ചോറിന്റെ സ്വാഭാവിക പ്രതികരണമാണ്.
കൈകളിലും കാലുകളിലും പെട്ടെന്നുള്ള വേദന, ഏതെങ്കിലും തരത്തിലുള്ള ആഘാതം അല്ലെങ്കില്‍ ശ്വസിക്കുന്നതില്‍ ബുദ്ധിമുട്ട് എന്നിവ ഉറക്കത്തില്‍ നിന്ന് പെട്ടെന്ന് ഉണരാന്‍ ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്നു. ഇതുമൂലം പലപ്പോഴും ആളുകള്‍ക്ക് വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ല. ഈ അവസ്ഥയെ അബോധാവസ്ഥയിലുള്ള ഉണര്‍വ്വ് എന്ന് വിളിക്കുന്നു.
ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് സര്‍വകലാശാലയുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തില്‍ ഈ പ്രക്രിയയ്ക്ക് പിന്നില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും മറ്റു ആരോഗ്യ പ്രശ്‌നങ്ങളുമാണെന്ന് കണ്ടെത്തി. മൂന്ന് വ്യത്യസ്തത പഠനങ്ങളാണ് നടത്തിയത്. ഓരോരുത്തരും എത്ര നേരം ഉറങ്ങുന്നുവെന്നും, രാത്രി എത്ര പ്രാവശ്യം ഉണരുന്നുവെന്നും ഏകദേശം ആറ് മുതല്‍ 11 വര്‍ഷം വരെ നിരീക്ഷിച്ചു.
പുരുഷന്മാരേക്കാള്‍ കൂടുതലായി രാത്രി ഇടയ്ക്കിടെ ഉറക്കത്തില്‍ നിന്നും ഉണരുന്നത് സ്ത്രീകളാണ്. രാത്രിയില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം ഉറക്കമുണരുന്ന സ്ത്രീകള്‍ക്ക് രാത്രി ഉറക്കം ലഭിക്കുന്ന സ്ത്രീകളേക്കാള്‍ 60 മുതല്‍ 100 ശതമാനം വരെ ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത കൂടുതലാണ്.
യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച കണ്ടെത്തലുകള്‍ അനുസരിച്ച്, ഈ ഗവേഷണത്തിന്റെ പ്രത്യേക ഫലം പുരുഷന്മാരില്‍ ഉണ്ടായിരുന്നില്ല. പുരുഷന്‍മാരില്‍ 9.6 ശതമാനം ഹൃദ്രോഗം മൂലവും, 28 ശതമാനം മറ്റേതെങ്കിലും കാരണങ്ങളാല്‍ മരിക്കാനുള്ള സാധ്യതയും കൂടുതലാണ്.
പുരുഷന്മാരും സ്ത്രീകളും തമ്മില്‍ എന്തുകൊണ്ടാണ് ഉറക്കത്തിന്റെ കാര്യത്തില്‍ ഇത്ര വ്യത്യാസമെന്ന് വ്യക്തമല്ലെന്ന് മാസ്ട്രിക്റ്റ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ (നെതര്‍ലാന്റ്‌സ്) കാര്‍ഡിയോളജി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറായ ഡൊമിനിക് ലിന്‍സ് പറയുന്നു. എന്നാല്‍ രാത്രിയില്‍ ഉണരുമ്പോള്‍ ശരീരം എങ്ങനെ പ്രതികരിക്കും എന്നതിലൂടെ ഇത് വിശദീകരിക്കാനാകുമെന്നും അദ്ദേഹം പറയുന്നു.
നല്ല രീതിയിലല്ലാത്ത ഉറക്കം ഹൃദയത്തെ സാരമായിത്തന്നെ ബാധിക്കുന്നു. സിര്‍കാഡിയന്‍ റിഥം എന്നറിയപ്പെടുന്ന 'ബോഡി ക്ലോക്കില്‍' ഉണ്ടാകുന്ന തടസ്സം ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ ഇടയാക്കുന്നു. ആരോഗ്യക്കുറവുള്ളവരില്‍ ഇത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ നല്ലതും മതിയായതുമായ ഉറക്കം ലഭിക്കേണ്ടത് അത്യാവശ്യമാണ്. നന്നായി ഉറങ്ങാന്‍ ക്യത്യമായ സമയമാണ് ആദ്യം വേണ്ടത്.
എല്ലാ ദിവസവും ഉറക്കത്തിന് കൃത്യമായ സമയം നിശ്ചയിക്കുന്നത് എല്ലാ ദിവസവും കൃത്യമായി ഉറങ്ങാന്‍ നിങ്ങളെ പ്രേരിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഉറങ്ങാന്‍ സ്വസ്ഥമായ വൃത്തിയുള്ള ഇടമുണ്ടായിരിക്കുക എന്നത് പ്രധാനമാണ്. എങ്കിലും നല്ല ഉറക്കത്തിന് കിടക്കയില്‍ തന്നെ കിടക്കണമെന്നില്ല. കിടക്കയില്‍ കിടന്നിട്ടും ഉറക്കം വരുന്നില്ലെങ്കില്‍ ഒരു പുസ്തകവുമായി സെറ്റിയിലോ കസേരയിലോ ഇരിക്കാം.
പെട്ടെന്ന് ഉറക്കം ലഭിക്കാന്‍ മാനസികോല്ലാസം നല്‍കുന്ന പുസ്സ്തകങ്ങള്‍ രാത്രി നേരത്ത് അലസമായി വായിക്കുന്നത് ഉറങ്ങാന്‍ സഹായകമാണെന്ന് പഠനങ്ങള്‍ പറയുന്നു. മെഡിറ്റേഷനിലൂടെയോ പ്രാര്‍ത്ഥനയോ ധ്യാനമോ പോലുള്ള പ്രവര്‍ത്തനങ്ങളിലൂടെ ശരീരത്തിനും മനസ്സിനും ഉറങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പെങ്കിലും സമയം നല്‍കണം. ദീര്‍ഘ ജോലികളില്‍ നിന്ന് നേരെ ഉറങ്ങാന്‍ കിടക്കരുത്.
https://www.facebook.com/Malayalivartha