വൈകിയെത്തുന്ന ആര്‍ത്തവത്തിന് പരിഹാരം; ഈ ഭക്ഷണങ്ങള്‍ തീര്‍ച്ചയായും കഴിച്ചിരിക്കണം, സ്ത്രീകള്‍ ശ്രദ്ധിക്കൂ..
ആര്‍ത്തവത്തിന്റെ തീയതികള്‍ പല സ്ത്രീകളിലും മാറി വരാറുണ്ട്. മോശം ഡയറ്റ്, ഉറക്കപ്രശ്നങ്ങള്‍, സ്ട്രെസ് എന്നിങ്ങനെയുള്ള ഘടകങ്ങളാണ് പലപ്പോഴും ആര്‍ത്തവ തീയതികളെ മാറ്റി മറിക്കുന്നത്.
ശര്‍ക്കരയാണ് ഇക്കൂട്ടത്തില്‍ ഒന്നാമന്‍. സാധാരണ ഇളം ചൂടുള്ള വെള്ളം ഒരു ഗ്ലാസ് കുടിക്കുന്നതിനോടൊപ്പം ഒരു കഷ്ണം ശര്‍ക്കര കഴിക്കുക. അത്രമാത്രമേ ചെയ്യേണ്ടതുളളൂ.
വിറ്റാമിന്‍- സി അധികമായി അടങ്ങിയ ഭക്ഷണമാണ് ഈ പട്ടികയില്‍ രണ്ടാമന്‍. അതുപോലെ പച്ചപപ്പായ, പൈനാപ്പിള്‍ എന്നിവയും ആര്‍ത്തവം എളുപ്പമാകാന്‍ സഹായകമായവയാണ്.
ഓറഞ്ച്, ചെറുനാരങ്ങ, കിവി, മാങ്ങ- തുടങ്ങിയവയെല്ലാം ആര്‍ത്തവം എളുപ്പത്തിലാകാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. ബീറ്റ്റൂട്ട് ധാരാളം അയേണ്‍ അടങ്ങിയിട്ടുള്ള പച്ചക്കറിയാണ്.
അതുപോലെ കാത്സ്യം, ഫോളിക് ആസിഡ്തുടങ്ങിയ അവശ്യഘടകങ്ങളും ബീറ്റ്റൂട്ടിലുണ്ട്. ഇവ വയര്‍ വീര്‍ത്തുകെട്ടുന്നത് ഒഴിവാക്കുകയും രക്തം എളുപ്പത്തില്‍ ഒഴുകിപ്പോകാന്‍ സഹായിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha