കോവിഡ് ഭേദമായ പ്രമേഹ രോഗികളില്‍ കണ്ടു വരുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതൊക്കെയാണ്...; പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ
കൊവിഡ് വൈറസ് ഭേദമായ പ്രമേഹ രോഗികളില്‍ ക്ഷീണവും മറ്റ് സങ്കീര്‍ണതകളും ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പുതിയ പഠനം. കൊവിഡ് 19 ബാധിച്ച പ്രമേഹരോഗികള്‍ക്ക് അല്ലാത്തവരെ അപേക്ഷിച്ച് കൂടുതല്‍ ക്ഷീണം അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും പഠനത്തില്‍ പറയുന്നു.
ഉയര്‍ന്ന ക്ഷീണമുള്ളവര്‍ക്ക് അണുബാധയുടെ സമയത്ത് ഉയര്‍ന്ന കോശജ്വലനം ഉണ്ടാകാനും അതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കാനും സാധ്യതയുണ്ടെന്നും പഠനത്തില്‍ പറയുന്നു.
കൊവിഡ് ഭേദമായ ടൈപ്പ് 2 പ്രമേഹരോഗികള്‍ക്ക് അല്ലാത്തവരേക്കാള്‍ കൂടുതല്‍ ക്ഷീണം അനുഭവപ്പെടുന്നതായി പഠനത്തില്‍ കണ്ടെത്താനായെന്ന് ഡയബറ്റിസ് ആന്റ് എന്‍ഡോക്രൈനോളജി ഡയറക്ടര്‍ ഡോ.അനൂപ് മിശ്ര പറഞ്ഞു.
പ്രമേഹം കൊവിഡ് 19 ന്റെ ഗതിയെ കൂടുതല്‍ വഷളാക്കുകയും രോഗാവസ്ഥയിലേക്കും മരണത്തിലേക്കും നയിക്കുകയും ചെയ്യുന്നുവെന്ന് കണ്ടെത്തലുകള്‍ വെളിപ്പെടുത്തുന്നു. ക്ഷീണം ഒരു പ്രധാനവും വളരെ ദുര്‍ബലപ്പെടുത്തുന്നതുമായ ഒരു ഘടകമാണ്.
ക്ഷീണവും അനുബന്ധ ലക്ഷണങ്ങളും ജീവിത നിലവാരം കുറയ്ക്കുകയും സാധാരണ പ്രവര്‍ത്തന ശേഷിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. പ്രമേഹം കൊവിഡ് 19 ന്റെ ഗതിയെ സങ്കീര്‍ണ്ണമാക്കാമെന്ന് ഡോ.അനൂപ് മിശ്ര വ്യക്തമാക്കി.
https://www.facebook.com/Malayalivartha