ഗര്‍ഭിണികള്‍ ഗ്രീന്‍ ടീ കുടിക്കുന്നത് നല്ലതാണോ...!? അറിഞ്ഞിരിക്കാം
ഗ്രീന്‍ ടീ ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാര്‍ക്കും അറിയാം. ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും ഗ്രീന്‍ ടീ വളരെ നല്ലതു തന്നെയാണ്. എന്നാല്‍ ഗര്‍ഭകാലത്ത് ഗ്രീന്‍ ടീ കുടിക്കാമോയെന്ന കാര്യത്തില്‍ ചിലര്‍ക്കെങ്കിലും സംശയമുണ്ടായിരിക്കും. ഗര്‍ഭകാലത്ത് ആന്റിഓക്‌സിഡന്റുകള്‍ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍, ഇവ ചില രീതിയിലെങ്കിലും ഗര്‍ഭകാലത്ത് ദോഷങ്ങളും വരുത്തും.
ഗ്രീന്‍ ടീ അധികം കുടിച്ചാല്‍ ഇത് ശരീരത്തിലെ ഫോളിക് ആസിഡിന്റെ അളവു കുറയ്ക്കും. കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് ഫോളിക് ആസിഡ് വളരെ പ്രധാനമാണ്. ഇത് കുഞ്ഞുങ്ങളില്‍ സ്‌പൈന ബിഫിഡ എന്നൊരു അവസ്ഥയുണ്ടാക്കും. ന്യൂറല്‍ ട്യൂബുകള്‍ നാഡീവ്യവസ്ഥയോട് അടുക്കാത്ത അവസ്ഥയാണിത്.
കാപ്പി ഗര്‍ഭകാലത്ത് നല്ലതല്ലെന്നു പറയും. ഇതിലെ കഫീന്‍ കുഞ്ഞുങ്ങളില്‍ തൂക്കക്കുറവുണ്ടാക്കാന്‍ കാരണമാകും. ഗ്രീന്‍ ടീയിലും 20 - 50 മില്‌ളീഗ്രാം തോതില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഇതിന്റെ ഉപയോഗവും സൂക്ഷിച്ചു വേണം. ഗ്രീന്‍ ടീ അധികമായാല്‍ ശരീരത്തിന് അയോണ്‍ ആഗിരണം ചെയ്യാന്‍ സാധിക്കാതെ വരും. ഗര്‍ഭകാലത്ത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് അയോണ്‍ അത്യന്താപേക്ഷിതമാണ്.
ഗ്രീന്‍ ടീയിലെ കഫീന്‍ ശരീരത്തിന് ജലനഷ്ടം വരുത്തും. ഇത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ദോഷം വരുത്തും. അണുബാധയടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും ഇത് വഴി വയ്ക്കുകയും ചെയ്യും. പൊക്കിള്‍ക്കൊടിയിലൂടെ കഫീന്‍ കുഞ്ഞിന്റെ ശരീരത്തിലുമെത്തും.
ഇത് ശരിയായ വിധത്തില്‍ അപചയം ചെയ്യാന്‍ കുഞ്ഞിന്റെ ആന്തരികാവയവങ്ങള്‍ക്ക് സാധിക്കില്‌ള. കുഞ്ഞിന്റെ ആരോഗ്യത്തിന് ഇത് നല്‌ളതല്‌ള. ഇത്തരം കാരണങ്ങള്‍ കൊണ്ടുതന്നെ ഗര്‍ഭകാലത്ത് ഗ്രീന്‍ ടീയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്‌ളത്. ഗ്രീന്‍ ടീ മാത്രമല്ല, കാപ്പിയുടെ ഉപയോഗവും കഴിവതും കുറയ്ക്കുക.
https://www.facebook.com/Malayalivartha