അമ്മ പ്രസവിച്ചത് അഞ്ചാം മാസത്തില്‍.., ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനു അര്‍ഹനായി കുഞ്ഞ്
അഞ്ചാം മാസത്തില്‍ ജനിച്ച കുഞ്ഞിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. അമേരിക്കയിലെ അലബാമയില്‍ ആണ് സംഭവം. മിഷേല്‍ ബട്ട്ലര്‍ എന്ന യുവതിയാണ് അഞ്ചു മാസം ഗര്‍ഭിണിയായിരിക്കെ കര്‍ട്ടിസ് മീന്‍സ്, കാസ്യ മീന്‍സ് എന്നീ ഇരട്ടക്കുട്ടികള്‍ക്കു ജന്മം നല്‍കിയത്. മാസം തികയാതെ പ്രസവിച്ചതിനാല്‍ കാസ്യ ഒരു ദിവസത്തിനു ശേഷം മരിച്ചു. കര്‍ട്ടിസും അതിജീവിക്കുകയില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു.
എന്നാല്‍ എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്തു കര്‍ട്ടിസ് മീന്‍സ് അതിജീവിച്ചു. മാസം തികയാതെ ജനിച്ച് അതിജീവിക്കുന്ന കുട്ടികളില്‍ ഒന്നര വയസ്സുകാരനായ കര്‍ട്ടിസ് ഗിന്നസ് റെക്കോര്‍ഡിനു അര്‍ഹനായിരിക്കുകയാണ്. 2020 ജൂലൈയില്‍ അലബാമയിലെ ആശുപത്രിയില്‍വെച്ചാണ് മിഷേല്‍ കുഞ്ഞിനു ജന്മം നല്‍കിയത്.
420 ഗ്രാം മാത്രമായിരുന്നു കര്‍ട്ടിസിന്റെ ഭാരം. കര്‍ട്ടിസ് അതിജീവിക്കാന്‍ സാധ്യതകള്‍ ഒട്ടും ഇല്ലായിരുന്നു എന്നാല്‍ ഇപ്പോള്‍ 16 മാസം പ്രായമായ കുഞ്ഞ് അതിജീവനത്തിന്റെ പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ചതായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബുധനാഴ്ച് അറിയിച്ചു. 280 ദിവസമാണ് സാധാരണ ഗള്‍ഭാവസ്ഥ എന്നാല്‍ കര്‍ട്ടിസിനു വെറും 148 ദിവസം മാത്രമായിരുന്നു പ്രായം.
കുട്ടി അതിജീവിക്കത്തില്ലെന്നായിരുന്നു ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ താന്‍ തകര്‍ന്നു പോയിരുന്നു എന്നു മിഷേല്‍ പറയുന്നു. കര്‍ട്ടിസിന്റെ അതിജീവനകഥയില്‍ അലബാമ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരും ജീവനക്കാരും അത്ഭുതപ്പെട്ടിരിക്കകയാണ്.
കര്‍ട്ടിസിനു ഹൃദയത്തിനും ശ്വാസക്കോശത്തിനും പ്രവര്‍ത്തിക്കാന്‍ ആവശ്യമായ മരുന്നുകളും നല്‍കി ആരോഗ്യം വീണ്ടെടുക്കുവാന്‍ ഡോക്ടര്‍മാര്‍ക്കു കഴിഞ്ഞു. 275 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷമാണ് കള്‍ട്ടിസ് ഡിസ്ചാര്‍ജായത്. കര്‍ട്ടിസിനു ഇപ്പോഴും ഓക്സിജനും ഫീഡിംഗ് ട്യൂബും ആവശ്യമാണ്. എന്നാല്‍ മറ്റു ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
https://www.facebook.com/Malayalivartha