സ്ത്രീകളെ അലട്ടുന്ന പ്രധാന പ്രശ്‌നമായ പിസിഒഡിയുടെ ലക്ഷണങ്ങള്‍ ഇതാണ്...!, അറിയാം പിസിഒഡിയെ കുറിച്ച്
ഇന്ന് മിക്ക സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് പിസിഒഡി(പോളിസിസ്റ്റിക്ക് ഒവേറിയന്‍ സിന്‍ഡ്രോം). ഹോര്‍മോണ്‍ തകരാറാണ് ഇതിന് കാരണമാകുന്നത്. ഇത്തരക്കാരില്‍ പുരുഷ ഹോര്‍മോണായ ആന്‍ഡ്രോജന്‍ വര്‍ദ്ധിക്കുന്നു. തടി കൂടുക, ആര്‍ത്തവ ക്രമക്കേടുകള്‍, മുടി കൊഴിച്ചില്‍, വന്ധ്യതതുടങ്ങിയവയെല്ലാം പിഡിഒഡിയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.
പിസിഒഎസ് അല്ലെങ്കില്‍ പോളിസിസ്റ്റിക് ഓവറി ഡിസോര്‍ഡര്‍ (പിസിഒഡി) അണ്ഡാശയങ്ങള്‍ അസാധാരണമായി ഉയര്‍ന്ന അളവില്‍ ആന്‍ഡ്രോജന്‍, പുരുഷ ലൈംഗിക ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്ന ഒരു അവസ്ഥയാണ്.
ആര്‍ത്തവ ദിനങ്ങളില്‍ അമിത രക്തസ്രാവം, ഗര്‍ഭം അലസല്‍, ശരീരത്തിലും മുഖത്തും അമിത രോമവളര്‍ച്ച, മുഖക്കുരു, അമിതമായി എണ്ണമയമുള്ള ചര്‍മ്മം, അമിതഭാരം, വിഷാദം എന്നിവയെല്ലാം പിസിഒഡിയുടെ ചില പ്രധാന ലക്ഷണങ്ങളാണ്.
പിസിഒഡിയുള്ള ആളുകള്‍ക്ക് ടൈപ്പ് 2 പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു.
https://www.facebook.com/Malayalivartha