യുവാക്കളും പ്രമേഹവും; യുവാക്കള്‍ക്കിടയില്‍ പ്രമേഹം പിടിപെടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...
രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. പ്രായമായവരില്‍ മാത്രം കണ്ട് വന്നിരുന്ന പ്രമേഹം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു.
മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും വ്യായാമമില്ലായ്മയുമെല്ലാം പ്രമേഹം ബാധിക്കുന്നതിന് പ്രധാന കാരണങ്ങളാകുന്നു. പാരമ്ബര്യം, വ്യായാമമില്ലായ്മ, പുകവലി, മദ്യപാനം, ഉറക്കമില്ലായ്മ, സമ്മര്‍ദ്ദം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവ പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പറയുന്നു.
ഇടയ്ക്കിടെ മൂത്രമൊഴിക്കുക, ക്ഷീണം, ഭാരം കുറയുക എന്നിവ പ്രമേഹത്തിന്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങളാണ്. യുവാക്കള്‍ക്കിടയില്‍ പ്രമേഹം പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍...
* ഉയര്‍ന്ന പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും.
* പുകവലി ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകുന്നു.
* ദിവസവും 30 മിനുട്ട് നടത്തം, നീന്തല്‍, സൈക്ലിംഗ്, യോഗ തുടങ്ങിയ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് പ്രമേഹം നിയന്ത്രിക്കും
* പ്രോട്ടീന്‍ , ഫൈബര്‍ എന്നിവ അടങ്ങിയ ബാലന്‍സ് ഡയറ്റ് ശീലമാക്കുക.
* ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണം ശരീരഭാരം നിയന്ത്രിക്കുന്നതിനും കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്.
https://www.facebook.com/Malayalivartha