ഒരു വിദഗ്ദ ഡോക്ടര്‍ നാവ് കണ്ട് രോഗം നിര്‍ണയിക്കും.... ഡോക്ടറെ കാണാനെത്തുമ്പോള്‍ നാവ് നീട്ടാന്‍ പറയുന്നത് വെറുതെയല്ല
അസുഖവുമായി നാം ഡോക്ടറെ കാണാന്‍ പോയാല്‍ നമ്മോട് ഡോക്ടര്‍ ആദ്യം പറയുന്നത് നാവ് നീട്ടാനാണ്. എന്നിട്ട് ഡോക്ടര്‍ ടോര്‍ച്ച് അടിച്ച് നോക്കുന്നതും കാണാം. പക്ഷേ പലര്‍ക്കും അറിയല്ല എന്തിനാണ് ഡോക്ടര്‍ ഇത് ചെയ്യുന്നതെന്ന്. കാരണം നാവിലുണ്ടാവുന്ന നിറവ്യത്യാസങ്ങള്‍ ചില അസുഖങ്ങളുടെ സൂചനകളാണ്.
അതിനാല്‍ നാവിന്റെ നിറം നോക്കി ഒരു വിദഗ്ദ ഡോക്ടര്‍ക്ക് അസുഖത്തിന്റെ സ്വഭാവം ഏകദേശം നിര്‍ണയിക്കാന്‍ സാധിക്കും. സാധാരണയായി ആരോഗ്യമുള്ളയാളുടെ നാവിന്റെ നിറം പിങ്കായിരിക്കും. എന്നാല്‍ സ്ഥിരമായി കഴിക്കുന്ന ആഹാരം മൂലവും നാവിന്റെ നിറങ്ങളില്‍ മാറ്റം വരാം. നാവിന്റെ നിറവുമായി ബന്ധപ്പെട്ടിരിക്കുന്ന അസുഖങ്ങള്‍ ഇവയാണ്.
ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുമ്പോഴും പനി ബാധിക്കുമ്പോഴും നാവിന്റ നിറം വെളുത്തതായി മാറാറുണ്ട്. സാധാരണയായി കരള്‍ രോഗങ്ങളുണ്ടാവുന്നവരിലാണ് നാവ് മഞ്ഞ നിറമാവുക. ഉദര സംബന്ധമായ അസുഖങ്ങളുള്ളപ്പോഴും ഇങ്ങനെ സംഭവിക്കാറുണ്ട്. പോഷകാഹാരക്കുറവ് മൂലവും നാവ് മഞ്ഞനിറമാവാം.
സാധാരണയായി അമിതമായി സിഗരറ്റ് വലിക്കുന്നവരുടെ നാവാണ് തവിട്ട് നിറത്തില്‍ കാണപ്പെടുന്നത്. പുകയിലയിലെ കഫീന്‍ കാരണമാണിത്. ഒന്നിന് പുറകേ ഒന്നായി സിഗരറ്റ് വലിക്കുന്ന ചെയിന്‍ സ്‌മോക്കര്‍മാരുടെ നാവിന്റെ നിറം കറുത്തതായി മാറാന്‍ തുടങ്ങും. ക്യാന്‍സര്‍, അള്‍സര്‍, ഫംഗസ് ബാധ തുടങ്ങിയ കാര്യത്തിലും ഇത് സംഭവിക്കാറുണ്ട്.
നാവിന്റെ നിറം അമിതമായി ചുവക്കുകയാണെങ്കിഷ ഒന്ന് ഉറപ്പിക്കാം ശരീരത്തില്‍ ഫോളിക് ആസിഡിന്റെയോ വിറ്റാമിന്‍ ബി12 ന്റെയോ കുറവുണ്ടാകാം എന്ന്. ശരീരത്തില്‍ രക്തത്തിലെ ഓക്‌സിജന്‍ കുറയാന്‍ തുടങ്ങുമ്പോഴോ അല്ലെങ്കില്‍ ഹൃദയത്തിന് രക്തം ശരിയായി പമ്പ് ചെയ്യാന്‍ കഴിയാതെ വരുമ്പോഴും നാവ് നീലയോ പര്‍പ്പിള്‍ നിറമോ ആയി മാറുന്നു.
https://www.facebook.com/Malayalivartha