ലോകത്തിത് രണ്ടാമത്തെ സംഭവം; ചികിത്സ കൂടാതെ എച്ച്ഐവിയില്‍ നിന്ന് മുക്തയായി മുപ്പതുകാരി, വൈദ്യശാസ്ത്രത്തിന് പ്രതീക്ഷകള്‍ പകര്‍ന്ന് വാര്‍ത്തകള്‍
ചികിത്സ കൂടാതെ എച്ച്ഐവിയില്‍ നിന്ന് മുക്തയായി 30-കാരി. അര്‍ജന്റീനയിലെ എസ്പെരാന്‍സ നഗരത്തില്‍ നിന്നുള്ള എച്ച്ഐവി ബാധിതയാണ് ചികിത്സ ഇല്ലാതെ രോഗമുക്തി നേടി വൈദ്യശാസ്ത്രത്തിന് പ്രതീക്ഷകള്‍ പകരുന്നത്.
ഇത്തരത്തിലുള്ള ലോകത്തെ രണ്ടാമത്തെ സംഭവമാണിത്. ആന്റി റെട്രോവൈറല്‍ മരുന്നുകള്‍ ഒന്നും ഇവര്‍ ഉപയോഗിച്ചിട്ടില്ല. യുവതിയുടെ പേര് പുറത്തുവിട്ടിട്ടില്ല. ഇവരില്‍ നടത്തുന്ന വിശദമായ പഠനത്തിലൂടെ എയ്ഡ്സ് രോഗികളെ ഭാവിയില്‍ സുഖപ്പെടുത്തുന്നതിനുള്ള വഴികള്‍ കണ്ടെത്താനായേക്കുമെന്നാണ് ആരോഗ്യവിദഗ്ധരുടെ പ്രതീക്ഷ.
ഇവരെക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ട് 'അനല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍' എന്ന ശാസ്ത്രജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ലോറിന്‍ വില്ലന്‍ബെര്‍ഗ് എന്ന 67-കാരിയാണ് ചികിത്സ കൂടാതെ എച്ച്ഐവി മുക്തയായ ആദ്യ വ്യക്തി.
വിശദമായ പഠനങ്ങളിലൂടെ ഒരു 'എയ്ഡ്സ് രഹിത തലമുറ' നേടാനുള്ള സാധ്യതകള്‍ ആത്യന്തികമായി വിജയിച്ചേക്കാമെന്ന് ഇതുസംബന്ധിച്ച് പഠനം നടത്തുന്ന റാഗണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മസാച്യുസെറ്റ്സ് ജനറല്‍ ഹോസ്പിറ്റലിലെ ഡോക്ടറായ സു യു പറഞ്ഞു. 2013 മാര്‍ച്ചിലാണ് രോഗിക്ക് ആദ്യമായി എച്ച്ഐവി ബാധ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha