ലൈംഗിക താൽപര്യ കുറവ്, ഉദ്ധാരണ പ്രശ്നങ്ങൾ, ശീഖ്ര സ്കലനം, രതിമൂർച്ഛ പ്രശ്നങ്ങൾ തുടങ്ങിയ ലൈംഗിക രോഗാവസ്ഥകൾ ഉണ്ടാകുന്നതിനും ഗുരുതരമാകുന്നതിനും പ്രമേഹം കാരണമാകാറുണ്ട്;പ്രമേഹം നിയന്ത്രിച്ചു നിർത്തുന്നത് ഈ രോഗാവസ്ഥകളെ തടയാൻ സഹായിക്കും
എന്തൊക്കെ പ്രശ്നങ്ങളാണ് പ്രമേഹവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നത്. ലൈംഗിക രോഗങ്ങളും പ്രമേഹവും വളരെയധികം ശ്രദ്ധിക്കേണ്ടുന്ന കാര്യം തന്നെയാണ്.
#ലൈംഗിക രോഗങ്ങളും പ്രമേഹവും
*ലൈംഗിക താൽപര്യ കുറവ്, ഉദ്ധാരണ പ്രശ്നങ്ങൾ, ശീഖ്ര സ്കലനം, രതിമൂർച്ഛ പ്രശ്നങ്ങൾ തുടങ്ങിയ ലൈംഗിക രോഗാവസ്ഥകൾ ഉണ്ടാകുന്നതിനും, അല്ലെങ്കിൽ ഗുരുതരമാകുന്നതിനും പ്രമേഹം കാരണമാകാറുണ്ട്. ലൈംഗിക ആരോഗ്യ പ്രശ്നങ്ങൾ പല തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ പ്രമേഹം നിയന്ത്രിച്ചു നിർത്തുന്നത് ഈ രോഗാവസ്ഥകളെ തടയാൻ സഹായിക്കും.
#പ്രമേഹമുള്ളവർ മാനസികാരോഗ്യം സംരക്ഷിക്കാൻ എന്തൊക്കെ ചെയ്യണം?
*പ്രമേഹ ചികിത്സ തുടങ്ങുന്ന സമയത്ത് തന്നെ ആളുടെ മാനസികാരോഗ്യത്തെ കുറിച്ചും തിരക്കേണ്ടതുണ്ട്. രോഗം കണ്ടെത്തിയതുമായി അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടുന്നവർക്കും, മറ്റ് ആശങ്കകൾ ഉള്ളവർക്കും മാനസികാരോഗ്യ വിദഗ്ദ്ധരുടെ സേവനങ്ങൾ കുടി ഉറപ്പാക്കണം.
*ഭക്ഷണ നിയന്ത്രണവും, ജീവിതചര്യ മാറ്റങ്ങളും നടപ്പിലാക്കാൻ പലർക്കും തടസങ്ങൾ ഉണ്ടാകാറുണ്ട്. ഇവയുടെ പ്രാധന്യത്തെ കുറിച്ചുള്ള അറിവ് ഇല്ലാത്തതും, അതുപോലെ മാറ്റങ്ങൾ കൊണ്ടുവരാൻ തടസമായി നിൽക്കുന്ന ചിന്തകളും മാനസിക വ്യാപാരങ്ങളുമുണ്ട്. ഇത് കണ്ടെത്തി പരിഹരിക്കുന്നത് വളരെ പ്രധാനമാണ്.
*ആദ്യ കാലം മുതൽ തന്നെ പ്രമേഹം കൃത്യമായി നിയന്ത്രിച്ചു നിർത്തുന്നത് ഗുരുതരാവസ്ഥകൾ തടയുന്നതിനും, അതുപോലെ വിഷാദം പോലുള്ള രോഗാവസ്ഥകൾ ഉണ്ടാകാതിരിക്കുന്നതിനും സഹായിക്കും.
*കൃത്യമായ ഇടവേളകളിൽ ശാരീരിക ആരോഗ്യം ഉറപ്പാക്കാനുള്ള പരിശോധനകൾ നടത്തുന്നതിന് ഒപ്പം മാനസിക ആരോഗ്യത്തെ കുറിച്ചും തിരക്കേണ്ടതുണ്ട്.
*ശാരീരിക വ്യായാമങ്ങൾക്ക് ഒപ്പം, മാനസിക സമ്മർദ്ദം കുറക്കാൻ സഹായിക്കുന്ന റീലാക്സേഷൻ വ്യായാമങ്ങളും (ബ്രീത്തിങ് പരിശീലനം, മസിൽ റീലാക്സേഷൻ വ്യായാമം, മൈൻഡ്ഫുൾനെസ്സ് പരിശീലനം) പരിശീലിക്കുന്നത് നല്ലതാണ്.
*എന്തെങ്കിലും മാനസികാരോഗ്യ ബുദ്ധിമുട്ടുകൾ കണ്ടെത്തിയാൽ കാല താമസമില്ലാതെ വിദഗ്ദ്ധ സേവനം തേടാനും മടിക്കരുത്. കാരണം മാനസിക ബുദ്ധിമുട്ടുകൾ പ്രമേഹം നിയന്ത്രണത്തെയും അവതാളത്തിൽ ആക്കും.
# ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
*മുകളിൽ സൂചിപ്പിച്ചത് പോലെ, പല തരത്തിലുള്ള മാനസിക രോഗാവസ്ഥകൾ പ്രമേഹം ഉണ്ടാകുന്നതിനുള്ള സാധ്യത കൂട്ടുന്നുണ്ട്. അതുകൊണ്ട് ഈ അവസ്ഥകൾ ഉള്ളവർക്ക് പ്രത്യേക പരിചരണം ആവശ്യമുണ്ട്.
*മാനസിക രോഗാവസ്ഥയുടെ ചികിത്സ തുടങ്ങുന്നതിനു മുൻപ് തന്നെ ശരീര ഭാരം, ഷുഗർ ലെവൽ ഇവ പരിശോധിക്കുന്നത് നല്ലതാണ്. ശരീര ഭാരം കൂടുതൽ ഉണ്ടെങ്കിൽ അത് കുറച്ചുകൊണ്ട് വരുന്നതിൻ്റെ ആവശ്യകത വ്യക്തികളെ ബോധ്യപ്പെടുത്തണം.
*ആദ്യം മുതൽ മാനസിക രോഗാവസ്ഥകളുടെ ചികിത്സക്ക് ഒപ്പം കൃത്യമായ ശാരീരിക വ്യായാമം, ഭക്ഷണ നിയന്ത്രണം ഇവ ശീലമാക്കണം. ചികിത്സകർ ഈ കാര്യത്തിൽ വീഴ്ച വരുത്തരുത്.
*ചികിത്സകർ മരുന്നുകൾ തിരഞ്ഞെടുക്കുമ്പോൾ കഴിവതും പ്രമേഹ രോഗ സാധ്യത കൂട്ടുന്ന മരുന്നുകൾ ഒഴിവാക്കാൻ ശ്രമിക്കണം. അങ്ങനെ പറ്റുന്നില്ല എങ്കിൽ ഏറ്റവും ആവശ്യമായ കാലയളവിൽ മാത്രം നൽകാൻ ശ്രമിക്കുക.
*പ്രമേഹ സാധ്യത കൂട്ടുന്ന മരുന്നുകൾ നൽകുന്നുണ്ട് എങ്കിൽ ജീവിത ശൈലി നിയന്ത്രണം ഉറപ്പായും ചെയ്യണം. ഒപ്പം കൃത്യമായ ഇടവേളകളിൽ ശരീര ഭാരം, രക്ത സമ്മർദ്ദം, ഷുഗർ ഇവ പരിശോധിക്കുകയും ചെയ്യണം.
പറഞ്ഞു വരുന്നത് ഇതാണ്; പ്രമേഹവും മാനസികാരോഗ്യവും തമ്മിൽ നമ്മൾ പ്രത്യക്ഷത്തിൽ കരുതന്നതിനെക്കാൾ വലിയ ബന്ധമുണ്ട്. അത് തിരച്ചറിഞ്ഞാൽ മാത്രമേ പ്രമേഹ രോഗികളുടെ മാനസികാരോഗ്യം സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം നമ്മൾക്ക് മനസിലാവുകയുള്ളു. പലപ്പോഴും നമ്മുടെ ചികിത്സ സംവിധാനങ്ങളും, അതോടൊപ്പം രോഗികളും പ്രമേഹ രോഗികളുടെ മാനസികാരോഗ്യത്തിന് വേണ്ട പരിഗണന നൽകാറില്ല എന്നതാണ് കാണാറുള്ളത്.
അതിനു ഒരു മാറ്റം ഉണ്ടാക്കാൻ നമുക്ക് ഈ പ്രമേഹ ദിനത്തിൽ ശ്രമിക്കാം. മികച്ച മാനസികാരോഗ്യം ഉറപ്പാക്കുന്നത് വഴി നമ്മൾക്ക് പ്രമേഹത്തെ നിയന്ത്രിച്ച്, സന്തുഷ്ടമായ ഒരു ജീവിതം ഉറപ്പാക്കാം. എഴുതിയത് : ഡോ. ജിതിൻ. ടി. ജോസഫ്
https://www.facebook.com/Malayalivartha