ദിവസവും ഉണക്ക മുന്തിരി വെള്ളം കുടിച്ചു നോക്കൂ..., അത്ഭുതപ്പെടുത്തുന്ന ഗുണങ്ങള്‍ കണ്ടറിയാം
ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് ഉണക്കമുന്തിരി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യകരമായ ഒന്നാണ് ഇത്. അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, ഫൈബര്‍, മഗ്നീഷ്യം തുടങ്ങിയ പല ഘടകങ്ങളുടേയും ഉറവിടം കൂടിയാണിത്.ഉണക്ക മുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറെ മികച്ച ഒരു പദാര്‍ത്ഥമാണ് ഉണക്ക മുന്തിരിയിട്ട വെള്ളം. ഇതില്‍ അടങ്ങിയിട്ടുള്ള കാത്സ്യമാണ് ഇതിനായി സഹായിക്കുന്നത്. ഉണക്ക മുന്തിരിയിട്ട വെള്ളം കുടിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
ഉണക്ക മുന്തിരിയില്‍ വിറ്റാമിന്‍ എ, ആന്റി ഓക്‌സിഡന്റുകള്‍, ബീറ്റാ കരോട്ടിനുകള്‍ തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
മാത്രമല്ല കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.കിഡ്‌നിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം. കിഡ്‌നി, മൂത്ര സംബന്ധമായ അണുബാധകള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണിത്.
https://www.facebook.com/Malayalivartha